മമ്മൂട്ടിയുടെ ആ ലുക്ക് കണ്ട് സഹിക്കാനായില്ല; അത് അപകടമാണല്ലോ എന്ന് എന്നോട് പറഞ്ഞു; എസ് എന്‍ സ്വാമി
ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, ധ്രുവം തുടങ്ങി പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തിയ നിരവധി ചിത്രങ്ങളുടെ രചയിതാവാണ് എസ് എന്‍ സ്വാമി. സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ, സിബിഐ 5 തുടങ്ങി നാലോളം തുടര്‍ച്ചകള്‍ വന്നു.
കുറ്റാന്വേഷക സിനിമയായ സിബിഐ സീരീസുകള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റി സ്വീകരിച്ച സിനിമകളാണ്. ഇപ്പോഴിതാ നിരവധി സിനിമകള്‍ക്ക് രചന നിര്‍വിച്ച എസ്.എന്‍ സ്വാമിയുടെ ആദ്യ സംവിധാന ചിത്രം സീക്രട്ട് റിലീസിനൊരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സീക്രട്ടിന്റെ പ്രമോഷനിടെ തന്റെ പഴയ സിനിമകളെക്കുറിച്ച് എസ് എന്‍ സ്വാമി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിബിഐ ഡയറിക്കുറിപ്പിലെ കഥാപാത്രത്തെക്കുറിച്ചും ധ്രുവം എന്ന സിനിമയിലെ മമ്മൂട്ടിയുടെ കാരക്ടറിനെക്കുറിച്ചും എസ് എന്‍ സ്വാമി പറയുന്നു. നരസിംഹ മന്നാടിയാര്‍ എന്ന കാരക്ടറിന് ആദ്യം കൊടുത്ത രൂപം കണ്ട് തനിക്ക് സഹിക്കാനായില്ലെന്നും എസ് എന്‍ സ്വാമി പറയുന്നുണ്ട്.
'ഒരു പൊലീസുകാരന്റെ ജീവിത കഥയാണ് സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന് ആധാരം എന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. മമ്മൂട്ടിയെ നന്നായി അറിയാവുന്ന ഒരു സിബിഐ ഓഫീസര്‍ ഉണ്ടായിരുന്നു. അവര്‍ ലോകോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നതാണ്. അതല്ലാതെ വേറെ ബന്ധമൊന്നുമുണ്ടായിരുന്നില്ല. അല്ലാതെ വേറെ ഒരു പൊലീസുകാരന്റെ ജീവിതം ഒന്നുമല്ല,' എസ് എന്‍ സ്വാമി പറഞ്ഞു.
ആ കാരക്ടര്‍ നൂറ് ശതമാനം മമ്മൂട്ടിയുടെ മാത്രം സംഭാവനയാണ്. ഒരു മുസ്ലീം കാരക്ടര്‍ ആയിട്ടാണ് എഴുതിയത്. മമ്മൂട്ടി തന്നെയാണ് അത് വേണ്ട എന്ന് പറഞ്ഞത്. അങ്ങനെയാണ് അയ്യരിലേക്ക് എത്തുന്നത്. സിനിമ ആദ്യം എടുക്കുന്ന സമയത്ത് സിബിഐ ഡയറിക്കുറിപ്പിന് തുടര്‍ച്ച ഉണ്ടാകുമെന്ന് കരുതിയില്ല. പിന്നീട് ചിത്രം നന്നായി ഓടിയപ്പോഴാണ് തുടര്‍ച്ചയായി എടുക്കാം എന്ന് കരുതിയതെന്നും സ്വാമി പറഞ്ഞു.
പക്ഷെ തന്റെ തന്നെ ചിത്രമായ സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായി ഇറക്കിയ ജാഗ്രത അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അത് സംവിധായകന്‍ മധുവിന്റെ കൈയ്യില്‍ നിന്ന് വന്ന പിഴവാണ്. രാവിലെ മോഹന്‍ലാലിന്റെ സിനിമയും ഉച്ചയ്ക്ക് മമ്മൂട്ടിയുടെ സിനിമയും ഷൂട്ട് ചെയ്തു. അപ്പോള്‍ അതിനകത്ത് കോംപ്രമൈസ് ഒരുപാട് വരും. അത് രണ്ടും ഒരേ സമയത്ത് റിലീസ് ചെയ്യേണ്ട സിനിമയുമായിരുന്നു. അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ മൊത്തത്തില്‍ ഉണ്ടായിരുന്നു എന്നും സ്വാമി പറഞ്ഞു.
ധ്രുവത്തിലെ മന്നാടിയാര്‍ എന്ന കഥ പൂര്‍ണമായും ഭാവനയാണ്. അതില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ആരുമില്ല. വിശ്വസനീയമായ ഒരു ഫോര്‍മാറ്റിലേക്ക് മാറ്റണമായിരുന്നു. അങ്ങനെ തയ്യാറാക്കിയ കഥയാണ് ധ്രുവത്തിന്റേത്. ധ്രുവത്തില്‍ ആദ്യം മമ്മൂട്ടിയുടെ മേക്ക് അപ്പില്‍ വ്യത്യാസമുണ്ടായിരുന്നു.
മമ്മൂട്ടിക്ക് നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറിയൊക്കെ ഇട്ട് ഒരു നോര്‍മല്‍ അപ്പോള്‍ എന്റെ ഒരു ഫ്രണ്ട് ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് പോയി. അടയാര്‍ പാലസിലായിരുന്നു ഷൂട്ട്. അവന്‍ പോയി കണ്ട സമയത്ത് ഉടന്‍ എന്നെ വിളിച്ച് പറഞ്ഞു സ്വാമി ഇത് അപകടമാണല്ലോ, മമ്മൂട്ടിയെ കണ്ട് കഴിഞ്ഞാല്‍ മാരാരെ പോലെയുണ്ട്. മന്നാടിയാരെ പോലെ തോന്നില്ല എന്ന് പറഞ്ഞു.

ഞാന്‍ സ്‌ക്രിപ്റ്റില്‍ കുറി എന്ന് പറഞ്ഞ് എഴുതി വെച്ചിട്ടുണ്ട്. അവര്‍ അതാണ് ഫോളോ ചെയ്തത്. അതുകൊണ്ട് സാധാരണ കുറിയൊക്കെ തൊട്ട് ഒരു അമ്പലവാസിയെ പോലെ കാരക്ടറിനെ വെച്ചു. അവിടെ എത്തി മമ്മൂട്ടിയെ കണ്ടപ്പോള്‍ ലുക്ക് കണ്ട് എനിക്ക് സഹിക്കാനായില്ല. ഞാന്‍ ജോഷിയോട് പറഞ്ഞു, ഇതല്ല കേട്ടോ ഞാന്‍ മനസില്‍ കണ്ടത് എന്ന്.
അപ്പോള്‍ ജോഷിയും പറഞ്ഞു, ഇത് ശരിയാവില്ല എന്ന് തനിക്കും തോന്നിയിരുന്നു എന്ന്. അപ്പോള്‍ മമ്മൂട്ടിയും സമ്മതിച്ചു. ഇത് ശരിവില്ല എന്ന്. തനിക്കും തോന്നിയിരുന്നു, പിന്നെ ആദ്യ ദിവസം ഷൂട്ടിന് വന്നിട്ട് ഞാന്‍ ഉടക്കി എന്ന് വേണ്ട എന്ന് വെച്ചിട്ടാണെന്ന് മമ്മൂട്ടിയും പറഞ്ഞു. അങ്ങനെയാണ് ഇപ്പോഴത്തെ മന്നാടിയാര്‍ ഉണ്ടാവുന്നത് എന്നും എസ്. എന്‍ സ്വാമി പറഞ്ഞു.


Click it and Unblock the Notifications