മാർക്കോ വിലക്കിയാൽ യുവതലമുറ രക്ഷപ്പെടുമോ?, നിരോധിക്കേണ്ടത് കുടുംബം താറുമാറാക്കുന്ന സീരിയലുകൾ; സായ് കൃഷ്ണ

കേരളത്തിൽ യുവതലമുറയും ഭാ​ഗമാകുന്ന അക്രമങ്ങളും കൊലപാതാകങ്ങളും വർധിക്കാൻ ഒരു കാരണം വയലൻസ് നിറഞ്ഞ സിനിമകളാണെന്ന തരത്തിലാണ് ചർച്ചകൾ. ഇതിന്റെ പശ്ചാത്തലത്തിൽ ഉണ്ണി മുകുന്ദന്റെ സിനിമയായ മാര്‍ക്കോ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു.

യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയും യുട്യൂബറുമായ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണൻ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

Secret Agent marco movie

മാർക്കോ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയാൽ യുവതലമുറ രക്ഷപ്പെടുമോ എന്നാണ് സായ് കൃഷ്ണൻ വിഷയത്തിൽ പ്രതികരിച്ച് ചോദിച്ചത്. സായ് കൃഷ്ണന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മാർക്കോ വിലക്കിയതോടെ കേരളത്തിലെ ജനറേഷൻ തന്നെ നന്നായി. ലേശം ബുദ്ധിയും വിവരവും ബോധവുമുണ്ടെങ്കിൽ ഇത്തരം പരിപാടികൾ കാണിക്കുമോ?‌. മാർക്കോ, ആവേശം എന്നീ സിനിമകളാണോ പ്രശ്നം?.

സിനിമകളാണോ ഇവിടുത്തെ വിഷയം. സിനിമയും ഇൻഫ്ലൂവൻസ് ചെയ്യുന്നുണ്ടാവാം. എത്ര കുറഞ്ഞ എമൗണ്ടിൽ, എത്ര കുറഞ്ഞ ആളുകൾക്കിടയിലാണ് അത്. യഥാർത്ഥത്തിൽ ബേസിക്ക് പ്രശ്നം പാരന്റിങ്ങാണ്. രണ്ടാമത്തേത് മാറേണ്ടതായിട്ടുള്ള നിയമങ്ങളാണ്. ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്. അന്തവും ബോധവും ബുദ്ധിയും വിവരവുമുള്ളവരാണ് ഇപ്പോഴത്തെ കുട്ടികൾ.

ഒരു സിനിമ നിരോധിച്ചാൽ‌ തീരാവുന്ന പ്രശ്നങ്ങൾ മാത്രമെ ഇന്ന് കേരളത്തിലുള്ളോ?. യങ് ജനറേഷനിൽ പെട്ടൊരാൾ ഇന്നത്തെ കാലത്ത് ടിവി കാണുമോ?. 90സ് കിഡ്ഡായ ഞാൻ പോലും പത്ത് വർഷായി ടിവി കാണാറില്ല. പിന്നെ എല്ലാ വീട്ടിലും ഉള്ളത് സ്മാർട്ട് ടിവിയല്ലേ?. അവർക്ക് കാണേണ്ടത് അവർ അവിടെ കാണും. നിങ്ങൾക്ക് നിരോധിക്കണമെന്നുണ്ടെങ്കിൽ സീരിയലുകൾ നിരോധിക്ക്. ഇവിടെ കുറേ സീരിയലുകൾ അഴിച്ചിറക്കി വിട്ടിട്ട് പല കുടുംബം​ഗങ്ങളും താറുമാറാകുന്നുണ്ട്.

അത് കാണുന്ന കുറേ വസന്തങ്ങളുമുണ്ട്. അത് നിരോധിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് നോക്കൂ. അല്ലാതെ സിനിമ ടിവിയിൽ വരുന്നത് വിലക്കുന്നതുപോലുള്ള മണ്ടത്തരങ്ങൾ കാണിക്കരുത്. ഏത് കുട്ടി സിനിമ ടിവിയിൽ കാണും?. മാർക്കോ സിനിമയുടെ പേരിൽ എന്തിനാണ് ഇത്രത്തോളം വിഷയമുണ്ടാക്കുന്നത്. ഇവിടെ മാർക്കോ സിനിമയാണോ പ്രശ്നം?. കുട്ടികൾ വഴിതെറ്റുന്നത് മാർക്കോ കണ്ടി‍ട്ടല്ല. മര്യാദയ്ക്കുള്ള പാരന്റിങ് ഇല്ലാത്തതിന്റെ വിഷയമാണ്.

Secret Agent marco movie

ഇപ്പോഴത്തെ മാതാപിതാക്കൾക്ക് മക്കളെ നോക്കാൻ സമയമില്ല. പിന്നെ മക്കൾ അഡ്വാൻസ്ഡായ അത്രപോലും പാരന്റ്സ് അഡ്വാൻസ്ഡല്ല. മക്കൾക്ക് അറിയാവുന്ന കാര്യങ്ങൾ ഇപ്പോഴത്തെ പാരന്റ്സിന് അറിയില്ല അല്ലെങ്കിൽ മനസിലാവുന്നില്ല. അതുകൊണ്ട് തന്നെ മക്കൾ മാതാപിതാക്കളെ പഠിപ്പിക്കുന്നു. ഇപ്പോഴത്തെ പിള്ളേർ സ്ക്വിഡ് ​ഗെയിം അടക്കമുള്ള സീരിസുകൾ വരെ കാണുന്നവരും അതേ കുറിച്ച് അറിയാവുന്നവരുമാണ്. അവർ എല്ലാ കാര്യങ്ങളിലും എക്സ്പോസ്ഡാണ്.

കാലം മാറുന്നതിന് അനുസരിച്ച് ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട്. പാരന്റിങ്ങാണ് വിഷയം. നമ്മളെ ഉപദേശിക്കാൻ അന്ന് ആളുകളുണ്ടായിരുന്നു.‍ ഇന്ന് ഒരു സംശയം ചോദിക്കാൻ ​ഗൂ​ഗിൾ അടക്കം എല്ലാ വിധ സംവിധാനങ്ങളുമുണ്ട്. പാരന്റിങിലെ പ്രശ്നങ്ങളാണ് കുട്ടികളെ ബാധിക്കുന്ന ഒന്നാമത്തെ വിഷയം. അതുപോലെ ടീച്ചേഴ്സിന് ഇപ്പോഴത്തെ കുട്ടികളുടെ മേൽ ഒരു ​ഗ്രിപ്പുമില്ല. എല്ലാം പക്ക ബിസിനസായി മാറിയിരിക്കുന്നു.

യങ് ജനറേഷന് സിംപതി, എംപതി, ലവ് ഒന്നും സഹജീവിയോട് തോന്നാത്തതിന് കാരണം വീട്ടിൽ വളർത്ത് മൃ​ഗങ്ങൾ ഇല്ലെന്നുള്ളതാണ്. അങ്ങനെയുണ്ടെങ്കിൽ കുട്ടികളിൽ സ്നേഹവും സഹാനുഭൂതിയും കുറച്ചൊക്കെ ഉണ്ടാകും എന്നാണ് സായ് കൃഷ്ണ പുതിയ വീഡിയോയിൽ പ്രതികരിച്ച് പറഞ്ഞത്.

More from Filmibeat

Read more about: unni mukundan movies
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X