അതിന് മുമ്പേ പ്രണയം തുടങ്ങി, ഒരു ദിവസം ഞാൻ കയറി ചെന്നപ്പോൾ ശശിയേട്ടന്റെ പ്രതികരണം: സീമ

കരിയറിൽ എന്നും ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്താൻ കഴിഞ്ഞ നടിയാണ് സീമ. നായികയും സഹനായികയുമായി സീമ കരിയറിൽ തിളങ്ങി. നടി വർഷങ്ങൾക്ക് മുമ്പ് ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. ഡാൻസറായി സിനിമാ രം​ഗത്തേക്ക് വന്ന സീമ പിന്നീട് നായിക ന‌ടിയായി മാറുകയായിരുന്നു. അവളുടെ രാവുകൾ ആണ് കരിയറിൽ വഴിത്തിരിവാകുന്ന സിനിമ. സംവിധായകൻ ഐവി ശശി ഒരുക്കിയ അവളുടെ രാവുകൾ വലിയ തരം​ഗം സൃഷ്ടിച്ച സിനിമയായിരുന്നു.

ഐവി ശശിയെ സീമ വിവാഹവും ചെയ്തു. ഇപ്പോഴിതാ അന്തരിച്ച ഭർത്താവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സീമ. അവളുടെ രാവുകളിൽ ഐവി ശശി തന്നെ നായികയാക്കിയതിനെക്കുറിച്ച് നടി സംസാരിച്ചു. അമൃത ടിവിയിലാണ് സീമ മനസ് തുറന്നത്. അന്ന് ഈ കഥാപാത്രം എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. അവളുടെ രാവുകൾക്ക് മുമ്പേ പ്രണയം തുടങ്ങി.

Seema

ഈ മനോഹര തീരം എന്ന പടത്തിനിടെയായിരുന്നു അത്. അതിൽ ഒരു ഡാൻസായിരുന്നു. ആ സിനിമ തീരുമ്പോൾ ശശിയേട്ടന് എന്നോട് കൂടുതൽ സ്നേഹം തോന്നി. ഞാൻ നിന്നെ വലിയൊരു ന‌ടിയാക്കുമെന്ന് പുള്ളി പറഞ്ഞു. എന്തിനാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാനത് മെെൻഡ് ചെയ്യാതെ വന്നു. കാരണം എനിക്ക് നടിയാകണമെന്ന താൽപര്യം ഇല്ലായിരുന്നു. ‍ഡാൻസാണ് കമ്പം.

ഞങ്ങളു‌ടെ വീടും ശശിയേ‌ട്ടന്റെ ഓഫീസും അടുത്താണ്. ഒരു ദിവസം ഞാൻ അവിടെ കയറി ചെന്നു. എന്താണെന്ന് ശശിയേട്ടൻ ചോദിച്ചു. കാണാൻ വന്നതാണെന്ന് പറഞ്ഞു. കണ്ടില്ലേ, പോ എന്ന് പറഞ്ഞു. എന്താണീ മനുഷ്യൻ ഇങ്ങനെ. അവിടെ നല്ല രീതിയിലായിരുന്നല്ലോ ഇവിടെ എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. പിന്നെ ഒരു ദിവസം എന്നെ വിളിച്ച് മേക്കപ്പ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു.

Seema  IV Sasi

രാവിലെ മേക്കപ്പ് ടെസ്റ്റ് ചെയ്തു. ഉച്ചയായപ്പോൾ ഒന്നും കൊള്ളില്ലെന്ന് ശശിയേട്ടൻ പറഞ്ഞു. എണ്ണയൊക്കെ തേച്ചിരുന്നോ ഒന്ന് തല വാഷ് ചെയ്ത് വരുമോ എന്ന് ചോദിട്ടു. ഞാൻ വെെകുന്നേരം വാഷ് ചെയ്ത് പോയപ്പോൾ പുള്ളി തന്നെ സ്റ്റിൽസ് എടുത്തു. ആ സ്റ്റിൽസ് ആണ് അവളുടെ രാവുകളിൽ സ്കേർട്ട് ഇട്ട് നിൽക്കുന്ന ഞാൻ.

1977 ഒക്ടോബർ അഞ്ചിന് ഈ പ‌ടം തു‌ടങ്ങിയെന്നും സീമ ഓർത്തു. നായികയായതിന്റെ ത്രിൽ എനിക്കില്ലായിരുന്നു. അഭിനയിക്കുമ്പോൾ തന്നെ വേറെ പടത്തിൽ ​ഗ്രൂപ്പ് ഡാൻസ് ചെയ്ത് വരുമായിരുന്നെന്നും സീമ വ്യക്തമാക്കി. പണ്ടേ താൻ തന്റേടിയായിരുന്നു. രണ്ട് പേരും തിരക്കിലായതിനാൽ വഴക്കുണ്ടായിരുന്നില്ലെന്നും സീമ ചിരിയോടെ പറഞ്ഞു. 1980 ലായിരുന്ന സീമ-ഐവി ശശി വിവാഹം. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. 2017 ൽ തന്റെ 70ാം വയസിലാണ് ഐവി ശശി മരിച്ചത്. ഐവി ശശിയുടെ 30 ലേറെ സിനിമകളിൽ സീമ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാ​ഗവും ശ്രദ്ധേയ വേഷങ്ങളായിരുന്നു.

Read more about: seema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X