എന്തും ചെയ്യാൻ മടിയില്ലാത്തയാളാണ്, നാളെ എനിക്ക് എന്തും സംഭവിക്കാം; ബാലയെ കുറിച്ചുള്ള സത്യങ്ങളുമായി സായ് കൃഷ്ണ!

രണ്ട് വർഷം മുമ്പാണ് നടൻ ബാല വീട്ടിൽ കയറി വന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ അജു അലക്സ് രം​ഗത്ത് എത്തിയത്. താൻ ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വന്ന് തന്റെ ഒപ്പം താമസിക്കുന്ന സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദറിനെ ഭീഷണിപ്പെടുത്തിയെന്നാണ് അജു അലക്സ് അന്ന് പരാതിപ്പെട്ടത്. തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും അജു അലക്സ് അന്ന് വെളിപ്പെടുത്തിയിരുന്നു.

ബാലയുടെ കൈവശമുള്ള തോക്ക് അന്ന് വലിയ വിവാദ വിഷയമായിരുന്നു. പക്ഷെ പോലീസിന് അങ്ങനൊരു തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മാത്രമല്ല തോക്ക് വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ നടനോട് ലൈസൻസുണ്ടോയെന്ന് ചോ​ദിച്ചപ്പോൾ ലൈസൻസുള്ള തോക്കാണോ അല്ലയോ എന്നതിന് ഒരു വ്യക്തമായ മറുപടി താരം നൽ‌കിയിരുന്നില്ല.

Secret Agent Bala

അടുത്തിടെ നടന്റെ മുൻ ഭാര്യ എലിസബത്ത് ബാലയുടെ കൈവശം തോക്കുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം എഴുത്തുകാരനായ ലിജേഷും ബാലയുടെ കൈവശം താൻ തോക്ക് കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കി എത്തിയിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസ് മലയാളം സീസൺ ആറ് താരവും യുട്യൂബറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയും ബാലയുടെ തോക്ക് വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ്.

നടന്റെ കൈവശം തോക്കുള്ളത് താനും നേരിട്ട് കണ്ടതാണെന്ന് സീക്രട്ട് ഏജന്റ് പുതിയ വീഡിയോയിൽ പറഞ്ഞു. സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ നാളെ തനിക്ക് എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും സീക്രട്ട് ഏജന്റ് പറയുന്നു. ഒരുപാട് പേർ ഇപ്പോഴും അയാളെ (ബാല) സഹായിക്കാനുണ്ട്. എന്തും ചെയ്യാൻ മടിയില്ല.

ലിജേഷ് പറഞ്ഞതുപോലെ തന്നെ സത്യം തുറന്ന് പറയുന്നതിന്റെ പേരിൽ എന്തും നാളെ എനിക്കും സംഭവിക്കാം. നമ്മുടെ തലയിൽ വളരെ വേ​ഗത്തിൽ ഒരു കേസ് വെച്ച് തരാൻ അയാൾക്ക് കഴിയും. വെട്ടി ഇല്ലാതാക്കാനും സുഖമാണ്. ഈ നാട്ടിൽ അങ്ങനൊരു അവസ്ഥയുണ്ട്. ലിജേഷിനെ ഞാനും ബാലയുടെ വീട്ടിൽ കണ്ടിട്ടുണ്ട്. ബാലയുടെ തോക്കിനെ കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറയാം. എലിസബത്തും ഈ തോക്കിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

Take a Poll

ബാലയുടെ കയ്യിലെ തോക്ക് സിനിമാ നടിമാരും നടന്മാരും ഞാനും അടക്കം പലരും കണ്ടിട്ടുണ്ട്. ആറാട്ടണ്ണൻ തോക്ക് കണ്ട കാര്യം പലവട്ടം പറഞ്ഞുവെങ്കിലും അദ്ദേഹത്തെ ആരും വിശ്വസിക്കുന്നില്ല. ലിജേഷ് പറഞ്ഞത് ശരിയാണ് ഞാനും തോക്ക് കണ്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് കേരള പോലീസ് ഇത് കണ്ടില്ലെന്ന് ചോ​ദിച്ചാൽ എനിക്ക് ഐഡിയ ഇല്ല.

Secret Agent Bala

ഇത് പറഞ്ഞതിന്റെ പേരിൽ നാളെ എന്റെ നെഞ്ചത്തൂടെ ഒരു വണ്ടി കയറി ഇറങ്ങിപ്പോകാം. മരിച്ചാലും കുഴപ്പമില്ല. സത്യം പറഞ്ഞിട്ടാണല്ലോ മരിക്കുന്നത്. തോക്ക് കണ്ടുവെന്നത് എത്ര പേർ സമ്മതിക്കുമെന്ന് എനിക്ക് അറിയില്ല. ബാലയുടെ വീടിന് ഉള്ളിൽ വെച്ച് തന്നെയാണ് തോക്ക് കണ്ടത്. എനിക്ക് കാണിച്ച് തന്നപ്പോൾ എലിസബത്ത് അവിടെ ഉണ്ടായിരുന്നു.

എയർ​ഗൺ ബാല അടുത്തിടെ ഒരു തമിഴ് ഇന്റർവ്യൂവിൽ കാണിച്ചിരുന്നു. അതല്ലാതെ ഒരു ഒറിജിനൽ തോക്ക് കൂടി ബാലയ്ക്കുണ്ട്. ഇതൊക്കെ തുറന്ന് പറയുമ്പോൾ പേടിയുണ്ട്. പക്ഷെ ഇങ്ങനൊരു തോക്ക് ഉണ്ടോയെന്നത് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. ഞാനും തോക്ക് കണ്ടിട്ടുണ്ടെന്ന് തുറന്ന് പറയുന്നത് ആ കേസിനെ ഹെൽപ്പ് ചെയ്യുമോയെന്ന് എനിക്ക് അറിയില്ലെന്നും പറഞ്ഞാണ് സീക്രട്ട് ഏജന്റിന്റെ വീഡിയോ അവസാനിക്കുന്നത്.

എലിസബത്തിനെതിരെ ബാല പരാതി നൽകിയതിന് പിന്നാലെയാണ് ലിജേഷ് എന്ന വ്യക്തി ബാലയുടെ തോക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തി രം​ഗത്ത് വന്നത്. ലിജേഷിന്റെ വീഡിയോയിൽ സീക്രട്ട് ഏജന്റും തോക്ക് കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സായ് ക‍ൃഷ്ണയും വിഷയത്തിൽ തനിക്ക് പറയാനുള്ളത് വെളിപ്പെടുത്തി എത്തിയത്.

FAQs
നടൻ ബാല അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ?

അവസാനമായി ബാല മുഴുനീള വേഷം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. ഒമർ ലുലുവിന്റെ ബാഡ് ബോയ്സിലും ഒരു ചെറിയ കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു.

Filmibeat Entertainment

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X