സിനിമയിലേക്കുളള തിരിച്ചുവരവില്‍ വല്ലാതെ ആശങ്കപ്പെട്ടു! ധൈര്യം നല്‍കിയത് ആ നടി! തുറന്നുപറഞ്ഞ് ഷീല

By Prashant V R

മലയാളത്തില്‍ ഒരുകാലത്ത് മുന്‍നിര നായികയായി തിളങ്ങിനിന്ന നടിയാണ് ഷീല. പ്രേംനസീര്‍, സത്യന്‍ തുടങ്ങിയവരുടെ കാലത്തായിരുന്നു ഷീല കൂടുതല്‍ സജീവമായിരുന്നത്. നായികയായും സഹനടിയായുമൊക്കെയാണ് ഷീല മോളിവുഡില്‍ തിളങ്ങിയിരുന്നത്. സിനിമയിലേക്കുളള രണ്ടാം വരവില്‍ സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെയാണ് നടി എത്തിയത്. സിനിമയില്‍ ജയറാമിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ ഷീല മികച്ച പ്രകടനായിരുന്നു കാഴ്ചവെച്ചിരുന്നത്.

sheela

ജയറാമിന്റെ കരിയറിലും വഴിത്തിരിവായ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമായിരുന്നു നേടിയത്. അതേസമയം സിനിമയിലേക്കുളള തിരിച്ചുവരവില്‍ വല്ലാതെ ആശങ്കപ്പെട്ടിരുന്നുവെന്ന് ഷീല തുറന്നുപറഞ്ഞിരുന്നു. അന്ന് അടുത്ത സുഹൃത്തും നടിയുമായ സീമയാണ് തനിക്ക് ധൈര്യം നല്‍കിയതെന്നും ഷീല പറയുന്നു. മനസ്സിനക്കരെ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവും നല്‍കിയത് സീമ ആയിരുന്നു.

എന്റെ രണ്ടാമത്തെ തിരിച്ചുവരവില്‍ എന്റെ ഗുരു ആയിരുന്നു സീമ. പുതിയ കാലത്തേക്കുളള മടങ്ങിവരവില്‍ എനിക്ക് മേക്കപ്പ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ അറിവ് കുറവായിരുന്നു. അതൊക്കെ ഞാന്‍ സീമയെ വിളിച്ചാണ് പരിഹരിച്ചിരുന്നത്. മനസ്സിനക്കരെ എന്ന സിനിമയില്‍ ജോയിന്‍ ചെയ്യുന്നതിന്റെ തലേദിവസം വരെ പുതിയ കാലഘട്ടത്തിലെ അഭിനയത്തിന്റെ കുറെ ടിപ്‌സുകള്‍ സീമ എനിക്ക് പകര്‍ന്ന് നല്‍കിയിരുന്നു. ഷീല പറഞ്ഞു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഷീല സിനിമകളില്‍ അഭിനയിച്ചിരുന്നു. പ്രേംനസീറിനൊപ്പം നൂറിലധികം സിനിമകളിലാണ് ഷീല അഭിനയിച്ചിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെയിലൂടെ നടി തിരിച്ചെത്തിയിരുന്നത്. ജയറാം നായകവേഷത്തില്‍ എത്തിയ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. നയന്‍സിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു മനസ്സിനക്കരെ.

ചിത്രത്തില്‍ കൊച്ചുത്രേസ്യ എന്ന കഥാപാത്രമായിട്ടാണ് ഷീല അഭിനയിച്ചിരുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ്. മനസ്സിനക്കരെയുടെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമായിരുന്നു നടി. സിനിമകള്‍ക്ക് പുറമെ ഇടയ്ക്ക് സീരിയലുകളിലും അഭിനയിച്ചിരുന്നു താരം.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X