ഞാന്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടുണ്ട്, പക്ഷെ അദ്ദേഹത്തിന് പോലും അതറിയില്ല എന്ന് സീമ ജി നായര്‍
വ്യത്യസ്തമായ ശബ്ദവുമായി സിനിമാ ലോകത്തെത്തിയ സീമ ജി നായര്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ആണത്തമുള്ളതും തന്റേടമുള്ളതുമാണ്. അതുകൊണ്ട് തന്നെ ആ തന്റേടിത്തം വ്യക്തിജീവിതത്തിലും ഉണ്ടെന്നാണ് ചിലരൊക്കെ വിചാരിച്ചു വച്ചിരിയ്ക്കുന്നത്. എന്നാല്‍ തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തില്‍ തനിക്കില്ല എന്ന് സീമ പറയുന്നു. അങ്ങനെയായിരുന്നെങ്കില്‍ സിനിമകളില്‍ ഇതിനോടകം മറ്റൊരു സീമയായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നേനെ.
മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ആരുമറിയാത്ത ചില സത്യങ്ങള്‍ സീമ വെളിപ്പെടുത്തത്. നാടകങ്ങളുടെ പുഷ്മപകാലത്ത് അറിയപ്പെടുന്ന നായിക നടിയായ സീമ ജി നായര്‍ പരിചയ ബന്ധങ്ങളുടെ പുറത്താണ് സിനിമകളില്‍ എത്തുന്നത്. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെ നാന്ദി കുറിച്ചു. തുടര്‍ന്ന് പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തില്‍ പിന്നില്‍ നില്‍ക്കുന്ന കോളേജ് കുമാരിമാരില്‍ ഒരാളായി.

Recommended Video
അതേ വര്‍ഷം തന്നെ ഒരു വലിയ ടീമിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒരു വേഷം സീമ ജി നായര്‍ ചെയ്തിരുന്നു. പക്ഷെ അതാരും തിരിച്ചറിഞ്ഞില്ലത്രെ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് സീമ ജി നായര്‍ അഭിനയിച്ചത്. എന്നാല്‍ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹന്‍ലാലിന് പോലും അറിയില്ല, അറിയുമായിരുന്നെങ്കില്‍ പിന്നീട് പല അവസരത്തില്‍ കണ്ടപ്പോഴും അദ്ദേഹം അതേ കുറിച്ച് എന്തെങ്കിലും പറയുമായിരുന്നു എന്നാണ് സീമ പറയുന്നത്.
സുകുമാരി, തിലകന്‍, കെപിഎസി ലളിത, ഭരത് ഗോപി, ലിസി, ബഹദൂര്‍, ഭരത് ഗോപി, കുതിരവട്ടം പപ്പു, മാള അരവിന്ദ് തുടങ്ങിയ പ്രമുഖരെല്ലാം അഭിനയിച്ച ചിത്രത്തില്‍ ചെറിയൊരു രംഗത്തായിരുന്നു സീമ ജി നായരുടെ രംഗ പ്രവേശം. മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വിഷ്ണു മോഹന്‍ എന്ന കഥാപാത്രത്തെ ഇഷ്ടമാണെന്ന് പറഞ്ഞ് രാധ (അഹല്യ) വീട്ടില്‍ വരുമ്പോള്‍ അവിടെ ലാലിന്റെ ഭാര്യയായി സീമ ജി നായരും കുഞ്ഞും ഉണ്ടാവും. ഇതായിരുന്നു രംഗം.
പിന്നീട് പല സിനിമകളിലും കുഞ്ഞു കുഞ്ഞു വേഷങ്ങളില്‍ സീമ ജി നായര്‍ എത്തി. ഒന്നും എടുത്ത് പറയാന്‍ മാത്രം വലിയ കഥാപാത്രങ്ങള്‍ ആയിരുന്നില്ല. എന്നാല്‍ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലെ കുഞ്ഞു ലക്ഷ്മി എന്ന കഥാപാത്രം കരിയറിലെ ഒരു നേട്ടമായിരുന്നു എന്ന് സീമ ജി നായര്‍ പറഞ്ഞു. അതിന് ശേഷം ധാരാളം അവസരം ലഭിയ്ക്കുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ അതുണ്ടായില്ല എന്ന് നടി പറയുന്നു.


Click it and Unblock the Notifications