പണം കുന്നുകൂടിയ താരങ്ങളോട് സഹായം ചോദിച്ചപ്പോൾ; പണമില്ലാതിരുന്നിട്ടും ആ നടന്റെ സഹായം; സീമ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി തന്റെ ഭൂരിഭാ​ഗം സമയവും മാറ്റി വെച്ച നടിയാണ് സീമ ജി നായർ. നാചക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന സീമ ജി നായർക്ക് ശ്രദ്ധേയമായ ക്യാരക്ടർ റോളുകൾ ലഭിച്ചു. സീരിയലുകളിലും സീമ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടി ശരണ്യക്ക് വേണ്ടി ചെയ്ത സഹായങ്ങൾ‌ വാർത്തയായതോടെയാണ് സീമ ജി നായരുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ പേർ അറിയുന്നത്.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി സിനിമാ താരങ്ങളുടെ സഹായവും സീമ തേടാറുണ്ട്. ഇപ്പോഴിതാ നടൻ നന്ദു തന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒപ്പം നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സീമ ജി നായർ. സഫാരി ടിവിയോടാണ് പ്രതികരണം. നന്ദു എന്റെ ചങ്കാണെന്ന് പറയാം. എനിക്ക് അധികം സുഹൃത്തുക്കൾ ഇൻഡസ്ട്രിയിൽ ഇല്ല. പക്ഷെ ഞാൻ എല്ലാവരുടെയും നല്ല ഫ്രണ്ടാണ്. കാരണം എല്ലാവരുടെയും കാര്യങ്ങൾ കേൾക്കാനും എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹാരം കാണാനും ഞാൻ ശ്രമിക്കാറുണ്ട്.

Seema G Nair

എനിക്കുള്ള കുറച്ച് സുഹൃത്തുക്കളിൽ എടുത്ത് പറയേണ്ട പേര് നന്ദുവാണ്. നന്ദുവിനാണ് എന്റെ ഏകദേശം എല്ലാ കാര്യങ്ങളും അറിയാവുന്നത്. നന്ദുവും കുടുംബവും എന്നോട് അങ്ങനെയാണ്. നന്ദു ഒരുപാട് സ്ട്ര​ഗിൾ ചെയ്തിട്ടുണ്ട്. വിഷമിച്ച സാഹചര്യങ്ങളിൽ കൂടെ ക‌ടന്ന് പോകുമ്പോൾ നന്ദുവിനോട് ഒരു പ്രശ്നം പറഞ്ഞാൽ എന്തെങ്കിലും പരിഹാരം കാണിച്ച് തരും. നന്ദുവിന്റെ കൈയിൽ 5000 രൂപയേ ഉള്ളൂവെങ്കിൽ അതിൽ 4000 രൂപ അവർക്കത് കൊടുത്തേക്ക് എന്ന് പറഞ്ഞ് എനിക്ക് അയച്ച് തരും.

എന്റെ സോഷ്യൽ വർക്കിൽ നന്ദു ചേർന്നു നിന്നു. ഒരുപാട് എന്നെ സഹായിക്കാൻ പറ്റില്ല. പക്ഷെ നന്ദു തരുന്ന ആയിരമോ രണ്ടായിരത്തിനോ രണ്ട് ലക്ഷത്തിന്റെ മൂല്യം ഞാൻ കൽപ്പിക്കുന്നുണ്ട്. കാരണം ആ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴായിരിക്കും നന്ദു സഹായിച്ചത്.
അതേസമയം പണം കുന്നുകൂട്ടി വെച്ച് അതിന്റെ മുകളിൽ കിടന്ന് ഉറങ്ങുന്നവരോട് പലപ്പോഴും കൈ നീട്ടിയിട്ടും ആരും ഒന്നും തന്നിട്ടില്ല.

Seema G Nair

വളരെ കൂളായി അവർ ആ മെസേജ് കാണാത്തത് പോലെയാക്കും. അങ്ങനെ ഒരുപാട് ബന്ധങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും സീമ ജി നായർ വ്യക്തമാക്കി. ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നത് കാരണം തനിക്ക് സിനിമകളിൽ നിന്ന് അവസരം പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സീമ ജി നായർ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. സീമയ്ക്ക് ഇനി അഭിനയിച്ച് കാശുണ്ടാക്കേണ്ട ആവശ്യമില്ലല്ലോ.

ഇനി അഭിനയാക്കാനുള്ള നേരം ഉണ്ടാവില്ല എന്നൊക്കെയാണ് പലരും പറയുന്നത്. ചാരിറ്റി നടത്തി താൻ പണം ഉണ്ടാക്കുന്നില്ലെന്ന് ഇവർ മനസിലാക്കുന്നില്ലെന്നും സീമ ജി നായർ ചൂണ്ടിക്കാട്ടി. മലയാള സിനിമകളിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപെട്ടിട്ടുണ്ട്. പല രീതിയിൽ സഹായിച്ചിട്ടുള്ളവർ ഒരു വർക്ക് ചെയ്യുമ്പോൾ തന്നെ ഓർത്തിട്ടില്ലെന്നും സീമ ജി നായർ ഒരിക്കൽ തുറന്ന് പറഞ്ഞു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X