ഏത് പാതിരാത്രിയും ഒരാവശ്യത്തിന് വിളിക്കുമ്പോള്‍ ഓടി എത്തും! കാറി തുപ്പുന്നവർക്ക് വസ്തുത അറിയില്ല; സീമ ജി നായർ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. എല്ലാ വര്‍ഷവും നടക്കാറുള്ളത് പോലെ ജൂണ്‍ മാസത്തില്‍ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ചില കാര്യങ്ങള്‍ കൂടി ഇത്തവണ ഉണ്ടായിരുന്നു. അതിലേറ്റവും ശ്രദ്ധേയം ഇടവേള ബാബുവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്.

അമ്മയുടെ അമരക്കാരനില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന ഇടവേള ബാബു ആ സ്ഥാനത്ത് നിന്നും പിന്മാറിയിരിക്കുകയാണ്. അമ്മയുടെ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്ത് കഴിഞ്ഞ 25 വര്‍ഷം പ്രവര്‍ത്തിച്ച നടനാണ് ഇടവേള ബാബു. ശേഷം ഇത്തവണ അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് മറ്റൊരാള്‍ക്ക് കൊടുക്കുകയായിരുന്നു.

edavela-babu

നടന്‍ സിദ്ദിഖാണ് ഇനി മുതല്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി. അതേ സമയം ഇത്രയും വര്‍ഷം ഇടവേള ബാബു അമ്മയ്ക്കും അതിലെ മെമ്പര്‍മാര്‍ക്കും വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി പറയുകയാണ് നടി സീമ ജി നായര്‍.

'ഇന്ന് ഇടവേള ബാബുവിന് ഒരു കത്തെഴുതണമെന്നു തോന്നി. എത്രയും സ്‌നേഹം നിറഞ്ഞ ബാബു. ഒരു സംഘടനയ്ക്ക് വേണ്ടി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 25 വയസ്സാണ് നിങ്ങള്‍ മാറ്റി വെച്ചത്. അത് ഒന്നോ, രണ്ടോ, വര്‍ഷം അല്ല നീണ്ട 25 വര്‍ഷം. ശരിക്കും നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ല ഈ കാലയളവ് ജീവിച്ചിരുന്നത്.

അത് നിങ്ങള്‍, നിങ്ങളുടെ കുടുംബമായി കണ്ട ഒരു പ്രസ്ഥാനത്തിന് വേണ്ടി. ഇതിനിടയില്‍ സ്വന്തം ജീവിതവും മറന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ തന്നത് പൂച്ചെണ്ടുകള്‍ മാത്രം ആയിരുന്നില്ല. കല്ലുകളും മുള്ളുകളും നിറഞ്ഞ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോള്‍ ബാബുവിന്റ മനസ്സിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനയെ കാലിടറാതെ ഇവിടം വരെ എത്തിച്ചത്.

മറ്റുള്ളവരുടെ വിയര്‍പ്പിന്റെ വിലയെ ഒട്ടും കുറച്ചു കാണുന്നില്ല. പല ഇടപെടലുകള്‍ മൂലം തകര്‍ന്നു പോകാവുന്ന ഒരു സംഘടനയായി പോലും 'അമ്മ 'മാറിയിരുന്നു. പുറത്തു നിന്ന് കഥ പറയുന്നവര്‍ക്കും കഥകള്‍ മെനയുന്നവര്‍ക്കും കാറി തുപ്പുന്നവര്‍ക്കും യഥാര്‍ത്ഥ വസ്തുത അറിയില്ലല്ലോ. ഇന്നലെ നിങ്ങള്‍ സ്ഥാനം ഒഴിയുമ്പോള്‍ നിങ്ങളുടെ വിടവാങ്ങല്‍ പ്രസംഗം നടക്കുമ്പോള്‍ ഇത്തിരിയെങ്കിലും ആത്മാര്‍ത്ഥയുള്ളവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

edavela-babu

ഏതു പാതിരാത്രി ഒരാവശ്യത്തിന് വിളിക്കുമ്പോള്‍ വലുതെന്നോ ചെറുതെന്നോ തരം തിരിവില്ലാതെ അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടുകയും അതിനൊരു തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഞാനും ചെറിയ രീതിയില്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുന്നവള്‍ ആയതുകൊണ്ട് ഇതിന്റെ എല്ലാ വൈഷ്യമിങ്ങളും എനിക്കറിയാം.

എഴുതാന്‍ ഒരുപാടുണ്ട്... ഈ ചെറിയ കത്തില്‍ എഴുതി തീരില്ല ഒന്നും. ഇത്രയും നാള്‍ അമ്മക്ക് വേണ്ടി ജീവിച്ച ബാബുവിന് സ്വന്തം അമ്മയോടുള്ള സ്‌നേഹം എന്തായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അതിലും കൂടുതല്‍ സ്‌നേഹവും ബഹുമാനവും അമ്മ എന്ന സംഘടനക്കും അതിലെ മക്കള്‍ക്കും നിങ്ങള്‍ കൊടുത്തിട്ടുണ്ട്.

ഇടവേളകളില്ലാതെ ഓടിയ നിങ്ങള്‍ ഇപ്പോള്‍ ഇത്തിരി ഇടവേള എടുക്കുന്നു എന്നേ ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളൂ. അതങ്ങനെ ആവട്ടെ എന്ന് വിശ്വസിക്കുന്നു. സ്വന്തം ആരോഗ്യം നോക്കണം കുറെ മരുന്നുകളുമായാണല്ലോ നടപ്പ്. അതൊക്കെ ആരറിയാണല്ലേ. ഒരുപാട് സ്‌നേഹത്തോടെ, ഒത്തിരി ഇഷ്ടത്തോടെ നിര്‍ത്തുന്നു...

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X