ലോഹിതദാസ് പറഞ്ഞത് പോലെ എനിക്ക് സംഭവിച്ചു, അഭിനയം നിർത്തി, തിരിച്ച് വരുന്നെന്ന് ശശിയേട്ടനോട് പറഞ്ഞപ്പോൾ: സീമ

മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് സീമ. ശക്തമായ കഥാപാത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി സീമ ചെയ്തു. ഭർത്താവ് ഐവി ശശിയുടെ നിരവധി സിനിമകളിൽ സീമ അഭിനയിച്ചിട്ടുണ്ട്. നായികാ വേഷത്തിന് പുറമെ സഹനായികാ വേഷവും ഇദ്ദേഹത്തിന്റെ സിനിമകളിൽ സീമ ചെയ്തു. തന്റെ കരിയറിലുണ്ടായ വളർച്ചയുടെ ക്രെഡിറ്റ് ഐവി ശശിക്കാണെന്നാണ് സീമ പറയാറുള്ളത്. അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടല്ല, മറിച്ച് ഉപജീവനമാർ​ഗമായാണ് ഡാൻസറായിരുന്ന സീമ അഭിനയ രം​ഗം തെരെഞ്ഞെടുത്തത്. ഇത്രയും വലിയ നടിയായി മാറുമെന്ന് സീമ പ്രതീക്ഷിച്ചതുമല്ല.

എൺപതുകളിൽ ഒന്നിന് പിറകെ ഒന്നായി സീമ സിനിമകൾ ചെയ്തു. 1980 ലായിരുന്നു ഐവി ശശിയുമായുള്ള വിവാഹം. വിവാ​ഹ ശേഷവും നടി സിനിമാ രം​ഗത്ത് സജീവമായിരുന്നു. ഒരു ഘട്ടത്തിൽ സീമ അഭിനയ രം​ഗത്ത് നിന്നും ഇടവേളയെടുത്തു. ഇതേക്കുറിച്ച് ഒരിക്കൽ സീമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Seema

മഹായാനം എന്ന സിനിമയിലാണ് ഇടവേള എടുക്കുന്നതിന് മുമ്പ് അഭിനയിച്ചത്. മഹായാനത്തിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു. ലോഹിതദാസ് ആണ് ആ സിനിമയുടെ റെെറ്റർ. ഒരു ദിവസം പുള്ളി എന്റെ അടുത്ത് വന്നിരുന്നു. മഹായാനം എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം എന്ന് ഞാൻ ചോദിച്ചു. അവസാനത്തെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. എന്നെ പറഞ്ഞയക്കാൻ വേണ്ടിയാണോ എന്ന് ഞാൻ. അയ്യോ അങ്ങനെയല്ല, അതാണ് അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു. അത് പോലെ സംഭവിച്ചു. ഭയങ്കര ബ്രേക്കായിരുന്നെന്നും സീമ പറഞ്ഞു. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു ന‌ടി.

Seema

1999 ൽ ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിലൂടെയാണ് സീമ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. ഇതേക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്. എനിക്ക് നല്ല ഓർമയുണ്ട്. ഒരു ദിവസം വീട്ടിൽ ചുമ്മ കിടക്കുകയായിരുന്നു. ഒരു ഫോൺ കോൾ വന്നു. സീമ, ഞാൻ ഭദ്രനാണ്, എനിക്കൊരു കഥാപാത്രമുണ്ട്, സീമ ചെയ്യണം, ഞാൻ സീമ ചെയ്യാൻ മാതാവിനോട് പ്രാർത്ഥിച്ച് വരികയാണെന്ന് പറഞ്ഞു. ഒരു ആലോചനയുമില്ലാതെ ഞാൻ ശരി എന്ന് പറഞ്ഞു. വളരെ താങ്ക്സുണ്ട്, ചെയ്യണം എന്ന് ഞാൻ പ്രാർത്ഥിച്ചതാണ്, സീമ ചെയ്താലേ നന്നാവൂ എന്ന് പറഞ്ഞു. j
ആരാണ് ഹീറോ എന്ന് പോലും എനിക്കറിയില്ല എന്നതാണ് സത്യം. ഞാൻ ശശിയേട്ടനെ വിളിച്ചു. ഭദ്രൻ സർ വിളിച്ചു, ഞാൻ സമ്മതിച്ചു എന്ന് പറഞ്ഞപ്പോൾ നന്നായി എന്ന് അദ്ദേഹം മറുപടി നൽകിയെന്നും സീമ ഓർത്തു.

പണിയാണ് സീമയുടെ അവസാനം റിലീസ് ചെയ്ത സിനിമ. ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ പണിയിൽ മികച്ച വേഷമാണ് സീമ ചെയ്തത്. ശക്തമായ കഥാപാത്രത്തിലൂടെ സീമ കയ്യടി നേടി. ഏറെക്കാലത്തിന് ശേഷം സീമ ചെയ്ത മലയാള സിനിമയാണിത്. പ്രിയ നടി വീണ്ടും ശ്രദ്ധേയ വേഷങ്ങൾ തുടരെ ചെയ്യണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. അവളുടെ രാവുകൾ ആണ് സീമ ആദ്യം നായികയായി എത്തിയ സിനിമ. 21 വയസിലാണ് നടി ഈ സിനിമയിൽ അഭിനയിക്കുന്നത്. ഐവി ശശിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇന്നും ഈ സിനിമ ചർച്ചയാകാറുണ്ട്.

More from Filmibeat

Read more about: seema lohithadas iv sasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X