എന്റെ സിനിമയില്‍ മമ്മൂട്ടിയുടെ അത്രയും ഫ്രീ ആയി ഇടപെടുന്ന വേറെ ഒരു നടനില്ല: എസ് എന്‍ സ്വാമി

By Prashant V R

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ത്രില്ലര്‍ സിനിമകള്‍ സമ്മാനിച്ചിട്ടുളള തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ് എന്‍ സ്വാമി. സിബിഐ സീരിസ് പോലുളള അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടി സേതുരാമയ്യരായി എത്തിയ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ ഭാഗങ്ങള്‍ക്കും മികച്ച വരവേല്‍പ്പാണ് സിനിമാപ്രേമികള്‍ നല്‍കിയിരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ നായകന്മാരായ നിരവധി സിനിമകള്‍ക്കായി എസ് എന്‍ സ്വാമി തിരക്കഥ എഴുതിയിരുന്നു.

കൂടാതെ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം എസ് എന്‍ സ്വാമി പ്രവര്‍ത്തിച്ചിരുന്നു. സംവിധായകന്‍ കെ മധുവിന്റെ നിരവധി സിനിമകള്‍ക്കായി എസ് എന്‍ സ്വാമി തിരക്കഥ എഴുതിയിരുന്നു. ഈ കൂട്ടുകെട്ടിലെ പുതിയ സിബിഐ ചിത്രത്തിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെയായിരുന്നു മമ്മൂട്ടി വീണ്ടും സേതുരാമയ്യരായി എത്തുന്ന ത്രില്ലര്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

എസ് എന്‍ സ്വാമിയും ഇതേക്കുറിച്ച്

എസ് എന്‍ സ്വാമിയും ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പുതിയ സിബിഐ സീരിസില്‍ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ കുറിച്ചും തിരിക്കഥാകൃത്ത് മുന്‍പ് മനസുതുറന്നിരുന്നു. അതേസമയം ഒരഭിമുഖത്തില്‍ സിനിമയിലെ നായകന്മാര്‍ തന്റെ തിരക്കഥയില്‍ ഇടപെടല്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിന് എസ് എന്‍ സ്വാമി നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

Recommended Video

Mammootty's new look has gone viral in social media | Filmibeat Malayalam
ഈഗോ കൊണ്ടുളള ഇടപെടല്‍

ഈഗോ കൊണ്ടുളള ഇടപെടല്‍ വലിയ പ്രശ്‌നമാണെന്നും പക്ഷേ ഒരു നടന് എഴുതിയ തിരക്കഥയ്ക്ക് മുകളില്‍ ബെറ്റര്‍ രീതിയില്‍ എന്തെങ്കിലും സംഭാവന തരാന്‍ കഴിഞ്ഞാല്‍ അത് ആ എഴുത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നും എസ് എന്‍ സ്വാമി പറയുന്നു. തന്റെ തിരക്കഥയില്‍ ഇടപെടാന്‍ മമ്മൂട്ടിക്ക് മാത്രമാണ് അധികം സ്വാതന്ത്ര്യം ഉളളതെന്നും മമ്മൂട്ടി അങ്ങനെ ചെയ്യാറുണ്ടെന്നും എസ് എന്‍ സ്വാമി പറയുന്നു.

എസ് എന്‍ സ്വാമിയുടെ വാക്കുകളിലേക്ക്

എസ് എന്‍ സ്വാമിയുടെ വാക്കുകളിലേക്ക്: എന്റെ തിരക്കഥയില്‍ ഒരാളും ഇടപെടരുതെന്ന നിര്‍ബന്ധ ബുദ്ധി എനിക്കില്ല. എന്റെ സിനിമയില്‍ മമ്മൂട്ടിയുടെ അത്രയും ഫ്രീ ആയി ഇടപെടുന്ന വേറെ ഒരു നടനില്ല. അത് എല്ലാ സിനിമയിലും ഒന്നുമില്ല. ചില സിനിമയില്‍ മമ്മൂട്ടിക്ക് സംഭാവന നല്‍കാന്‍ കഴിയും എന്ന വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ മമ്മൂട്ടി ഇടപെടുകയുളളു.

ഒരു നടന്റെ ഇടപെടല്‍

ഒരു നടന്റെ ഇടപെടല്‍ ബെറ്റര്‍ ആണെങ്കില്‍ നമ്മള്‍ എഴുതുന്നതിന് കൂടുതല്‍ ശക്തി വരികയുളളു. ഈഗോ കൊണ്ടുളള ഇടപെടല്‍ ആണെങ്കില്‍ അത് പ്രശ്‌നമാണ്. അല്ലാത്തപക്ഷം ഒരു തിരക്കഥയ്ക്ക് അത് ഗുണം ആണെന്നെ ഞാന്‍ പറയൂ. എപ്പോഴും ഒരു നടന്റെ ഇടപെടല്‍ കൊണ്ട് ആ സിനിമയുടെ തിരക്കഥ ശക്തമാകണമെന്നില്ല. ചില അവസരങ്ങളില്‍ അത് ഗുണം ചെയ്യാറുണ്ട് എന്ന് മാത്രം. അഭിമുഖത്തില്‍ എസ് എന്‍ സ്വാമി വ്യക്തമാക്കി

More from Filmibeat

Read more about: mammootty sn swamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X