ഇയാൾ പുറകെ നടന്ന് ആക്രമിക്കുന്നു, കണക്കുകൾ നിരത്താൻ ആണെങ്കിൽ ഒരുപാടുണ്ട്, അതുദ്ദേശിക്കുന്നില്ല; സീമ ജി നായർ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സീമ ജി നായർ. അഭിനയത്തോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നതിനാൽ പലപ്പോഴും സോഷ്യൽ മീഡിയ സാന്നിധ്യം സീമ ജി നായർക്ക് ആവശ്യമായിട്ടുണ്ട്. ഇതിനോടകം ഒട്ടനവധി പേർക്ക് സീമ ജി നായർ സഹായങ്ങൾ എത്തിച്ചു. കരിയറിൽ അവസരങ്ങൾ നഷ്ടപ്പെ‌ടുന്ന സാഹചര്യം ഉണ്ടായിട്ട് പോലും നടി ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു. ഇപ്പോഴിതാ തന്നെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്ന വ്യക്തിക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സീമ ജി നായർ.

'കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് വിചാരിച്ചു. എന്റെ പോസ്റ്റിന്റെ താഴെ മിക്കവാറും ഭാരതിപുരം ഭാരതിപുരം അജിത് എന്നയാൾ വന്നു മോശം കമന്റ് ഇടും. കുറെ നാൾ മുന്നേ മാന്യമായി ഞാൻ അദ്ദേഹത്തോട് മറുപടി പറഞ്ഞിരുന്നു. അയാളുടെ കമന്റുകൾ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന് മനസിലായതുകൊണ്ടു എന്റെ പേജിൽ അയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ പൊന്നമ്മാമ്മയുടെ ബോഡി കാണാൻ പോയ ഒരു വീഡിയോ വന്നിരുന്നു'

Seema G Nair

'അതിന്റെ താഴെ പോയി വളരെ മോശം കമന്റ് ആണ് ഇയാൾ ഇട്ടത് ഞാൻ ഇയാളോടു എന്ത് തെറ്റാണു ചെയ്തതെന്ന് മനസിലാകുന്നില്ല. പിന്നെ ചാരിറ്റി എന്ന് പറഞ്ഞു തട്ടിപ്പ് നടത്തേണ്ട കാര്യം എനിക്കില്ല. അയാൾ പറയുന്നു എന്റെ കയ്യിൽ നിന്ന് ഒന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ലായെന്ന്. എനിക്ക് നഷ്ടപ്പെട്ടതും ഞാൻ എന്റെ കയ്യിൽ നിന്ന് കൊടുത്തിട്ടുള്ളതും കണക്കുകൾ നിരത്താൻ ആണേൽ ഒരുപാടുണ്ട്. അത് ആരുടേയും മുന്നിൽ നിരത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല'

'ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് കരുതുന്ന ആളാണ് ഞാൻ കുറെ വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്. അന്ന് സഹായിച്ചവർ എല്ലാം ഇന്നും എന്റെ കൂടെ ഉണ്ട് പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ് എന്റെ സഹായങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നത്. അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം'

Seema G Nair

'കമന്റുകൾ ഒരുപാട് വരും. നല്ലതു ചെയ്താലും വരും. പക്ഷെ പുറകെ നടന്ന് ആക്രമിക്കുന്നത് എന്തോ അത്ര ശരിയാണെന്നു തോന്നുന്നില്ല. ഇയാൾ ബ്രദർ അജിത് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത് ഒരിക്കൽ പോലും കാണാത്ത ഒരു ദ്രോഹവും ചെയ്യാത്ത എന്നെ എന്തിനു ഇങ്ങനെ അയാൾ ഫോളോ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. എന്താണേലും അയാൾക്ക് നന്മകൾ വരട്ടെ,' സീമ ജി നായരുടെ കുറിപ്പിങ്ങനെ.

നടി ശരണ്യയുടെ ചികിത്സാ സഹായത്തിന് വേണ്ടിയാണ് സീമ ജി നായർ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചത്. അചതിന് മുമ്പേ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സീമ സജീവമായിരുന്നു. അതേസമയം ഇത് കൂടുതൽ പേർ അറിഞ്ഞിരുന്നില്ല. തന്റെ അമ്മയിൽ നിന്നാണ് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് തനിക്ക് ലഭിച്ചതെന്ന് സീമ ജി നായർ പറഞ്ഞിട്ടുണ്ട്.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X