'അവിടെ ചെന്നപ്പോൾ എല്ലാവരും ചോദിച്ചത് നിന്നെ കുറിച്ചാണ്, ശാരു ആ തീച്ചൂളയുടെ ചൂട് ഞങ്ങളുടെ നെഞ്ചിലാണ്'; സീമ

2014 ൽ ഒക്ടോബർ 26 നാണ് ബിനുവിന്റേയും ശരണ്യയുടേയും വിവാഹം വീട്ടുകാർ നടത്തികൊടുക്കുന്നത്. സിനിമാ സീരിയല്‍ മേഖലയിലെ ആധികം ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്ത

സിനിമ-സീരിയലുകളുടെ സ്ഥിരം പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേരാണ് നടി ശരണ്യ ശശിയുടേത്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വളരെ പെട്ടന്നാണ് ശരണ്യ ശശിയെന്ന കലാകാരി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

പക്ഷെ അർബുദം പിടിപെട്ടതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ശരണ്യ ഈ ലോകത്ത് നിന്നും പോയി. കലാരം​ഗത്ത് വളരെഏറെക്കാലെ ശോഭിച്ച് നിലക്കേണ്ടിയിരുന്ന പ്രതിഭ പെട്ടന്ന് വിടവാങ്ങിയത്. ആരാധകർക്കും വലിയ വേദനയാണ് സമ്മാനിച്ചത്. 2021 ഓ​ഗസ്റ്റിലാണ് ശരണ്യ അസുഖത്തെ തുടർന്ന് അന്തരിച്ചത്.

Seema G Nair, Seema G Nair news, Seema G Nair films, Seema G Nair Saranya Sasi, Saranya Sasi news, സീമ ജി നായർ, സീമ ജി നായർ വാർത്തകൾ, സീമ ജി നായർ ചിത്രങ്ങൾ, സീമ ജി നായർ ശരണ്യ ശശി, ശരണ്യ ശശി വാർത്തകൾ

2012ലാണ് കണ്ണൂരുകാരിയായ ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. നിരവധി തവണ ശരണ്യക്ക് ട്യൂമറിനുള്ള മേജ‍ർ സ‍ർജറികൾ നടത്തിയിരുന്നു. ശരണ്യ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്.

രോ​ഗം കണ്ടെത്തിയപ്പോൾ മുതൽ ശരണ്യയ്ക്കും കുടുംബത്തിനും എല്ലാ സഹായങ്ങളും നൽകി ഒപ്പം ഉണ്ടായിരുന്നത് നടി സീമ ജി നായരായിരുന്നു. ശരണ്യയ്ക്കും കുടുംബത്തിനും വീട് നിർമിച്ച് നൽകുന്നതിനും മുന്നിൽ നിന്നത് സീമ തന്നെയായിരുന്നു. മകളെപ്പോലെയാണ് ശരണ്യയെ സീമ കൊണ്ടുനടന്നിരുന്നത്.

അതിനാൽ തന്നെ ഇപ്പോഴും ശരണ്യയെ മറക്കാൻ സീമയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിത ശരണ്യയുടെ പിറന്നാൾ ​ദിനത്തിൽ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സീമ ജി നായർ. 'ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർ​ഗത്തിൽ പിറന്നാൾ.. അവൾ അവിടെ അടിച്ച് പൊളിയ്ക്കുന്നുണ്ടാവും.'

'അവളെ സ്നേഹിച്ചവരുടെ മനസിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നുപോയപ്പോൾ... ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്. അവൾ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാൻ ചെന്നപ്പോൾ എല്ലാവരും നിന്നെയാണ്‌ ചോദിച്ചത്.'

'പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്ന്... അതെനിക്കയച്ച് തരാമെന്നും പറഞ്ഞു. എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്. ഞാൻ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്ന്... എല്ലാരും കണ്ടിട്ടുണ്ടാവും... നന്ദൂട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും.'

മോളെ ഒരുപാട് പിറന്നാൾ ആശംസകൾ... എല്ലാവരും നിന്നോട് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്... നിന്നെ ഒരുപാട് സ്നേഹിക്കുന്നു... 'സീമ ശരണ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്.

Seema G Nair, Seema G Nair news, Seema G Nair films, Seema G Nair Saranya Sasi, Saranya Sasi news, സീമ ജി നായർ, സീമ ജി നായർ വാർത്തകൾ, സീമ ജി നായർ ചിത്രങ്ങൾ, സീമ ജി നായർ ശരണ്യ ശശി, ശരണ്യ ശശി വാർത്തകൾ

പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ട് മാസത്തോളം കഴിച്ചു. എന്നാൽ 2012ല്‍ ഓണത്തിന് ബ്രെയിന്‍ ട്യൂമറിന്റെ ചികിത്സാര്‍ത്ഥമാണ് ശരണ്യയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നത്.

പിന്നീട് ഓപ്പറേഷന് വിധേയയാവുകയും ചെയ്തു. ഓപ്പറേഷനുകൾ തുടരെ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചിരുന്നു. പഴയകാല ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിഷ്കളങ്കമായ ചിരി മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. എങ്കിലും അഭിനയിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടുതന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

പിന്നീട് ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. തുടർന്ന് ശരണ്യയെ ബിനു വന്ന് കാണുകയും ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു. 2014 ൽ ഒക്ടോബർ 26 നാണ് ബിനുവിന്റേയും ശരണ്യയുടേയും വിവാഹം വീട്ടുകാർ നടത്തികൊടുക്കുന്നത്.

സിനിമാ സീരിയല്‍ മേഖലയിലെ ആധികം ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തതും. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X