ഒരു അമ്മ ബാലയെ കുറിച്ച് കരഞ്ഞ് പറയുന്ന വീഡിയോയുണ്ട്, കേട്ടാൽ ഞെട്ടുന്ന കാര്യങ്ങളാണ് അറിഞ്ഞത്; സായ് കൃഷ്ണ

എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബി​ഗ് ബോസ് മലയാളം ഫെയിമും യുട്യൂബറുമായ സായ് കൃഷ്ണയും നടൻ ബാലയ്ക്ക് എതിരെ രം​ഗത്ത്. തന്നേയും പല കഥകൾ പറഞ്ഞ് ബാല മാനിപ്പുലേറ്റ് ചെയ്തുവെന്നാണ് പുതിയ വീഡിയോയിൽ സായ് കൃഷ്ണ പറഞ്ഞത്. നടനെ കുറിച്ച് തന്റേതായ രീതിയിൽ അന്വേഷണം നടത്തിയപ്പോൾ ‍ഞെട്ടുന്ന പല കാര്യങ്ങളും താൻ അറിഞ്ഞുവെന്നും സായ് കൃഷ്ണ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു. ഒരു കാലത്ത് ബാലയുമായി അടുത്ത സൗഹൃദം സായ് കൃഷ്ണയ്ക്കുണ്ടായിരുന്നു.

പിതാവിന്റെ ചികിത്സ സമയത്ത് തനിക്ക് ചില സഹായങ്ങൾ ബാല വഴി ലഭിച്ചതായി സായ് കൃഷ്ണ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നേയും മാനിപ്പുലേറ്റ് ചെയ്തു. എലിസബത്തിന് വേറെ റിലേഷൻസുണ്ടെന്ന് വരുത്തി തീർക്കാൻ കൃത്യമായ ഫ്രെയിമിങ് നടന്നു. അതുമായി ബന്ധപ്പെട്ടുള്ള കമന്റുകൾ എലിസബത്തിന്റെ സോഷ്യൽമീഡിയ പേജിൽ കാണാം.

bala Elizabeth Udayan

പ്രോപ്പർ ഫ്രെയിമിങ്ങാണ് എല്ലാം. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ യഥാർത്ഥ ജീവിത്തിൽ ബാല അഭിനയിക്കും. നന്നായി മാനിപ്പുലേറ്റ് ചെയ്യാനും അറിയാം. ഇവളില്ലെങ്കിൽ ഒന്നുമില്ലെന്നും എനിക്ക് വേറെ ആരുമില്ലെന്നും എല്ലാം എലിസബത്തിനെ കെട്ടിപിടിച്ച് ബാല എന്നോട് പറഞ്ഞിട്ടുണ്ട്. ഭക്ഷണം പോലും എലിസബത്തിന് വാരി കൊടുക്കുന്നത് ബാലയാണ്. ഭയങ്കരമായി പാംപറിങ്ങ് ചെയ്യുന്നതും കണ്ടിട്ടുണ്ട്. അതൊക്കെ കൊണ്ട് ഇത് കാണുമ്പോൾ ഞാൻ ഞെട്ടുകയാണ്.

എലിസബത്ത് സ്ട്രോങ്ങായി ജീവിക്കട്ടെ എന്ന് മാത്രമെ എനിക്ക് പറയാനുള്ളു. ബാല അടിമുടി ഫേക്ക്. ആരും പെട്ട് പോകുന്ന ട്രാപ്പാണ്. നാടകമാണ്. എലിസബത്തിന് പൈത്യമാണെന്ന് എന്നോട് ബാല എന്നോട് പറഞ്ഞു. കയ്യിൽ ചില പാടു​കളും കാണിച്ച് തന്നു. ഭാര്യ ഭർതൃബന്ധം പോസിബിളാകുന്നില്ലെന്നെല്ലാമാണ് ഒരിക്കൽ എലിസബത്തിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ ബാല പറഞ്ഞത്.

അന്ന് ബാല പറയുന്നത് കേട്ട് ഇങ്ങേർക്ക് അടികിട്ടിയോ എന്ന് പോലും ഞാൻ അന്ന് സംശയിച്ചു. മാത്രമല്ല പാലാരിവട്ടം പോലീസ് സ്റ്റേഷൻ ബാലയ്ക്ക് തറവാടുപോലെയാണ്. ബാലയ്ക്ക് എതിരെ വീഡിയോ ഇടരുതെന്ന് പറഞ്ഞ് എന്നേയും ഇതേ സ്റ്റേഷനിൽ നിന്ന് വിളിച്ചിട്ടുണ്ട്. ലോക്കൽ ​ഗുണ്ട സെറ്റപ്പ് വെച്ച് ഭീഷണിപ്പെടുത്തലുകളും നടത്താറുണ്ട് ബാല. എലിസബത്തിനെ ഒഴിവാക്കി വിടാൻ വേണ്ടിയാണ് ആറാട്ടണ്ണൻ വിഷയം ബാല കൊണ്ടുവന്നത്.

ആരെയെങ്കിലും പഴി ചാരണമെന്ന ലക്ഷ്യമായിരുന്നുവെന്നും സായ് കൃഷ്ണ പറയുന്നു. ബാലയുടെ കൊച്ചിയിലെ വീട്ടിൽ വളരെ കുറച്ച് തവണ മാത്രമെ എലിസബത്തിനെ ഞാൻ കണ്ടിട്ടുള്ളു. അതിൽ മിക്കപ്പോഴും എലിസബത്ത് ​ഗ്ലൂമിയായിരുന്നു. രണ്ട് തവണ കണ്ടപ്പോൾ കയ്യിൽ കെട്ടുണ്ടായിരുന്നു. തകർന്നുപോയ വ്യക്തിയാ‌യാണ് കണ്ടിട്ടുള്ളത്.

Sai Krishna Bala

അവരുടെ അവസ്ഥ അന്ന് ഹൗസ് അറസ്റ്റായിരുന്നുവെന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ എനിക്ക് തോന്നുന്നു. ഞാൻ കണ്ട കാര്യങ്ങളെല്ലാം ബാലയെ വിളിച്ച് ഞാൻ ചോ​ദ്യം ചെയ്തിട്ടുണ്ട്. സ്നേഹം എന്ന ഫാക്ടർ മനസിൽ കുടുങ്ങിയതുകൊണ്ടാകും എലിസബത്ത് എല്ലാം അനുഭവിച്ച് നിന്നത്. പോലീസിനും എലിസബത്തിന്റെ കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്. ഞാൻ അന്വേഷിച്ചപ്പോൾ കേട്ടാൽ ഞെട്ടുന്ന കാര്യങ്ങളാണ് ബാലയെ കുറിച്ച് കേട്ടത്.

ആദ്യ ഭാര്യയെ കുറിച്ചുള്ള കഥകൾ എന്നോടും പറഞ്ഞിട്ടുണ്ട്. കിങ് ലയറിനുള്ള കിരീടം ബാലയ്ക്ക് കൊടുക്കണം. കേരള സമൂഹം ബാലയ്ക്ക് മുമ്പിൽ വീണത് അപ്പൻ പാസം കഥകൾ കേട്ടാണ്. ഒരു അമ്മ ബാലയെ കുറിച്ച് കരഞ്ഞ് പറയുന്ന വീഡിയോയുണ്ട്. അത് ഇവിടുത്തെ രണ്ട് പ്രമുഖ ചാനലുകളുടെ കയ്യിലാണുള്ളത്. പുറത്ത് വരാതിരിക്കാൻ പണം കൊടുത്തോ, ഭീഷണിപ്പെടുത്തിയോ എന്ന് അറിയില്ല. മനുഷ്യത്വമുള്ളവരാണെങ്കിൽ അവർ അതേ കുറിച്ച് പറയട്ടെ.

ഒരാൾ എത്രകാലം നാട്ടുകാരെ പറ്റിച്ച് ജീവിക്കും. ആ അമ്മയുടെ കണ്ണീരിന്റേതാണ് നടൻ അനുഭവിക്കുന്നത്. ഇയാളുടെ മാനിപ്പുലേഷനിൽ വീണ് ഞാനും ചിലരെ തെറ്റി​ദ്ധരിച്ചു എന്നുമാണ് സായ് ക‍ൃഷ്ണ പറഞ്ഞത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X