ആശയുടെ സ്‌നേഹത്തെ കുറിച്ച് ജയന്‍ മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ

നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ ജയന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് താരകുടുംബം. എന്നാല്‍ ഇതിന് പിന്നാലെ ചില വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. മനോജ് കെ ജയന്റെ ഭാര്യ ആശയ്‌ക്കെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. ഭര്‍തൃപിതാവിന്റെ വേര്‍പാടില്‍ അലറിക്കരയുന്ന ആശയുടെ വീഡിയോ വൈറലായി മാറിയിരുന്നു.

ഇത്രയും നാടകീയത ആവശ്യമുണ്ടോ, ഷോ കാണിച്ചതാണ് എന്നു തുടങ്ങി ആശയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും വന്നു. എന്നാല്‍ ഭര്‍ത്താവിന്റെ പിതാവുമായി അത്രത്തോളം ആത്മബന്ധം അവര്‍ക്കുണ്ടായിരുന്നു എന്ന് പറയുകയാണ് നടി സീമ ജി നായര്‍. ആശയുടെ സ്‌നേഹത്തെ കുറിച്ചും കരുതലിനെ പറ്റിയും ജയന്‍ മാഷ് തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അവരെ അടുത്തറിയുന്നവര്‍ക്ക് അതറിയാമെന്നും സീമ പറയുന്നു.

manoj-k-jayan

'ശുഭദിനം, നാല് ദിവസമായി ശുഭദിനവുമായി വന്നിട്ട്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രശസ്ത സംഗീതജ്ഞന്‍ ജയന്‍ മാഷിന്റെ മരണത്തില്‍, അദ്ദേഹത്തിന്റെ മരുമകളായ ആശയുടെ കരച്ചിലിനെ കുറിച്ചായിരുന്നു വിമര്‍ശനങ്ങള്‍. അദ്ദേഹത്തോടുള്ള ആശയുടെ സ്‌നേഹവും, കരുതലും, ആ കുടുംബവുമായി ബന്ധമുള്ള എല്ലാര്‍ക്കും അറിയാം.

ജയന്‍ മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്, ആശയുടെ സ്‌നേഹത്തെ കുറിച്ചും കരുതലിനെ പറ്റിയും. സ്വന്തം അച്ഛന്‍ നഷ്ടപ്പെടുമ്പോള്‍, അതീനി തിരിച്ചു കിട്ടാതില്ലായെന്ന സത്യവും, അതില്ലാതായിരിക്കുന്നു എന്ന യാഥാര്‍ഥ്യവും മനസിലാക്കാന്‍ സമയം എടുക്കും. നമ്മള്‍ക്ക് ഒന്ന് പൊട്ടിക്കരയാനുള്ള സ്വാതത്ര്യം പോലുമില്ലേ. അതിനെ ഏതൊക്കെ രീതിയില്‍ ആണ് പലരും വിശേഷിപ്പിച്ചത്.

ഓരോ പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് അതിന്റെ കാഠിന്യം പലര്‍ക്കും മനസിലാവുകയുള്ളു. എന്താണ് നമ്മള്‍ ഇങ്ങനെ ആകുന്നത്. മറ്റുള്ളവരുടെ വേദന എങ്ങനെയാണ് വിമര്‍ശനാത്മകം ആവുന്നത്. ഈ കമന്റിട്ടവരുടെ വീട്ടില്‍ എല്ലാവരും ചിരഞ്ജീവികള്‍ ആണോ? അവരൊന്നും കരയാറില്ലേ? അവരൊന്നും മനസ്സ് തുറക്കാറില്ലേ.

manoj-k-jayan

അകത്തേക്ക് പോകുന്ന ശ്വാസം പുറത്തേക്കു എടുക്കാന്‍ പറ്റുമോന്ന് പോലും നിശ്ചയമില്ലാത്ത ഈ ലോകത്ത് മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈ കടത്താന്‍ എന്തോരു ഉത്സാഹം ആണ്. ഓരോ ദിവസം ചെല്ലുംതോറും അധഃപതിച്ചു പോവുകയാണ് മനുഷ്യന്റെ മനസുകള്‍. ലോകം മുന്നോട്ടു കുതിക്കുമ്പോള്‍ പുറകോട്ടു പോകുന്നത് മനുഷ്യ മനസുകള്‍ മാത്രം.' എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സത്യസന്ധതയ്ക്കും സ്‌നേഹത്തിനും ഒരു വിലയും കല്‍പ്പിക്കാത്ത കുറെ ആള്‍ക്കാരുള്ള നാടാണ് നമ്മുടേത്. നഷ്ടങ്ങളുടെയും നഷ്ടപ്പെട്ടതിന്റെയും വില അറിയാത്ത ജന്മങ്ങള്‍. അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ സ്‌നേഹവാണ്, കാരുണ്യമാണ്, കരുതാലാണ്'. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി ഇരിക്കുന്നവര്‍ക്ക് ഒരു കാര്യം കൂടി അത്ര ഉള്ളു. അടുത്തത് കിട്ടുമ്പോള്‍ അതിന്റ പുറകെ പോകും.

നല്ല മനുഷ്യരായി പിറന്നവരുടെ ഉള്ളിലെ ഇത്തരം വികാരങ്ങള്‍ ഉണ്ടാകു. അതല്ലാത്തവര്‍ക്ക് ഇത് വെറും ഷോ മാത്രമായിരിക്കും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ അറിവില്ലായ്മയാണ് അവര്‍ പറയുന്നത്. ജീവിതത്തില്‍ അഭിനയിച്ചു മാത്രം ശീലമുള്ള ചില നികൃഷ്ട ജന്മങ്ങള്‍ ഉണ്ട്. അവരിങ്ങനെ ഒക്കെയേ പറയൂ.. എന്നിങ്ങനെ നിരവധി കമന്റുകളാണ് ആശയെ പിന്തുണച്ചു കൊണ്ട് വരുന്നത്.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X