വെളിച്ചത്തിൽ ഒളിച്ച് ഇരുട്ടിൽ പടർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്!! ലൂസിഫറിന്റെ എൻട്രി...

ഈ അടുത്ത കാലത്തൊന്നും പ്രേക്ഷകർ ആഘോഷമാക്കിയ ഒരു ചിത്രം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. മോഹൻലാൽ ചിത്രങ്ങൾ പൊതുവെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ലൂസിഫറിന്റെ കാര്യത്തിൽ അത് ഇരട്ടിയാണ്. അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് പൃഥ്വിരാജ്. അഭിനയത്തിൽ ജനങ്ങളെ നിരാശപ്പെടുത്താത്ത പൃഥ്വി സംവിധാനത്തിലും ഇതു തന്നെയാണ് ആവർത്തിച്ചിരിക്കുന്നത്.

lucifer

മൾട്ടിസ്റ്റാർ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ലൂസിഫറിലും വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒരുമിച്ചെത്തുന്ന ചിത്രം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ലൂസിഫറിലേയ്ക്ക് പ്രേക്ഷക്ഷകരെ അടുപ്പിക്കുന്ന ഒരു ഘടകം ചിത്രത്തിന്റെ കാസ്റ്റിങ്ങാണ്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമായിരുന്നു ചിത്രത്തിന്റെ പേരും ക്യാപ്ഷനുകളും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തംരഗമാകുകയാണ് ലൂസിഫറിന്റെ പുതിയ ക്യാപ്ഷൻ...

രാഷ്ട്രീക്കാരനായി ലാലേട്ടൻ

രാഷ്ട്രീക്കാരനായി ലാലേട്ടൻ


രാഷ്ട്രീയക്കാരന്റെ ഗെറ്റപ്പിലാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഈ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെട്ടത്. തുടക്കത്തിൽ തന്നെ ലാലേട്ടന്റെ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു ക്യാരക്ടർ പോസ്റ്ററും ഫസ്റ്റ് ലുക്കിലുമെല്ലം ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളി തിളങ്ങുകയായിരുന്നു. ലൂസിഫറിന് ജനശ്രദ്ധയാകർഷിച്ചതിന്റെ ഒരു പ്രധാന ഘടകം പോസ്റ്റുകളും പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള ക്യാപ്ഷനുകളുമാണെന്ന് പറയം.

 തിന്മയും തിന്മയും തമ്മിലുളള  യുദ്ധം

തിന്മയും തിന്മയും തമ്മിലുളള യുദ്ധം

ലൂസിഫറിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പോസ്റ്ററുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ക്യാപ്ഷനുകളായിരുന്നു. ലൂസിഫറിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. ഇതിൽ ശ്രദ്ധിക്കപ്പെട്ട ഒരു ക്യാപ്ഷനായിരുന്നു '' ഈ യുദ്ധം നന്മയും തിന്മയും തമ്മിലുളളതല്ല. തിന്മയും തിന്മൽ. സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങായിരുന്നു ഈ ക്യാപ്ഷൻ. സിനിമ പ്രേക്ഷകർക്ക് വിഷ്വൽ ട്രീറ്റായിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും ഒരു ഓളം സൃഷ്ടിക്കാൻ സ്റ്റീഫൻ നെടുമ്പള്ളിയുടെ വാക്കുകൾക്ക് കഴിഞ്ഞിരുന്നു.

  ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്

ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്

മാർച്ച് 28 മലയാള സിനിമ പ്രേമികൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് ലൂസിഫർ പ്രദർശനത്തിനെത്തി. പ്രതീക്ഷിച്ചതിലും അപ്പുമറമായിരുന്നു ലൂസിഫറെന്നാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. ചിത്രത്തിൽ മാസ് എൻട്രിയായിരുന്നു ലാലേട്ടന്റേത്. വെളിച്ചത്തിൽ ഒളിച്ച് ഇരുട്ടിൽ പടർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.. ലൂസിഫറിന്റെ പുതിയ ക്യപ്ഷൻ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. പ്രേക്ഷകരിൽ ഒരു ആകാംക്ഷ സൃഷ്ടിക്കാൻ ഈ ക്യാപ്ഷനു കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Recommended Video

ലൂസിഫർ കാണാൻ ലാലേട്ടന്റെ മരണമാസ്സ്‌ വരവ് | Filmibeat Malayalam
 ലൂസിഫർ

ലൂസിഫർ

ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ സൃഷ്ടിച്ച ഒന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്തുകൊണ്ട് ചിത്രത്തിന് ഇങ്ങനെയൊരു പേര് നൽകിയെന്ന് പ്രേക്ഷകർ തലപുകഞ്ഞ് ചിന്തിച്ചിരുന്നു. ചിത്രത്തിന്റെ പ്രേമോഷൻ സമയത്ത് ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും പേരിന്റെ സസ്പെൻസ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. ബൈബിളുമായും അതിലെ കഥാപാത്രങ്ങലുമായി സിനിമയ്ക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന് മാത്രമാണ് സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുളള അണിയറ പ്രവർത്തകർ പറഞ്ഞത്. എന്നാൽ ചിത്രം കണ്ടു കഴിയുമ്പോൾ തീർച്ചയായും മനസ്സിലാകും എന്തുകൊണ്ട് ചിത്രത്തിന് ഇങ്ങനെയൊരു പേര് നൽകിയെന്നത്. സ്വർഗത്തിൽ നിന്ന് ദൈവം പുറത്താക്കിയ ചെകുത്തനായ മാലാഖയല്ല സ്റ്റീഫൻ നെടുമ്പള്ളളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X