ഗ്ലാമറസ് റോളുകളില്‍ നിന്നും എന്നെ രക്ഷിച്ചത് ആ നടന്‍, തുറന്നുപറഞ്ഞ് നടി സീമ
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി സീമ. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി വിജയ സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കയാണ് സീമ മോളിവുഡില്‍ തിളങ്ങിയത്. അവളുടെ രാവുകള്‍ പോലെയുളള ചിത്രങ്ങളെല്ലാം ഇന്നും സീമയുടെതായി പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ഒരുകാലത്ത് ഭര്‍ത്താവ് ഐവി ശശിയുടെ സ്ഥിരം നായികയായി സീമ മലയാളത്തില്‍ എത്തിയിരുന്നു. മോളിവുഡില്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്ത നായിക കൂടിയാണ് സീമ.

അവളുടെ രാവുകള്‍ തന്നെയാണ് സീമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് പിന്നാലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നായികമാരില്‍ ഒരാളായി നടി മാറിയിരുന്നു. നിരവധി സിനിമകളില്‍ ഗ്ലാമറസ് റോളുകളില്‍ നടി അഭിനയിച്ചിരുന്നു. എന്നാല്‍ അത്തരം റോളുകളില്‍ നിന്ന് തന്നെ രക്ഷിച്ചത് നടന്‍ മധുവാണെന്ന് സീമ പറയുന്നു. അര്‍ച്ചന ടീച്ചര്‍ എന്ന സിനിമയാണ് അതിന് തനിക്ക് വഴിയൊരുക്കിയതെന്നും തന്റെ പഴയകാല സിനിമ അനുഭവങ്ങള്‍ പങ്കുവെച്ച് സീമ പറഞ്ഞു.
ഐവി ശശിയ്ക്ക് പുറമെ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ സീമയ്ക്ക് ലഭിച്ചിരുന്നു. എംടി രചിച്ച സിനിമകളിലെല്ലാം ശക്തമായ സത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്. ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹന്‍ലാലിന്റെ ഒളിമ്പ്യന്‍ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയ താരമാണ് സീമ. മുന്‍പ് നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിരുന്നു.
Recommended Video
ഇടയ്ക്ക് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും നടി എത്തിയിരുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടിയുടെത്. അടുത്തിടെയാണ് സീമയുടെ മകന്‍ സിനിമാ സംവിധായകനാവുന്നു എന്ന വാര്‍ത്ത പുറത്തിറങ്ങിയത്. തെലുങ്കിലാണ് ഐവി ശശിയുടെയും സീമയുടെയും മകന്‍ അനി ഐവി ശശിയുടെ ആദ്യ ചിത്രം ഒരുങ്ങുന്നത്. മുന്‍പ് നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി സീമയുടെ മകന്‍ പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും അനു ഭാഗമായിരുന്നു.


Click it and Unblock the Notifications