For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് സീമ ജി നായര്‍; കുടുംബത്തെ കുറിച്ചും നടി

  |

  സീരിയല്‍-സിനിമാതാരം സീമ ജി നായരെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. അര്‍ബുദ ബാധിതയായി ആഴ്ചകള്‍ക്ക് മുന്‍പ് അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് താങ്ങും തണലുമായി നിന്നത് നടി സീമയായിരുന്നു. മകളെ പോലെ കണ്ട് ശരണ്യയുടെ എല്ലാ ആവശ്യങ്ങളിലും സീമ മുന്നില്‍ നിന്നു. ശരണ്യയുടെ അവസാന നിമിഷങ്ങളിലും എല്ലാ കാര്യത്തിനും മുന്നിൽ നിന്നതും നടിയുടെ അമ്മയ്ക്ക് ആശ്വസമേകിയതുമെല്ലാം സീമയായിരുന്നു. എന്നാല്‍ തന്റെ സ്വന്തം ജീവിതത്തില്‍ ഒത്തിരി പ്രശ്‌നങ്ങള്‍ ഉള്ള ആളാണ് സീമ ജി നായരെന്ന് അപൂര്‍വ്വം പേര്‍ക്കെ അറിയുള്ളു.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു-കാണാം

  സീമയും മകനും മാത്രമാണുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. തൻ്റെ ഭര്‍ത്താവിനെ കുറിച്ച് നടി എവിടെയും തുറന്ന് സംസാരിച്ചിട്ടുമില്ല. എന്നാല്‍ സിനിമാ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ കുടുംബ ജീവിതം തകരാനുണ്ടായ കാരണം എന്താണെന്ന് സീമ ആദ്യമായി വെളിപ്പെടുത്തുകയാണ്. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് കൂടി സീമ ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിനൊപ്പം മറ്റ് ചില പ്രശ്‌നങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം കൂടി നടി പറയുന്നുണ്ട്. വിശദമായി വായിക്കാം...

  ''കുടുംബ ജീവിതത്തില്‍ പാളിച്ച വന്നത് എന്റെ ക്യാരക്ടറും പുള്ളിയുടെയും തമ്മില്‍ ഒത്ത് പോവില്ലായിരുന്നു. അദ്ദേഹത്തിന്റെ മേഖലയും എന്റെ മേഖലയും വേറെയാണ്. അതേ കുറിച്ച് ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ അത് മറ്റ് പല തലത്തിലേക്കും പോവും. ഒരുപാട് വിവാദങ്ങളിലേക്കും പോകും. രണ്ട് പേരും രണ്ട് തലങ്ങളില്‍ ആയിരുന്നു എന്ന് പറയാം. വിവാഹത്തിന് മുന്‍പ് അതിന് ഇറങ്ങി പുറപ്പെടേണ്ട എന്ന് ഒത്തിരിപേര്‍ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു എന്നും സീമ പറയുന്നു. . പക്ഷേ അച്ഛന്‍ മരിച്ചു, അമ്മ ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുകയുമാണ്. എന്റെ ചേച്ചിയും അണ്ണനും കുടുംബമായി കഴിയുകയാണ്. അമ്മയും കൂടി നഷ്ടപ്പെട്ടാല്‍ എനിക്കാര് എന്നൊരു ചോദ്യം എന്റെ മനസിലുണ്ടായിരുന്നു.

  സുമിത്രയും വേദികയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു; സുമിത്രയുടെ ഇടിവെട്ട് ഡയലോഗില്‍ മൗനമായി വേദിക

  അന്നേരം സീരിയലില്‍ അഭിനയിച്ച് തുടങ്ങുകയും എനിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം എനിക്ക് അറിയാമായിരുന്നു. സിനിമാക്കാരുമായി നല്ല ബന്ധമുള്ള ആളാണ്. അദ്ദേഹത്തെ കുറിച്ച് എനിക്കെല്ലാം അറിയാമല്ലോ. അപ്പോഴതൊരു തുറന്ന് പറച്ചിലാവും. അങ്ങനെ വന്ന ആലോചനയാണിത്. പുള്ളിയുടെ രണ്ട് സുഹൃത്തുക്കളാണ് എന്നോട് ഇതേ കുറിച്ച് സംസാരിക്കുന്നത്. ഒരു പ്രണയവിവാഹം ആയിരുന്നില്ല. പക്ഷേ എവിടെയെങ്കിലും ചെന്ന് എടുത്ത് ചാടുന്നൊരു സ്വഭാവം എനിക്കുണ്ട്. അങ്ങനെ എടുത്ത് വെച്ച ഒരു സംഭവമാണത്.

  രണ്ടു പേര്‍ക്കിടയില്‍ അകലം വരാനുള്ള കാരണം അതാണ്; കിടിലം ഫിറോസിന്റെ വാക്കുകള്‍ ആരെ ഉദ്ദേശിച്ചെന്ന് ആരാധകര്‍

  1994 ലാണ് കല്യാണം. 2000 വരെ അവിടെ ഉണ്ടായിരുന്നു. ആ കാലത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ ജീവിതത്തിലുണ്ടായി. ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം ഉണ്ടായി. എന്റെ മോനുമായിട്ടൊന്നും വലിയ ബന്ധം ഇല്ലായിരുന്നു. അടുത്ത കാലത്തായി ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധികം താമസിക്കാതെ ഇതെല്ലാം തുറന്ന് പറയേണ്ടി വരും. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തോന്നിയില്ലേ എന്ന ചോദ്യത്തിനും ഇതേ കുറിച്ച് പിന്നീട് പറയാം എന്നായിരുന്നു നടി മറുപടി പറഞ്ഞത്. ചാരിറ്റി പ്രവർത്തനങ്ങൾക്കിറങ്ങിയതിന് മകന് എതിർപ്പുണ്ടോ എന്ന ചോദ്യത്തിന് അവനാണ് അക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നതെന്നായിരുന്നു സീമ പറഞ്ഞത്.

  സ്വന്തം ആരാധികയെ തന്നെ വിവാഹം കഴിച്ച സൂപ്പര്‍ താരം; 22-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് വിജയിയും ഭാര്യ സംഗീതയും

  അതേ സമയം സീമയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ച് ആരാധകരും എത്തിയിരിക്കുകയാണ്. ഇത്രയും ഇരുത്തത്തോട് സംസാരിക്കുന്ന ഒരു സിനിമ നടിയേയും ഇതുവരെ കണ്ടിട്ടില്ല. സീമാ... ഓരോ ദിവസം കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണ്. നിങ്ങള്‍ മറ്റുള്ളവര്‍ക്കു ഒരു മാതൃക ആണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ എന്ന് ആത്മാര്‍ത്ഥമായിട്ട് പ്രാര്‍ത്ഥിക്കുന്നു. സീമേച്ചി ഉയിരാണ് ശരണ്യേച്ചിയെയും നന്ദൂട്ടനേയും പൊന്നു പോലെ നോക്കുന്നത് കണ്ടപ്പോള്‍ തുടങ്ങിയ സ്‌നേഹം ആണ് ചേച്ചിയോട് കാണാന്‍ വലിയ ആഗ്രഹം ഉണ്ട് ചേച്ചി എന്നൊക്കെയാണ് ചില ആരാധകര്‍ പറയുന്നത്.

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  ശരണ്യയുടെ മരണത്തിന്റെ ആഘാതം മാറാതെ സീമ ജി നായർ..നെഞ്ചുരുകി കഴിയുന്നു

  എന്നാല്‍ സിനിമ/സീരിയല്‍ രംഗത്തെ പ്രശസ്തിയേക്കാളും അന്തരിച്ച കലാകാരി ശരണ്യയ്ക്ക് താങ്ങും തണലും ആയതിലൂടെയാണ് സീമ സാധാരണക്കാരുടെ മനസ്സില്‍ കൂടുതല്‍ ഇടം പിടിച്ചതെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. സിനിമ ലോകത്തുള്ള ഒരാളെ കാണാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അത് സീമ ചേച്ചി യെ മാത്രം ആണ്. സീമയുടെ മുന്‍പില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നുമല്ലെന്നാണ് കൂടുതല്‍ പേരും വീഡിയോയ്ക്ക് താഴെ കൊടുത്ത കമന്റുകളില്‍ പറയുന്നത്. സീമയെ എല്ലാവരും ചേച്ചി എന്ന് വിളിക്കുന്നതാണ് പതിവ്. എന്നാല്‍ ചേച്ചി എന്ന് വിളിക്കുവാന്‍ തോന്നുന്നുന്നില്ല അമ്മ എന്ന് വിളിച്ചു പോകുന്നു.. അമ്മയാണ് യഥാര്‍ഥ ലേഡി സൂപ്പര്‍ സ്റ്റാര്‍. അടുത്തറിയാന്‍ വൈകി പോയി എന്നൊരു വിഷമമേ ഉള്ളൂ. മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന അമ്മക്ക്... ഈശ്വരന്‍ ആയുരാരോഗ്യ സൗഖ്യം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

  ശിവനോട് കാണിച്ച ഇഷ്ടം വെറും അഭിനയം; അഞ്ജലിയുടെ വാക്കുകളിൽ നെഞ്ച് നീറി ശിവൻ, സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ്

  English summary
  Seema G Nair Opens Up The Reason Behind Her Divorce, Latest Chat Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X