ജയേട്ടന്‍ എന്നെ പേടിച്ച് അതെല്ലാം വാങ്ങിത്തരുമായിരുന്നു, കാരണം പറഞ്ഞ് നടി സീമ

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് നടീ സീമ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ നടി സിനിമകളില്‍ സജീവമായിരുന്നു. ജയന്‍, മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെല്ലാം നായികയായി സീമ അഭിനയിച്ചിരുന്നു. സീമയുടെ ഭര്‍ത്താവ് ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ചിത്രത്തിലെ രാജി എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

jayan, seema

അവളുടെ രാവുകള്‍ക്ക് ശേഷമാണ് സീമയ്ക്ക് മലയാളത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചത്. ജയനൊപ്പവും മുന്‍പ് ഒരുപാട് സിനിമകളില്‍ നായികയായി സീമ അഭിനയിച്ചിരുന്നു. സഹോദര തുല്യനായ ജയനെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും സീമ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ ജയനെ കുറിച്ച് സീമ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് ജയന്‍ അണ്ണന് ഗേള്‍ഫ്രണ്ട്‌സ് ഒകെ ഒരുപാടുണ്ടായിരുന്നെന്നും അത് ആരോടും പറയാതിരിക്കാന്‍ എനിക്ക് മസാല ദോശയൊക്കെ വാങ്ങിത്തരുമായിരുന്നെന്നും സീമ പറയുന്നു.

സീമയുടെ വാക്കുകളിലേക്ക്: പുളളി ഈ വൈകുന്നേരം ആവുമ്പോ. പുളളിന്റെ ഗേള്‍ഫ്രണ്ട്‌സ് ഒകെ ഒരുപാടുണ്ട്. ജയേട്ടന്‌റെ,.അപ്പോ ജയേട്ടന്‍ എന്നോട് മോളേ ഞാന്‍ ഇപ്പോ വരാമെന്ന് പറയും. അപ്പോ അണ്ണാ പോയിട്ട് വരുമ്പോ മസാല ദോശ വാങ്ങിച്ച് വരണമെന്ന് ഞാന്‍ പറയും. പുളളി പേടിച്ചിട്ട് വാങ്ങിച്ചിട്ട് വരും. ചോക്ലേറ്റും മസാല ദോശയുമൊക്കെ മേടിക്കും. ഇല്ലെങ്കില്‍ സെറ്റ് മുഴുവന്‍ കേറി പറഞ്ഞേക്കും ഞാന്‍. അപ്പോ അത് പേടിച്ച് വാങ്ങിച്ചുകൊണ്ടുവരുമായിരുന്നു അദ്ദേഹം. അന്ന് ബെല്ലും ബ്രേക്കും ഒന്നുമില്ലായിരുന്നു എനിക്ക്, എന്തും പറയുമായിരുന്നു. അഭിമുഖത്തില്‍ സീമ പറഞ്ഞു.

Recommended Video

പാതിവഴിയില്‍ തീരില്ല, ഐ വി ശശിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു | filmibeat Malayalam

മോളിവുഡില്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്ത നായിക കൂടിയാണ് സീമ. ഒരുകാലത്ത് ഭര്‍ത്താവ് ഐവി ശശിയുടെ സ്ഥിരം നായികയായി സീമ മലയാളത്തില്‍ എത്തിയിരുന്നു. ഐവി ശശിയ്ക്ക് പുറമെ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ സീമയ്ക്ക് ലഭിച്ചിരുന്നു. എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്. ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹന്‍ലാലിന്റെ ഒളിമ്പ്യന്‍ ആന്തോണി ആദം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

More from Filmibeat

Read more about: jayan seema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X