twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതിന് ശേഷം മുണ്ടും ബ്ലൗസും ഇനി പറ്റത്തില്ലെന്ന് പറഞ്ഞു! അനുഭവങ്ങള്‍ പങ്കുവെച്ച് സീമാ ജി നായര്‍

    By Prashant V R
    |

    സിനിമാ സീരീയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ നടിയാണ് സീമാ ജീ നായര്‍. മോളിവുഡില്‍ സഹനടിയായുളള വേഷങ്ങളിലൂടെയാണ് സീമാ ജി നായര്‍ തിളങ്ങിയിരുന്നത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ചെറിയ വേഷങ്ങളിലാണ് മിക്ക സിനിമകളിലും നടിയെ പ്രേക്ഷകര്‍ കണ്ടത്. കഴിഞ്ഞ വര്‍ഷം ഒരു യമണ്ടന്‍ പ്രേമകഥ, നാന്‍ പെറ്റ മകന്‍ എന്നീ ചിത്രങ്ങളിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    നാന്‍ പെറ്റ മകനില്‍ അഭിമന്യൂവിന്റെ അമ്മയുടെ വേഷത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. സിനിമകള്‍ക്കൊപ്പം തന്നെ സീരിയലുകളില്‍ അഭിനയിച്ചും നടി സജീവമായിരുന്നു. അതേസമയം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സീമാ ജീ നായര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

    കൈലിയും ബൗസുമിട്ട്

    കൈലിയും ബൗസുമിട്ട് കൂടുതല്‍ വേഷങ്ങള്‍ സിനിമകളില്‍ ചെയ്യേണ്ടി വന്നതിനെ കുറിച്ചാണ് നടി പറഞ്ഞത്. അത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങളും നടി അഭിമുഖത്തില്‍ പങ്കുവെച്ചു. കൈലിയും ബ്ലൗസുമിട്ടാല്‍ എറ്റവും നന്നായി ചേരുന്നത് എനിക്കാവുമെന്ന് എല്ലാവര്‍ക്കും തോന്നിക്കാണുമെന്ന് നടി പറയുന്നു.

    Recommended Video

    Revathy Sampath about Mammootty's viral photo | FilmiBeat Malayalam
    അതുകൊണ്ടാവും ഒരുപാട് സിനിമകളില്‍

    അതുകൊണ്ടാവും ഒരുപാട് സിനിമകളില്‍ തുടര്‍ച്ചയായി അത്തരം കഥാപാത്രങ്ങളാണ് കിട്ടിയത്. ഇതുകാരണം പാവപ്പെട്ടവരുടെ ബ്രാന്‍ഡ് അംബാസിഡര്‍, പാവപ്പെട്ടവരുടെ റാണി മുഖര്‍ജി എന്നൊക്കെ എന്നെ പലരും വിളിക്കാന്‍ തുടങ്ങി. ഈ രീതിയില്‍ ആദ്യമൊക്കെ കുറെ പടങ്ങള്‍ ചെയ്തിരുന്നു. ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരു തോര്‍ത്തും തരും.

    പിന്നെ പിന്നെ ഞാന്‍

    പിന്നെ പിന്നെ ഞാന്‍ തന്നെ പറയാന്‍ തുടങ്ങി. എനിക്കിനി കൈലിയും ബ്ലൗസും പറ്റത്തില്ല. ഞാന്‍ വേണേല്‍ നൈറ്റിയോ കോട്ടണ്‍ സാരിയോ ഉടുക്കാം എന്ന്. ഇങ്ങനെ വേഷം മാറ്റാന്‍ ആവശ്യപ്പെടുന്നതും ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ്. കൊല്ലത്തെ ഒരു കടപ്പുറത്തായിരുന്നു ആ ലൊക്കേഷന്‍. അവിടെ ചിത്രീകരണത്തിന് ചെന്നപ്പോള്‍ എനിക്കൊരു കൈലിയും ബ്ലൗസും കറുത്ത ചരടും എടുത്തുതന്നു.

    ഞാനത് ഉടുത്തു

    ഞാനത് ഉടുത്തു. അത് കഴിഞ്ഞ് ഞങ്ങളെ അവിടെയൊരു വീട്ടില്‍ കൊണ്ടുപോയി ഇരുത്തി. പാവപ്പെട്ടവരുടെ വീടാണ്. ഞാന്‍ ആ വീട്ടിലുളള സ്ത്രീകളെയൊക്കെ സൂക്ഷിച്ചുനോക്കി. നോക്കുമ്പോള്‍ അവരുടെ കഴുത്തിലൊക്കെ വലിയ സ്വര്‍ണ്ണമാലകള്‍, കൈയ്യില്‍ വള, കാതില്‍ കമ്മല്‍ ദേഹത്ത് മൊത്തം ഒരു ആഭരണശാല.

    ഇതേപോലെ കടപ്പുറത്തുളള

    ഇതേപോലെ കടപ്പുറത്തുളള ഒരു സ്ത്രീയെയാണ് ഞാന്‍ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്. അതോടെ എനിക്ക് മനസ്സിലായി. പാവപ്പെട്ടവര്‍ എന്നാല്‍ കൈലി തന്നെ ഉടക്കണമെന്നില്ലലോ എന്ന്. അതൊക്കെ സിനിമയുടെ മാത്രം സങ്കല്‍പ്പങ്ങളല്ലേ. അതിന് ശേഷം ഇത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്. എത്ര പാവപ്പെട്ടവരുടെ വേഷം വേണമെങ്കിലും ഞാന്‍ ചെയ്യാം. പക്ഷേ കൈലിയും ബ്ലൗസും പറ്റത്തില്ലെന്ന്. ആ നിലപാട് കൊണ്ട് പാവപ്പെട്ടവരുടെ കൈലിയും മുണ്ടും സിനിമയില്‍ നിന്നും അപ്രത്യക്ഷമായി, അഭിമുഖത്തില്‍ സീമാ ജി നായര്‍ പറഞ്ഞു.

    Read more about: seema g nair
    English summary
    Seema G Nair Opens Up About The Character And Costume She Usually Gets In Malayalam Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X