ആമിര്‍ ഖാന്റെ 'സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍' തിയറ്ററുകളിലേക്ക്! ആദ്യ പ്രതികരണം ഇങ്ങനെ!!!
ദംഗല്‍ എന്ന വിസ്മയ ചിത്രത്തിന് ശേഷം ആമിര്‍ ഖാന്‍ നായകനാകുന്ന സിനിമയാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍. സംഗീതത്തിന് പ്രധാന്യം നല്‍കി അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത് സിനിമ ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ തുടക്കം മോശമായിരിക്കില്ലെന്നാണ് പറയുന്നത്. മാത്രമല്ല ആദ്യദിനത്തില്‍ ഏഴ്, എട്ട് കോടി സിനിമ വളരെ എളുപ്പത്തില്‍ നേടുമെന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍
ആമിര്‍ ഖാന്‍ തരംഗം വീണ്ടും അലയടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച ദംഗലിന് ശേഷം സംഗീതത്തിന് പ്രധാന്യം കൊടുത്ത് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

പ്രതീക്ഷകള്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ സംഗീതത്തെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ദംഗലില്‍ ആമിര്‍ ഖാന്റെ മകളായി അഭിനയിച്ച സൈറ വസീം ആണ് ചിത്രത്തിലെ നായിക.

ആദ്യദിന കളക്ഷന്‍
സിനിമ ആദ്യദിനത്തില്‍ മോശമില്ലാത്ത കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്. ഏഴ് മുതല്‍ എട്ട് വരെ കോടികള്‍ വരെ ബോക്‌സ് ഓഫീസില്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

വിസ്മയമാവും
കളക്ഷന്റെ കാര്യത്തില്‍ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തിയറ്ററുകളില്‍ വിസ്മയമാവും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി സിനിമയ്ക്ക് അത്രയധികം പ്രൊമോഷന്‍ കിട്ടിയിരുന്നതും സിനിമയുടെ വിജയത്തെ സ്വാധീനിക്കും.

ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍
മുസ്ലിം കുടുംബത്തില്‍ ജനിച്ച ഇന്‍സിയ എന്ന പതിനഞ്ച് വയസുകാരിയുടെ കൗമാര കാലഘട്ടത്തിലൂടെയാണ് സിനിമ കടന്ന് പോവുന്നത്. സംഗീതം എന്ന അവളുടെ സ്വപ്‌നത്തെ പിതാവ് പൂര്‍ണമായി എതിര്‍ക്കുമ്പോള്‍ അത് പൂര്‍ത്തീകരിക്കാനെത്തുന്ന പ്രശസ്ത ഗായകനായിട്ടാണ് ആമിര്‍ ഖാന്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications