താരപുത്രി വിസ്മയയുടെ നിര്‍ദ്ദേശപ്രകാരം മോഹന്‍ലാലിന്റെ ബറോസില്‍ വരുത്തിയ മാറ്റം; വെളിപ്പെടുത്തി തിരക്കഥാകൃത്ത്

മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് എത്തിയതോടെ മകള്‍ വിസ്മയയുടെ കാര്യമെന്താണെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ എഴുത്തും ചിത്ര രചനയുമൊക്കെയായി വിസ്മയ മറ്റൊരു ലോകത്താണ്. ലോക്ഡൗണില്‍ തായ്‌ലാന്‍ഡില്‍ നിന്നും ആയോധനകല പഠിക്കുന്ന താരപുത്രിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പൊതുപരിപാടികളില്‍ നിന്നെല്ലാം മാറി നില്‍ക്കാറുള്ള മായ അടുത്തിടെ അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം പല ചടങ്ങുകള്‍ക്കും എത്തിയിരുന്നു. ഫെബ്രുവരി പതിനാല് പ്രണയ ദിനത്തില്‍ വിസ്മയ എഴുതിയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്'എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. ഇതോടെ വീണ്ടും കലാമേഖലയില്‍ സജീവമാവുകയാണ് വിസ്മയ. ഇപ്പോഴിതാ പിതാവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസ് എന്ന സിനിമയിലും മായയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

vismaya-mohanlal

തിരക്കഥാകൃത്തായ ജിജോ പുന്നൂസ് ആണ് ബറോസിന്റെ പൂജ വേളയില്‍ വിസ്മയയുടെ ചില നിര്‍ദ്ദേശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. താരപുത്രിയുടെ അഭിപ്രായം അനുസരിച്ച് ബറോസിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെ കുറിച്ചായിരുന്നു ജിജോ തുറന്ന് പറഞ്ഞത്. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.

ബോളിവുഡ് സുന്ദരി വിദ്യ ബാലൻ എപ്പോഴും സിംപിളാണ്, പുത്തൻ ഫോട്ടോസ് കാണാം

Recommended Video

Mammootty speech About Mohanlal Directing Film

'ബാറോസ് ഒരു പ്രോജക്ട് ആയി കഴിഞ്ഞതിന് ശേഷമാണ് ഇതില്‍ യുവാക്കളുടെ സാന്നിദ്ധ്യവും അനിവാര്യം ആണെന്ന് തോന്നിയത്. ഉടന്‍ ലാല്‍ സുചിയെ (സുചിത്ര മോഹന്‍ലാല്‍ ) വിളിച്ച് പിള്ളേരെ ഇങ്ങോട്ട് അയക്കാന്‍ പറഞ്ഞു. ഡിസ്‌കഷന്‍ ടൈമില്‍ വിസ്മയയും പ്രണവും വന്നിരുന്നു. വിസ്മയ കഥ കേട്ടിട്ട് ഒരു റിക്വസ്റ്റ് ആണ് മുന്നോട്ട് വെച്ചത്. 'ജിജോ അങ്കിള്‍, ഇതില്‍ ആഫ്രിക്കന്‍സിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കില്‍ തന്നെ അവര്‍ പുറത്ത് ഒരുപാട് ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാമെന്ന് പറഞ്ഞു. അങ്ങനെ കഥയിലൊരു മാറ്റം ഉണ്ടായിട്ടുണ്ടെന്നും ജിജോ പുന്നൂസ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X