'ധനുഷിനെ മാന്യതയും മനുഷ്യത്വവും പഠിപ്പിക്കുന്ന നയൻതാരയ്ക്ക് ഇതുണ്ടോ?, ചോദ്യം ചെയ്തവരോടും ധാർഷ്ട്യം കാണിച്ചു'

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയമായിരുന്നു ധനുഷിനെതിരെ നടി നയൻതാര പുറത്തിറക്കിയ തുറന്ന കത്ത്. നാനും റൗഡി താൻ സിനിമയിലെ രം​ഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിന് ധനുഷ് പത്ത് കോടി നയൻതാരയോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ക്ലിപ്പ് നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ നിമയത്തിന്റെ വഴിക്ക് കാര്യങ്ങൾ നീക്കുമെന്നും ധനുഷ് നയൻതാരയെ അറിയിച്ചു.

ഇതിൽ പ്രതിഷേധിച്ചാണ് നയൻതാര ധനുഷിന് എതിരെ തുറന്ന കത്തുമായി എത്തിയത്. ധനുഷിന് തന്നോടും വിഘ്‌നേഷിനോടും ഈഗോയാണെന്നാണ് നയൻതാര പറഞ്ഞത്. നാനും റൗഡി താൻ സിനിമ നിർമ്മിച്ചത് ധനുഷാണ്. അതുകൊണ്ട് തന്നെ നിർമാതാവിന്റെ അനുവാദമില്ലാതെ ആ സിനിമയിലെ ഭാ​ഗങ്ങൾ മറ്റാർക്കും അവരുടെ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ അനുവാ​​ദമില്ല.

Nayanthara Karinkaali Song

വിഘ്നേഷ് ശിവനായിരുന്നു നാനും റൗഡി താൻ നിർമ്മിച്ചത്. മൂന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് ധനുഷ് പത്ത് കോടി ആവശ്യപ്പെട്ടുവെന്നാണ് നയൻതാര ആരോപിച്ചത്. നയൻതാര-ധനുഷ് വിഷയം ചർച്ചയായ സാഹചര്യത്തിൽ നടി ചെയ്ത മറ്റൊരു പ്രവൃത്തി സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വിമർശനത്തിന് കാരണമാകുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് മലയാളം ഫെയിം സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്. ധനുഷിനെ മാന്യതയും മര്യാദയും പഠിപ്പിക്കുന്ന നയൻതാര തന്റെ സഹജീവികളോട് അത് കാണിക്കാറില്ലെന്നാണ് നയൻതാര മൂലം വലിയൊരു നഷ്ടം അനുഭവിച്ച ഒരു സംഘത്തിന്റെ വിഷമം വെളിപ്പെടുത്തി സായ് കൃഷ്ണ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വൻ ട്രെൻഡിങ്ങായ പാട്ടാണ് കരിങ്കാളിയല്ലേ.

ഫഹദ് ഫാസിൽ ചിത്രം ആവേശത്തിൽ വീഡിയോ ഉപയോ​ഗിച്ചതോടെ പാട്ട് വൻ തരം​ഗമായി. ഇതോടെ നിരവധി താരങ്ങളാണ് ഈ പാട്ടിൽ റീലുമായി എത്തിയത്. എന്നാൽ കരിങ്കാളിയല്ലേ ​ഗാനം ഉപയോ​ഗിച്ച് നയൻതാര റീൽ ചെയ്തത് നടിയുടെ പുതിയ സംരംഭമായ സാനിറ്ററി നാപ്കിന്റെ പരസ്യത്തിന് വേണ്ടിയാണ്. ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡുകളുടെ കരാറിൽ കരിങ്കാളി ടീം ഒപ്പ് വെയ്ക്കാനിരിക്കെയാണ് നയൻതാരയുടെ പ്രമോഷൻ വീഡിയോ പുറത്തുവന്നത്.

ഇതേത്തുടർന്ന് കമ്പനികൾ കരാറിൽ നിന്നും പിൻവാങ്ങി. മാത്രമല്ല ഇതോടെ ലക്ഷങ്ങളുടെ നഷ്ടം കരിങ്കാളി പാട്ടിന്റെ അണിയറപ്രവർത്തകർക്കുണ്ടായി. ആവേശം ടീം കരിങ്കാളി ടീമിനെ സമീപിച്ച് അനുവാദം വാങ്ങിയാണ് പാട്ട് സിനിമയിൽ ഉപയോ​​ഗിച്ചത്. എന്നാൽ അനുവാദം ഇല്ലാതെ പാട്ട് ഉപയോ​ഗിച്ചതിന് എതിരെ കരിങ്കാളി ടീം നയൻതാരയുടെ ടീമിനെ സമീപിച്ചപ്പോഴും ധാർഷ്ട്യത്തോടെയാണത്രെ അവർ പെരുമാറിയത്.

Nayanthara Karinkaali Song

സ്വന്തം പ്രൊഡക്ടിന്റെ പ്രമോഷന് റീൽ വീഡിയോ ചെയ്യുമ്പോൾ അതിന് എടുത്ത പാട്ടിന്റെ ഉടമകളെ കോൺടാക്ട് ചെയ്ത് സംസാരിക്കണം എന്നൊരു മാന്യതയുണ്ട്. ധനുഷിനെ മാന്യതയും മര്യാദയും മനുഷ്യത്വവും പഠിപ്പിക്കുന്ന ദൈവത്തിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് പറയാറുള്ള നയൻതാര മറ്റുള്ളവരോട് ഇതൊക്കെ കാണിക്കാറുണ്ടോ?. നയൻതാര വെറുതെ ഒരു റീൽ ചെയ്തതായിരുന്നുവെങ്കിൽ കരിങ്കാളി ടീമും സീനാക്കില്ലായിരുന്നു.

സിനിമാ ഫീൽഡിലുള്ള ആളല്ലേ നയൻതാര. മറ്റൊരാളുടെ പാട്ട് ഉപയോ​ഗിക്കുമ്പോൾ ധനുഷിനോട് പറഞ്ഞ മിനിമം മാന്യതയും മര്യാദയും നയൻതാരയും കാണിക്കണ്ടേ?. ഒരു മെസേജ് എങ്കിലും അയക്കണ്ടേ?. മുപ്പത് സെക്കന്റ് റീലിനാണ് നടി ആ പാട്ട് ഉപയോ​ഗിച്ചിരിക്കുന്നത് എന്നാണ് സീക്രട്ട് ഏജന്റ് പുതിയ വീഡിയോയിൽ നയൻതാരയെ വിമർശിച്ച് പറഞ്ഞത്.

നയൻതാരയുടെ പ്രൊഡക്ടിന്റെ പരസ്യത്തിന് പാട്ട് ഉപയോ​ഗിച്ചപ്പോൾ അനുവാ​ദം ചോദിച്ചിട്ടില്ല. അങ്ങനെ ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അവരെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. അപ്പോൾ അവരുടെ ഡിജിറ്റൽ മാർക്കറ്റിങ് ടീമിനോട് ചോദിച്ചപ്പോൾ നിങ്ങൾ നിങ്ങളുടേതായ രീതിക്ക് പോകൂ... ഞങ്ങൾ ഇത് ചെയ്യും എന്നുള്ള ആറ്റിറ്റ്യൂഡിലാണ് അവർ സംസാരിച്ചത്. അതുകൊണ്ടാണ് ഞങ്ങൾ നിയമനടപടിക്ക് നീങ്ങിയത് എന്നാണ് പാട്ടിന്റെ പ്രൊഡ്യൂസർ പറഞ്ഞത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X