കൂളിങ് ഗ്ലാസ് വേണ്ട, പക്ഷെ മാസായിരിക്കണം!! മമ്മൂക്കയെ വെച്ച് ഒരു പടം ചെയ്യാൻ പറ്റുമോ?

മമ്മൂക്കയുടേയും ലാലേട്ടന്റേയും ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. താരരാജക്കന്മാരുടെ പുതിയ ചിത്രങ്ങളെ കുറിച്ചുളള പ്രഖ്യാപനം വരുമ്പോൾ തന്നെ നിരവധി സങ്കൽപ്പങ്ങളായിരിക്കും ആരാധകർ പങ്കുവെയ്ക്കുക. ഇവയെല്ലാം സിനിമ ഗ്രൂപ്പുകളിലും മറ്റും ചർച്ചയാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജോസഫിന്റെ തിരക്കഥകൃത്ത് ഷാഹി കബീറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. അദ്ദേഹത്തിനു ലഭിച്ച ഒരു സന്ദേശമാണ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു മമ്മൂക്ക ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതാമോ എന്നായിരുന്നു സന്ദേശം. എന്നാൽ വെറും തിരക്കഥ പോരാ.. ചില നിബന്ധങ്ങളുണ്ട്. എന്നെങ്കിലും എഴുതുകയാണെങ്കിൽ ഈ നിർദ്ദേശങ്ങൾ പരിഗണിക്കാമോ എന്നായിരുന്നു ആരാധകന്റെ സന്ദേശം.

mammootty

ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച് പോവും എന്ന് മറുപടി നൽകി കൊണ്ടായിരുന്നു ആ സിനിമ പ്രേമിയുടെ സന്ദേശം ഷാഹി പങ്കുവെച്ചത്. മാസ്$ ക്ലാസ് ആയിരിക്കണം, കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം,ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം, കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക്, മുഖം എപ്പോളും ഗൗരവമായിരിക്കണം നോട്ടം ഭാവം എല്ലാം, കോമഡി ചെയ്യിക്കരുത്,അലസമായ നിർവികാരമായ മുഖം എന്നിങ്ങനെയുളള നിർദ്ദേശങ്ങളായിരുന്നു ആരാധകൻ പങ്കുവെച്ചത്.

പഴയ മമ്മൂക്കയെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണാമുളള ആഗ്രഹം കൊണ്ടാണ്ടാണിതെന്നും കരുത്തുറ്റ കഥയുമായി വരാമോ എന്നും ആരാധകൻ ചോദിക്കുന്നുണ്ട്. തിരക്കഥ എഴുതാൻ തനിക്ക് അറിയില്ലെന്നും അല്ലേൽ താൻ എഴുതിയ നേയെന്നും പറഞ്ഞു കൊണ്ടാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സർ മമ്മുക്കക്ക് പറ്റിയ കഥ എഴുതാമോ

(എന്നെങ്കിലും എഴുതുവാണേൽ ഇത് പരിഗണിക്കാമോ)

I മാസ്$ ക്ലാസ് ആയിരിക്കണം
2 കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം
3 ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം
4 കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക്
5 മുഖം എപ്പോളും ഗൗരവമായിരിക്കണം
നോട്ടം, ഭാവം എല്ലാം
6 കോമഡി ചെയ്യിക്കരുത്
7 അലസമായ നിർവികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക
ആ മമ്മുക്ക യെ ഒന്നു കൂടി സ്ക്രീനിൽ കാണാൻ ഒരാഗ്രഹം

കരുത്തുറ്റ കഥയുമായി വരാമോ

എതിരാളി പ്രബലനായിരിക്കണം
നായകൻ തോൽക്കുന്നയാളായിരിക്കണം
കൂടെ നിൽക്കുന്നവരിൽ പ്രതീക്ഷിക്കാതെ ഒരുത്തൻ ഒറ്റുന്നവനായിരിക്കണം
കൂടെ നിൽക്കുന്നവരിൽ ഒരുത്തൻ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം

കുറച്ചു സസ്പെൻസ് നിലനിർത്തുന്ന തരം ഒരു ക്ലാസ്$ മാസ് ആയിരിക്കണം

തിരക്കഥ എഴുതാൻ എനിക്കറിയില്ല
അല്ലേൽ ഞാൻ എഴുതിയ നേ
ബുള്ളറ്റ് ആയിരിക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X