ആ ഗാനം എത്ര കൊളമാക്കാൻ പറ്റുമോ അത്രയും മമ്മൂക്ക കൊളമാക്കി; 'ഐവി ശശിയുടെ ഭാര്യയ്ക്ക് എന്ത് മമ്മൂട്ടി!'
കാലം എത്ര കഴിഞ്ഞാലും പുതിയ പ്രണയ ജോഡികൾ തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ചാലും മലയാള സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരിക്കവും മറക്കാനാവാത്ത താരജോഡിയാണ് ജയനും സീമയും. അതിനെ വെല്ലുന്നൊരു താര ജോഡി പിന്നീട് മലയാള സിനിമയിലുണ്ടായിട്ടില്ല. സീമയെ കാണുമ്പോൾ ജയന്റെ ഓർമകളും അദ്ദേഹം ചെയ്ത് വെച്ച സിനിമകളും മലയാളികളുടെ മനസിൽ നിറയും.
അതുപോലെ പഴയ ആ പാട്ടുകൾ എപ്പോൾ കേട്ടാലും സീമയുടെ കണ്ണുകൾ ഈറനണിയുന്നത് അവരുടെ അഭിമുഖങ്ങൾ വീക്ഷിച്ചാൽ കാണാം. എവർഗ്രീനായി മാറിയ പഴയ സിനിമാ ഗാനങ്ങളും സിനിമ തന്നെയും റീമേക്ക് ചെയ്യുന്ന രീതി ഇന്റസ്ട്രിയിലുണ്ട്. അതിന്റെ ഭാഗമായി സീമയും ജയനും മത്സരിച്ച് അഭിനയിച്ച അങ്ങാടിയിലെ കണ്ണും കണ്ണും തമ്മിൽ തമ്മിലെന്ന ഗാനം റീമേക്ക് ചെയ്തിരുന്നു.

മമ്മൂട്ടി ചിത്രം വെനീസിലെ വ്യാപാരി എന്ന സിനിമയിലാണ് എവർഗ്രീൻ ഹിറ്റ് ഗാനം വീണ്ടും റിക്രിയേറ്റ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത് പൂനം ബെജ്വ ആയിരുന്നു. സിനിമയോ റീമേക്ക് ചെയ്ത പാട്ടോ പക്ഷെ വേണ്ടത്ര സ്വീകാര്യത നേടാതെ ശരാശരി പ്രകടനം കാഴ്ചവെച്ച് തിയേറ്ററിൽ നിന്നും പോയി. ആ ഗാനരംഗം റീമേക്ക് ചെയ്തതിനോട് സീമയ്ക്ക് എതിർപ്പുണ്ട്.
അത് ഒരിക്കൽ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ അസംതൃപ്തി സീമ പ്രകടിപ്പിച്ചത്. സീമ ചേച്ചിയുടെ പാട്ടുകളിൽ എനിക്ക് മാത്രമല്ല എല്ലാവർക്കും ഇഷ്ടപ്പെട്ടൊരു പാട്ടുണ്ട്... കണ്ണും കണ്ണും തമ്മിൽ തമ്മിലെന്ന ഗാനം.
ആ പാട്ട് അടുത്തിടെ ഒരു സിനിമയിൽ മമ്മൂക്ക ഉപയോഗിച്ചിരുന്നു കണ്ടിരുന്നോ എന്നാണ് റിമി ചോദിച്ചത്. ഉടനെ സീമയുടെ മറുപടി എത്തി. ആ ഗാനം അവർ കൊളമാക്കി. നല്ല രസമായി പാടിയിട്ടില്ലേ... സുദീപും രാജലക്ഷ്മിയും നന്നായി പാടിയിട്ടില്ലേ? എന്ന് റിമി ചോദിച്ചപ്പോൾ... എന്നിരുന്നാലും ഞങ്ങൾ നന്നായി അഭിനയിച്ചത് അല്ലേ?.
അത് എത്ര കൊളമാക്കാൻ പറ്റുമോ അത്രയുമാക്കി. ഞാനും ജയനും അഭിനയിച്ചതുപോലെ മമ്മൂക്ക അഭിനയിച്ചപ്പോൾ വന്നില്ലെന്ന് സീമ പറഞ്ഞു. മമ്മൂക്ക ഇതൊക്കെ കേൾക്കില്ലേ എന്ന് ചോദിച്ചപ്പോൾ മമ്മൂക്ക കേൾക്കട്ടെ അതിന് എന്താ കുഴപ്പം?. കേൾക്കണം... എന്നാണ് സീമ പറഞ്ഞത്. ആ പാട്ടിൽ സീമ ചേച്ചിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹം തോന്നിയോയെന്ന് പഴയ കാല നടൻ ജോസിനോട് ചോദിച്ചപ്പോൾ...

ഞാൻ അത് മർഡർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ജോസിന്റെ മറുപടി. സീമയുടെ അഭിപ്രായം തന്നെയാണ് ആ ഗാനരംഗം കണ്ട പ്രേക്ഷകർക്കും എന്നത് കമന്റ് ബോക്സിൽ വ്യക്തമാണ്. വെനീസിലെ വ്യാപാരിയില്‍ ആ പാട്ട് വീണ്ടും ചെയ്യണ്ട കാര്യം ഇല്ലായിരുന്നു. കണ്ണും കണ്ണും എന്ന പാട്ടില്‍ ജയന്‍-സീമ ജോഡി മാത്രമാണ് പ്രേക്ഷകരുടെ മനസിലുള്ളത്.
സീമ ചേച്ചി പറഞ്ഞത് കറക്റ്റാണ്, ഐവി ശശി യുടെ ഭാര്യ കൂടിയായ സീമക്ക് എന്ത് മമ്മൂട്ടി... എന്ത് മോഹൻലാൽ..! അവരെയൊക്കെ ആദ്യ കാലത്ത് മമ്മൂട്ടി, മോഹൻലാൽ ബ്രാൻഡ് ആക്കിയത് അങ്ങേര് അല്ലേ, സീമ പറഞ്ഞത് സത്യം. ഇന്നത്തെ അത്ര ടെക്നിക്സ് ഇല്ലാഞ്ഞിട്ടുപോലും മനോഹരമായി അന്നത്തെ ടീം ആ പാട്ട് സീൻ ചെയ്തിരുന്നു, സത്യം തുറന്ന് പറയാൻ കാണിച്ച ഉശിര് കലക്കി.
എവിടെയായാലും സത്യം തുറന്ന് പറയണം എന്നിങ്ങനെയാണ് സീമയുടെ വൈറൽ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ. സിനിമയിൽ വന്ന കാലം മുതൽ എല്ലാം ബോൾഡായി കൈകാര്യം ചെയ്യുകയും അഭിപ്രായങ്ങൾ പറയാൻ മടിയോ സീമയ്ക്ക് ഉണ്ടായിരുന്നില്ല.


Click it and Unblock the Notifications











