മോഹൻലാലിനും മമ്മൂട്ടിക്കും കോടികളില്ലേ, സഹായിച്ച് കൂടേ എന്ന് ചോദിക്കുന്നവരോട്; പ്രതികരിച്ച് സീമ ജി നായർ
ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നടി സീമ ജി നായർ നൽകുന്നുണ്ട്. ഇക്കാലയളവിനിടയിൽ നിരവധി പേരെ സീമ ജി നായർക്ക് സഹായിക്കാനായി. അന്തരിച്ച നടി ശരണ്യയുടെ ചികിത്സാ കാലയളവിൽ സീമ ജി നായർ ചെയ്ത സഹായങ്ങൾ ഏവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ സിനിമാ താരങ്ങളെ പഴിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്കെതിരെ സംസാരിക്കുകയാണ് സീമ ജി നായർ.
ഇപ്പോൾ ഞാൻ പലപ്പോഴും കാണുന്നത് ഏതെങ്കിലും ആർട്ടിസ്റ്റ് മരിച്ചാൽ ഞാൻ അനുശോചനമിട്ടാൽ ഉടനെ അതിന് താഴെ വരുന്ന കമന്റ് മരിക്കാൻ വിട്ടു കൊടുത്തതല്ലേ, മമ്മൂട്ടിയും മോഹൻലാലമുണ്ടല്ലോ, കോടികളുണ്ടാക്കുന്ന അവർക്ക് കൊടുത്താലെന്താണ് എന്നാണ്. നമ്മൾക്കെങ്ങനെയാണ് അങ്ങനെ പറയാൻ പറ്റുന്നത്. കൊടുക്കുന്നതും കൊടുക്കാത്തതും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ്.

അവർ ആരുമറിയിയാതെ എത്ര പേരെ സഹായിക്കുന്നുണ്ടെന്ന് ഇവർക്കറിയാൻ പറ്റുമോ. മമ്മൂക്കയ്ക്കും ലാലേട്ടനും ഞങ്ങൾ ഇത്രയും പേരെ സഹായിച്ചു എന്ന് പറഞ്ഞ് പോസ്റ്റിടാൻ പറ്റുമോ. എന്നും എല്ലാവർക്കും കൊടുക്കാൻ പറ്റുമോ. എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങളുണ്ടാകും. ഒരാൾ മരിച്ച അമ്മ, ആത്മ സംഘടനകൾ അവരെ കൊന്നതാണെന്ന് പറയുന്നെന്നും അത് ശരിയല്ലെന്നും സീമ ജി നായർ പറഞ്ഞു. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.
നടി ശരണ്യക്ക് വേണ്ടി സഹായം ചെയ്തതിനെക്കുറിച്ചും സീമ ജി നായർ സംസാരിച്ചു. നിവൃത്തി കെട്ടപ്പോഴാണ് ശരണ്യയെക്കുറിച്ചുള്ള പോസ്റ്റ് ആദ്യമായി ഇടുന്നത്. ആദ്യം രണ്ട് വർഷത്തിനുള്ളിലായിരുന്നു സർജറി. പിന്നെ ഒന്നര വർഷത്തിനും ഒരു വർഷത്തിനും ഉള്ളിലായി. വീഡിയോ ഇടുന്നതിൽ ഞാനും ശരണ്യയുടെ അമ്മയും തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നിട്ട് അവളെക്കാെണ്ട് കെെ നീട്ടിക്കുന്നത് ചേച്ചിക്ക് സഹിക്കില്ല.

ശരണ്യക്ക് ഒട്ടും സഹിക്കില്ല. എനിക്കും പറ്റില്ല. പക്ഷെ അവളെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ. വിഷമം വന്ന് അവൾക്കെന്തിങ്കിലും സംഭവിച്ചാലോ. അത് കൊണ്ട് അവളെ വെച്ച് വീഡിയോ ചെയ്യാൻ പറ്റില്ലായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് എന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. വലിയൊരു തുക വന്നു. എത്ര കിട്ടി എന്നൊന്നും ശരണ്യയുടെ അമ്മയോട് ചോദിച്ചിട്ടില്ലെന്നും സീമ ജി നായർ പറഞ്ഞു.
ആ പെെസ കൊണ്ട് തികയില്ല എന്ന് വന്നു. സർജറിയുണ്ട്. ഒപ്പം അവൾക്ക് സ്ഥലം മേടിച്ച് വീട് വെക്കണം. അപ്പോഴാണ് ഫിറോസ് കുന്നുംപറമ്പിൽ വീഡിയോ ഇട്ടത്. അവളെ സെറ്റിൽ ചെയ്യാനും ട്രീറ്റ്മെന്റ് ചെയ്യാനുമുള്ള അവസാന നിമിഷത്തെ പെെസ വരെ ആ ഒരു പോസ്റ്റിൽ നിന്നും കിട്ടി. അങ്ങനെയാണ് ഞാൻ പബ്ലിക് പ്ലാറ്റ്ഫോമിലേക്ക് വരുന്നത്. പക്ഷെ അതിനിരട്ടി കാര്യങ്ങൾ അതിന് മുമ്പ് ചെയ്തിട്ടുണ്ട്.
ഒരു കെെ കൊണ്ട് കൊടുക്കുന്നത് മറുകെെ അറിയരുത് എന്ന പ്രമാണത്തിലായിരുന്നു പോയിക്കൊണ്ടിരുന്നത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച് സോഷ്യൽ വർക്കറായതല്ല. ശരണ്യ ആത്മയിലെ അംഗമാണ്. അന്ന് ഞാൻ ആത്മ വെെസ് പ്രസിഡന്റായിരുന്നു. അന്ന് ശരണ്യയെക്കുറിച്ച് അറിയില്ല. സാമ്പത്തികമുള്ള വീട്ടിലെ ആളാണെന്നാണ് താൻ കരുതിയിരുന്നതെന്നും സീമ ജി നായർ പറയുന്നു. സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി തുടരുന്ന സീമ ജി നായർ കരിയറിൽ ഇപ്പോഴും സജീവമാണ്.


Click it and Unblock the Notifications











