ഇപ്പോഴും നേരിട്ട് കാണുമ്പോൾ മുട്ടിടിക്കും, ബഹുമാനം കൊണ്ടുള്ള പേടിയാണ് , മമ്മൂട്ടിയെ കുറിച്ച് സീമ ജി നായർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. നാടകത്തിലൂടെയാണ് നടി അഭിനയത്തിൽ എത്തുന്നത്. പിന്നീട് സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാവുകയായിരുന്നു. നടി എന്നതിൽ ഉപരി സ്വന്തം വ്യക്തിത്വത്തിലൂടെയാണ് സീമ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തിന് പുറമെ സമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നടി സജീവമാണ്. അഭിനേത്രി എന്നതിൽ അപ്പുറമുള്ള സ്നേഹവും ബഹുമാനവുമാണ് സീമയ്ക്ക് ജനങ്ങൾ നൽകുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സീമ ജി നായർ. സ്വന്തമായി ഒരു യtട്യൂബ് ചാനലും നടിയ്ക്കുണ്ട്. തന്റെ വിശേഷങ്ങളും മറ്റും ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് വീഡിയോകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റാണ്. അമ്മയോഗത്തിൽ സീമ പങ്കെടുത്തിരുന്നു. അതിന്റെ വിശേഷങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നടി പങ്കുവെച്ച മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു കുറിപ്പിനൊപ്പമാണ് നടി ചിത്രം പങ്കുവെച്ചത്. താരരാജാക്കന്മാർക്കൊപ്പമുള്ള നടിയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മമ്മൂട്ടി

മമ്മൂട്ടി, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മുക്കയോടൊപ്പം.. എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂക്കയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുന്നത്.
''മലയാളികളുടെ പ്രിയപ്പെട്ട മമ്മുക്ക.. മലയാളത്തിന്റെ മെഗാസ്റ്റാർ. എനിക്കും കുറച്ചു സിനിമകളിൽ കൂടെ വർക്ക് ചെയ്യാൻ ഭാഗ്യം ഉണ്ടായി.. ആദ്യം ചെയ്ത ക്രോണിക് ബാച്ചിലറിൽ ഞങ്ങൾ ഒരുമിച്ചുള്ള സീൻ ഉണ്ടായിരുന്നില്ല. പിന്നെ കുട്ടനാടൻ വ്ലോഗ്, രാപ്പകൽ ,നേരറിയാൻ സിബിഐ, കറുത്ത പക്ഷികൾ അങ്ങനെ ചില സിനിമകൾ.. ഇത്രയും വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും നേരിട്ട് കാണുമ്പോൾ മുട്ടിടിക്കും. അത് വല്യേട്ടനോടുള്ള ബഹുമാനം കൊണ്ടുള്ള പേടി. അമ്മ മീറ്റിംഗിനിടയിൽ കണ്ട് സംസാരിച്ചപ്പോൾ യൂട്യൂബ് ചാനലിനെ കുറിച്ചും മറ്റും അന്വേഷിച്ചു, അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നത് വളരെയേറെ സന്തോഷം, അഭിമാനം.. സീമ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ,

മോഹൻലാൽ, ലാലേട്ടൻ നടനവിസ്മയം എന്നാണ് താരത്തെ നടി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരുപാട് വർക്കുകൾ ഒരുമിച്ച് ചെയ്യാൻ സാധിച്ചില്ലെങ്കിലും ദൂരെ നിന്നും ആരാധിക്കുന്ന വ്യക്തിത്വം. എന്റെ പൊതു പ്രവർത്തനങ്ങൾ നോക്കിക്കാണുകയും നേരിട്ട് കാണുമ്പോളൊക്കെ അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്ന ലാലേട്ടൻ. അമ്മ സംഘടന ലാലേട്ടന്റെ കൈകളിൽ സുരക്ഷിതമാണ്. അവിടുന്നു കിട്ടുന്ന കൈനീട്ടത്തിലൂടെ 100ൽ പരം കുടുംബങ്ങളുടെ ഏതെങ്കിലുമൊക്കെ അത്യാവശ്യം കാര്യങ്ങൾ നടന്നു പോകുന്നു. ഇൻഷുറൻസ് പരിരക്ഷ വേറെയും. ഇന്ത്യയിലെ കലാരംഗത്തു നിന്നുള്ള ഏതു സംഘടന എടുത്തു നോക്കിയാലും മുന്നിൽ നിൽക്കുന്നത് അമ്മയാണ്. ഇനിയും കുറേ വർഷങ്ങൾ ഈ കുടുംബത്തെ നയിക്കാൻ ലാലേട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെയെന്നായിരുന്നു മോഹൻലാലിനെക്കുറിച്ച് എഴുതിയത്.

സീരിയൽ

സിനിമയിലും സീരിയലിലും നടി ഒരുപോലെ സജീവമാണ്. നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ വഴിയാണ് സീമ സീരിയലിൽ എത്തുന്നത്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. അപ്പോഴാണ് നടി ദിവ്യ ഉണ്ണിയുടെ കുടുംബവുമായുളള സീമ ജി നായരുടെ ബന്ധം പുറം ലോകം അറിയുന്നത്. സീരിയലിൽ എത്തിയതിനെ കുറിച്ച് പറയവെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

Recommended Video

സീമ ജി നായർക്ക് മദര്‍ തെരേസ പുരസ്‌കാരം..ശരണ്യയുടെ പോറ്റമ്മ
സീമയുടെ വാക്കുകൾ

നടിയുടെ വാക്കുകൾ ഇങ്ങനെ..''ഉണ്ണി ചേട്ടന്റെ ഭാര്യ ഭവൻസ് സ്കൂളിലെ ടീച്ചറായിരുന്നു. എന്റെ ചേച്ചിയും അവിടെ ടീച്ചറാണ്. അവർ സുഹൃത്തുക്കളായിരുന്നു. ദൂരദർശന് വേണ്ടി ഐപ്പ് പാറമ്മേലിന്റെ ചേറപ്പായി കഥകൾ സീരിയലാക്കുന്ന സമയം. ഉണ്ണികൃഷ്ണൻ ചേട്ടന്റെ അടുത്ത സുഹൃത്തായ വിശ്വംഭരൻ സാറാണ് സീരിയൽ നിർമ്മിക്കുന്നത്. ചേറപ്പായിയുടെ ഭാര്യ കൊച്ചൊറോതയുടെ വേഷം ചെയ്യാൻ പറ്റിയ ഒരു ആർട്ടിസ്റ്റിനെ അന്വേഷിക്കുന്നുണ്ട്.സീമയോട് അവരെ പോയി കാണാൻ പറയാമോയെന്ന് ഉണ്ണി ചേട്ടൻ എന്റെ ചേച്ചിയോട് പറഞ്ഞു. എറണാകുളത്ത് കളമശ്ശേരിയിലാണ് വിശ്വംഭരൻ സാറിന്റെ വീട്. സാറ് വീട്ടിലള്ള ഒരു ദിവസം ഞാൻ പോയി കണ്ടു. സംവിധായകൻ സി. കെ തോമസ് സാറും അവിടെ ഉണ്ടായിരുന്നു. അവർ എന്നെ ഫിക്സ് ചെയ്തു. ചേറപ്പായിയുടെ ഭാര്യ യായി അഭിനയിച്ചു. അതിനുശേഷം മധുമോഹൻ സാറിന്റെ സീരിയൽ ചെയ്തു. മാനസി, ഉദ്യോഗസ്ഥ, സ്നേഹസീമ കാലനും കണ്ഠകശനിയും തുടങ്ങി ഒരുപിടി സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X