ഷർട്ടില്ലാതെ നിന്നതിന് വൃദ്ധനേയും ബാല ചാരിറ്റി വീഡിയോയിൽ ഉൾപ്പെടുത്തി, അവസാനം ഡിലീറ്റ് ചെയ്യിപ്പിച്ചു; സായ്

തമിഴ്നാട്ടിൽ ജനിച്ച് വളർന്ന ബാല മലയാള സിനിമയിൽ അവസരങ്ങൾ ലഭിച്ച് തുടങ്ങിയതോടെയാണ് കേരളത്തിൽ സ്ഥിരതാമസമായത്. നാലാം വിവാഹത്തിന് മുമ്പ് വരെ കൊച്ചിയിലായിരുന്നു നടൻ താമസിച്ചിരുന്നത്. വിവാഹശേഷം വൈക്കത്ത് കായലോരത്ത് വീട് വാങ്ങി അവിടെയാണ് ഭാര്യ കോകിലയ്ക്കൊപ്പം താമസം. മലയാള സിനിമയിൽ ചുവടുറപ്പിച്ചശേഷം തന്റെ സമ്പാദ്യം ഉപയോ​ഗിച്ച് നിർധനരേയും രോ​ഗികളേയുമെല്ലാം ബാല സഹായിക്കാറുണ്ട്.

എന്നാൽ കൃത്യമായ അന്വേഷണില്ലാതെ ബാല നടത്തുന്ന ചില ചാരിറ്റി പ്രവർത്തനങ്ങൾ പലർക്കും ഉപദ്രവമായി മാറുകയാണ്. അടുത്തിടെ ഷർട്ടില്ലാതെ നിന്നതിന് വൃദ്ധനേയും ബാല ചാരിറ്റി വീഡിയോയിൽ ഉൾപ്പെടുത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് പിന്നീട് സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുട്യൂബറായ സായ് കൃഷ്ണ.

actor bala Charity Programmes

ചാരിറ്റി നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണോ ബാല ചെയ്യുന്നതെന്ന് വരെ തോന്നിപ്പോവുകയാണെന്നും സായ് കൃഷ്ണ പറയുന്നു. ബാല ഇടുന്ന നിരവധി ചാരിറ്റി വീഡിയോകൾ നമ്മൾ കാണാറുണ്ട്. സഹായങ്ങൾ ആർക്കെങ്കിലും കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ അതിലൊന്നും ഒന്നും ഞാൻ പറയുന്നില്ല. ഒരു രൂപയുടെ സഹായം ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ അത് വളരെ നല്ലതാണ്. ചെയ്യുന്നവർ ചെയ്യണം. പക്ഷെ ചെയ്ത് ചെയ്ത് അതൊരു ഉപദ്രവമായായി മാറിയാലോ?.

കഴിഞ്ഞ ദിവസം എന്നെ ഒരാൾ വിളിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഷർട്ടൊന്നും ഇടാതെ ബാലയുടെ വീടിന് മുമ്പിൽ നിൽക്കുകയായിരുന്നു. ആ സമയത്ത് ലോട്ടറി കച്ചവടക്കാരന് ബാല ചാരിറ്റി ചെയ്യുന്ന പ്രൊസീജിയേഴ്സ് ഒരു വശത്ത് അവിടെ ആ സമയത്ത് നടക്കുന്നുണ്ട്. ഷൂട്ട് നടക്കുന്നുണ്ട്.

അതിനിടയിൽ ബാല എന്നെ വിളിച്ചയാളുടെ മുത്തച്ഛൻ ഷർട്ടൊന്നും ഇടാതെ നിൽക്കുന്നത് കണ്ട് വിളിച്ച് കൊണ്ടുപോയി ക്യാമറയ്ക്ക് മുന്നിൽ നിർത്തി. വയസായ ആളുകൾ നാട്ടിൻപ്പുറത്ത് ഷർട്ട് ധരിക്കാതെ നടക്കാറുണ്ട്. അങ്ങനെ ആ മുത്തച്ഛന്റെ വീഡിയോയും ചാരിറ്റി വീഡിയോയ്ക്കൊപ്പം വന്നു. ബാലയുടെ വൈക്കത്തെ വീടിന് അടുത്താണ് ആ മുത്തച്ഛൻ താമസിക്കുന്നത്. ഷർട്ടില്ലാതെ നിൽക്കുന്നത് കണ്ട് ബാല കരുതി മുത്തച്ഛൻ ഒരു ​ഗതിയും ഇല്ലാത്തയാളാണെന്ന്.

ചാരിറ്റി വീഡിയോയിൽ മുത്തച്ഛനെ പിടിച്ച് നിർത്തി സഹായം നൽകും എന്നൊക്കെ പറഞ്ഞു. വീഡിയോ കണ്ടപ്പോഴാണ് വിദേശത്തുള്ള ബന്ധുക്കളും മറ്റും മുത്തച്ഛനും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്. മുത്തച്ഛന് വീഡിയോ എന്തിനാണ് എന്നൊന്നും മനസിലാവില്ല എൺപത്തി രണ്ട് വയസ് പ്രായമുള്ളയാളല്ലേ... അവസാനം ബന്ധുക്കൾ എല്ലാവരും ബാലയെ കോൺടാക്ട് ചെയ്ത് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

actor bala Charity Programmes

ബാലയുടെ ഇത്തരം പ്രവൃത്തിയൊക്കെ ചീറ്റിങ്ങായിട്ടാണ് തോന്നിയതെന്നാണ് അവർ പറഞ്ഞത്. ചാരിറ്റി നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണോ ബാല ചെയ്യുന്നത്?. വീഡിയോ അവർ ഡിലീറ്റ് ചെയ്യിപ്പിച്ചു. വൈക്കംകാർ ബാലയെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടും എന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്. നിർധനർക്ക് ചെയ്യുന്ന ചെറിയ സഹായങ്ങൾ പോലും വീഡിയോയായി ബാല സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.

ഇത്തരം പ്രവൃത്തികൾ താൻ നിരന്തരം ചെയ്യാറുണ്ടെന്ന് ബാല പലപ്പോഴും ആവർത്തിച്ച് പറഞ്ഞിരുന്നത് കൊണ്ട് കൂടിയാണ് പലതവണ ​ഗുരുതര ആരോപണങ്ങൾ നടന് എതിരെ ആളുകൾ ഉന്നയിച്ചപ്പോഴും ഒരു വിഭാ​ഗം പ്രേക്ഷകർ ബാലയെ അപ്പോഴും പിന്തുണച്ചത്. എന്നാൽ മുൻ ഭാര്യ എലിസബത്ത് ബാലയ്ക്കെതിരെ തുറന്ന് അടിച്ച് തുടങ്ങിയതോടെ നടന്റെ യഥാർത്ഥ മുഖം എന്താണെന്ന് മലയാളികൾ മനസിലാക്കി തുടങ്ങി.

2024 അവസാനത്തോടെയായിരുന്നു ബാലയുടെ നാലാം വിവാഹം. മാമന്റെ മകളായ കോകിലയേയാണ് ബാല വിവാഹം ചെയ്തത്. എലിസബത്തുമായുള്ള വിവാഹം ബാല രജിസ്റ്റർ ചെയ്തിരുന്നില്ല.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X