twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ നിറഞ്ഞാടുന്ന ഒരു മാസ് മസാല പടം, ആറാട്ടിനെ കുറിച്ചുളള നിർണ്ണായക വെളിപ്പെടുത്തലുമായി ഉദയ കൃഷ്ണ

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്. വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തത്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. .

    മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഇതും ചിത്രത്തിനായുള്ള ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ഒരു സുപ്രധാന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ഉദയ കൃഷ്ണ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    ഒരു മാസ് മസാല പടം

    ആറാട്ട് എന്ന ചിത്രം മോഹൻലാലിന്റെ ഒരു മാസ് മസാല പടമായിരിക്കും. ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടി അഭിനയിക്കുന്ന ചിത്രം. എന്നാൽ ഈ ചിത്രത്തിൽ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്ന് ഉദയ കൃഷ്ണ പറയുന്നു. കുടുംബത്തോടെ വന്നു കാണാവുന്ന എന്റര്‍ടെയ്നറായിരിക്കും ആറാട്ടെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ സംസാരിക്കുന്നത്. അത് മറന്ന് ഒരു എഴുത്തുകാരനും മുന്നോട്ട് പോകാൻ പറ്റില്ല. അതിനാല്‍ സ്ത്രീവിരുദ്ധതയ്ക്കും ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ക്കും ഇന്ന് മലയാള സിനിമയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

    സ്ത്രീ വിരുദ്ധതയില്ല

    ‘നീ വെറും പെണ്ണാണ്' എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് താന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞ് മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. എന്നാല്‍ ഇന്ന് ആരും അങ്ങനെ എഴുതില്ലെന്നും ഉദയ കൃഷ്ണ പറഞ്ഞു.

    നെയ്യാറ്റിന്‍കര ഗോപന്‍

    ചിത്രത്തില്‍ 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് നെയ്യാറ്റിൻകര ഗോപന്റെ കാറാണ്. രാജാവിന്‍റെ മകനിലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പരായ 2255 കാറിനും നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഒരു വിന്‍റേജ് ബെന്‍സ് ഏറെ പ്രാധാന്യത്തോടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

    60 ദിവസത്തെ ചിത്രീകരണം

    ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്. ഈ മാസം 23ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ഒരു ലൊക്കേഷനാണ്. 18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് . സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നേരത്തെ ചിത്രത്തിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്നും അറിയിച്ചിരുന്നു.

    Read more about: mohanlal
    English summary
    Script Writter Uday Krishna About Araraattu, Is Complet Mohanlal Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X