twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, ജഗതിയുടെ ഈ ഡയലോഗിന്റെ സൃഷ്ടാവ് താനല്ല...

    |

    സിബിഐ എന്ന് കേൾക്കുമ്പോൾ മലയാളി ജനങ്ങളുടെ മനസ്സിൽ ആദ്യ ഓടിയെത്തുന്നത് കൈ രണ്ടും പിന്നിൽ കെട്ടി നിൽക്കുന്ന മമ്മൂട്ടിയുടെ മുഖമാണ്. മലയാളി പ്രേക്ഷകരുടെ സിബിഐ റോൾ മോഡലായി സേതുരാമയ്യർ മാറിയിട്ടുണ്ട്. എല്ലാ കാലത്തും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണിത്. കഥാപാത്രങ്ങളെ പോലെ തന്നെ സിനിമയിലെ ഡയലോഗുകളും. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാണ്.

    സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍... പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രത്തിലെ ഒരു ഡയലോഗായിരുന്നു ഇത്. ദിവസങ്ങൾക്ക് മുൻപ് ഈ ഡയലോഗ് പ്രേക്ഷകരുടെ ഇടയിൽ വീണ്ടും ചർച്ചയായിരുന്നു . ഇപ്പോഴിത ഈ ഡയലോഗിന്റെ സൃഷ്ടാവിനെ കുറിച്ച് തിരക്കഥകൃത്ത് എസ്എൻ സ്വാമി. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

    സന്തോഷകരമായ കര്യം

    ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും താനെഴുതിയ സിനിമയിലെ ഒരു ഡയലോഗ് ജീവസ്സോടെ നില്‍ക്കുന്നത്‌ സന്തോഷകരമാണ്. അതില്‍പരം മറ്റ് പ്രത്യേകതകളൊന്നും വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയില്ല. കൊലപാതകക്കേസ് അന്വേഷണമാണ് സിബിഐ ഡയറിക്കുറിപ്പിന്റെ പ്രമേയം. എന്നാല്‍ സാമ്പത്തിക ക്രമക്കേട് കേസിലാണ് സിബിഐ അഭിഭാഷകന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ആ സംഭാഷണം ഇന്നും പ്രസക്തിയോടെ നിലനില്‍ക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമയും ഡയലോഗും ആളുകള്‍ നല്ലപോലെ ഓര്‍മ്മിക്കുന്നു

      അഞ്ചാം  ഭാഗം

    ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം കഴിഞ്ഞത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്. ഇത് അത്രയോറെ സുപരിചിതമല്ല കൊലപാതക രീതിയാണ്. മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നു തിരക്കഥകൃത്ത് എസ് എൻ സ്വാമി ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. സിനിമ പ്രേമികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് തിരക്കഥകൃത്ത് എസ് എൻ സ്വാമി പറഞ്ഞിരുന്നു. ചിത്രത്തിന്റേത് ഗംഭീര തിരക്കഥയാണെന്നാണ് ലഭിക്കുന്ന സൂചന.

    Recommended Video

    മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം കാണാന്‍ തയ്യാറായിക്കോ | filmibeat Malayalam
    വൻ താരനിര

    കഴിഞ്ഞ നാല് ഭാഗങ്ങളിലെ പോലെ സേതുരാമയ്യർ ആയി മമ്മൂട്ടി തന്നെയാണ് ചിത്രത്തിൽ എത്തുന്നത്.. അതുപോലെ ആദ്യ ഭാഗത്തിലെ താരങ്ങളായ മുകേഷും സായ് കുമാറും ചിത്രത്തിന്റെ അഞ്ചാം ഭാഗത്തുമുണ്ട്. നേരത്തെ ചെയ്ത ചാക്കോ, സത്യദാസ് എന്നീ കഥാപാത്രങ്ങൾ തന്നെയാണ് ഇവർ അവതരിപ്പിക്കുക. നടൻ രഞ്ജി പണിക്കർ അഞ്ചാം ഭാഗത്തിൽ എത്തുന്നുണ്ട്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.. തുടക്കം മുതൽ തന്നെ സിബി ഐ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുകേഷും ഉണ്ടായിരുന്നു.

    English summary
    Script Writer SN Swamy About Mammootty Starrer CBI Series Movie Dialogues
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X