കഞ്ഞിയിൽ പാറ്റപെട്ടതുപോലെ, ചില നെപ്പോസ് ഇങ്ങനെയാണ്, സുരേഷ് ​ഗോപിയുടെ മകനായതുകൊണ്ട് കിട്ടിയ റോൾ; സായ് കൃഷ്ണ

വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ സുരേഷ് ​ഗോപി സിനിമ ജെഎസ്കെ തിയേറ്ററിൽ റിലീസ് ചെയ്തു. ഒരിടവേളയ്ക്കുശേഷം സുരേഷ് ​ഗോപി വക്കീൽ വേഷം ചെയ്യുന്ന സിനിമ എന്നതിന്റെ പേരിൽ തുടക്കം മുതൽ സിനിമ ചർച്ചയായിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾ, ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ, ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ, ഡ്രാമ എന്നിവ ചേർന്നതാണ് സിനിമ. സുരേഷ് ​ഗോപിക്ക് പുറമെ സിനിമയിൽ മറ്റൊരു പ്ര​ധാന വേഷം ചെയ്തിരിക്കുന്നത് അനുപമ പരമേശ്വരനാണ്.

റിലീസിനുശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷാണ്. സിനിമയിൽ നവീൻ എന്ന കഥപാത്രത്തെയാണ് മാധവ് അവതരിപ്പിച്ചത്. എന്നാൽ ഏറ്റവും മോശം പ്രകടനം മാധവിന്റേതായിരുന്നുവെന്ന് ബി​ഗ് ബോസ് ഫെയിമും യുട്യൂബറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പറഞ്ഞു.

Madhav Suresh
Photo Credit: Madhav Suresh / Secret Agent

സീരിയസ് സീനുകളിൽ പോലും മാധവിന്റെ അഭിനയം കണ്ട് ചിരിച്ചുപോയിയെന്നും സായ് കൃഷ്ണ പറഞ്ഞു. സുരേഷ് ​ഗോപിയുടെ മകനായതുകൊണ്ട് കിട്ടിയ റോളാണെന്ന് തോന്നുന്നുവെന്നും സായ് പറയുന്നു. സിനിമ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞശേഷമാണ് കോടതി സീനുകൾ വരുന്നത്. അവിടെ ക്യാരക്ടേഴ്സ് എസ്റ്റബ്ലിഷ്ഡാകും. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് എങ്ങനെ, അന്വേഷണം, അത് കോടതിയിൽ എത്തിയത് എങ്ങനെ എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ സിനിമ സഞ്ചരിക്കുമ്പോൾ ഒരു കഥാപാത്രം മാത്രം മുഴച്ച് നിന്നു.

സുരേഷ് ​ഗോപിയുടെ മകനായ മാധവ് സുരേഷിനെ കുറിച്ചാണ് പറയുന്നത്. നവീൻ എന്ന കഥാപാത്രത്തെയാണ് മാധവ് അവതരിപ്പിച്ചത്. ക്രിക്കറ്റിലും ഫുട്ബോളിലുമൊക്കെ വീക്കായ കളിക്കാരുണ്ടാകും. അവരെ ഒഴിവാക്കാൻ പറ്റില്ല.

ടീമിൽ എടുത്തേ പറ്റു. കാരണം ആ കളിക്കാരൻ മാനേജ്മെന്റിന്റെ ബന്ധുവോ ടീമിന്റെ ഉടമയുടെ മകനോ അങ്ങനെയാരെങ്കിലുമാകും. ടീമിലും എടുക്കണം എന്നാൽ ഒളിപ്പിച്ചേ പറ്റു എന്ന അവസ്ഥ വരും. അതേ അവസ്ഥയിലായിരുന്നു ജെഎസ്കെയിൽ മാധവിന്റെ പ്രകടനം. ചില സീനിൽ മാധവിന്റെ ഡയലോ​ഗ് അശരീരിപോലെ കേൾക്കാം. പക്ഷെ ഫ്രെയിമിൽ ആളുണ്ടാവില്ല.

അതുപോലെ പല സീനിലും മാധവിന്റെ കാലുകൾ മാത്രമെയുള്ളു. മുഖം കാണിക്കുന്നില്ല. ഫസ്റ്റ് ഹാഫിൽ എണ്ണി പറഞ്ഞ രണ്ട് ‍ഡയലോ​ഗുണ്ട്. അതിലും കൂടുതൽ ഡയലോ​ഗ് ചെറിയ വേഷങ്ങൾ ചെയ്തവർക്കുണ്ട്. മുഖത്തേക്ക് ക്യാമറ വരുന്നുവെന്ന് തോന്നുമ്പോൾ മുഖവും പുരികവും ഉപയോ​ഗിച്ച് എന്തൊക്കയോ ചെയ്യും. എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന സൂചന ഫസ്റ്റ് ഹാഫിൽ തന്നെ തന്നു.

Madhav Suresh
Photo Credit: Madhav Suresh / suresh gopi

ചില നെപ്പോസ് ഇങ്ങനെ തന്നെയാണ്. ഈ സിനിമയിൽ മാധവിന്റെ കഥാപാത്രത്തിന് ഒരുപാട് ചെയ്യാനുണ്ടായിരുന്നു. ആ കഥാപാത്രത്തിന് പ്രധാന്യമുള്ള തരത്തിലെ സിസിടിവി വിഷ്യൽസും കാണിക്കുന്നുണ്ട്. ആ ക്യാരക്ടറിന് ഒരു ബിൽഡപ്പും ഉണ്ടായിരുന്നു. ജാനകിയുടെ ബാ​ഗ് പിടിച്ച് നടക്കുന്ന കഥാപാത്രമായി. സെക്കന്റ് ഹാഫിൽ സിനിമ സൂപ്പറായി പോകുന്നു.

മറ്റെല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് ക്യൂരിയോസിറ്റി തന്നുകൊണ്ടിരുന്നു. ആ സാഹചര്യത്തിലും ഈ ചങ്ങാതി കഞ്ഞിയിൽ പാറ്റ പെട്ടതുപോലെയായിരുന്നു. ഇന്റർവ്യു കേട്ടപ്പോൾ ഇയാൾ എന്തൊക്കയോ സംഭവമാണെന്ന് തോന്നിയിരുന്നു. പക്ഷെ സിനിമയിലാകെ കോമഡിയാക്കി. സുരേഷ് ​ഗോപിയുടെ മകനായതുകൊണ്ട് കിട്ടിയ റോൾ ആയിരിക്കണം. ബാ​ഗേജ് എന്നൊരു സാധനമുണ്ട്. അച്ഛന്റെ ലെ​ഗസി ഉള്ളതുകൊണ്ട് കംപാരിസൺ എന്തായാലും ഉണ്ടാകും.

സുരേഷ് ​ഗോപിയുടെ മകന് എന്തായിരിക്കും ചെയ്യുക എന്നതെങ്കിലും ആളുകൾ പ്രതീക്ഷിക്കും. അങ്ങനൊരു സാഹചര്യത്തിൽ നിങ്ങൾ മെച്ചപ്പെടുക. നിങ്ങൾക്ക് ഒരുപാട് സിനിമ കിട്ടും. പക്ഷെ ഇംപ്രൂവ് ചെയ്യണം. കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും സായ് പറഞ്ഞു. കുമ്മാട്ടിക്കളിയാണ് ഇതിന് മുമ്പ് റിലീസ് ചെയ്ത മാധവിന്റെ സിനിമ.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X