ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ബൈക്കപകടം, വലിയ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് ഒരു ആരാധകൻ; ഓർമ്മ പങ്കുവെച്ച് സീമ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു സീമ. 'അവളുടെ രാവുകൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടി പിന്നീട് മലയാളത്തിലെ മുൻനിര നായികയായി. സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ ഒരുകാലത്ത് സ്ഥിരം നായിക സീമ തന്നെയായിരുന്നു. കൂടാതെ മുൻനിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളിൽ നടി അഭിനയിച്ചു. പല വേഷങ്ങളും ഇമേജ് നോക്കാതെ തന്റേതായ ശൈലിയിൽ അഭിനയിച്ച് വിജയിപ്പിച്ച നടിയാണ് സീമ.

നടിയുടെ കരിയർ തന്നെ മാറ്റിമാറിച്ച ചിത്രമാണ് 'അവളുടെ രാവുകൾ'. അന്ന് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമില്ലാത്ത സമയമായിരുന്നു. നൃത്തം മാത്രം സ്വപ്നം കണ്ടിരുന്ന കാലം. 'അവളുടെ രാവുകൾ' വലിയ വിജയം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശാന്തിയെ നായികയാക്കാൻ ശശിക്ക് വട്ടുണ്ടോ എന്ന് ആ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ചെയ്യുന്ന കാര്യത്തെപ്പറ്റി ശശിയേട്ടന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതാണ് ആ സിനിമയിൽ സംഭവിച്ചതെന്ന് താരം മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഷൂട്ടിങ് ലൊക്കേഷനിലെ അപകടം

അടുത്തിടെ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ സീമ അതിഥിയായി എത്തി. അന്ന് വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ കാളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന ഒരു അപകടത്തെ പറ്റി സീമ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ചിത്രത്തിൽ സീമ ബുള്ളറ്റ് ഓടിക്കുന്ന ഒരു സീൻ ഉണ്ട്. ഒരു പക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും ഒരു നടി സിനിമയിൽ ബുള്ളറ്റ് ഓടിക്കുന്നത്. ബുളളറ്റ് ഓടിക്കാനായി പ്രത്യേക പരിശീലനവും സീമ നേടി.

ആദ്യമായി ബുള്ളറ്റ് ഓടിച്ചത്

പരിശീലിക്കുന്ന സമയം ഇടത് ഭാഗത്ത് ക്ലച്ചും വലത് ഭാഗത്ത് ബ്രേക്കുമുള്ള ബുള്ളറ്റുമാണ് നൽകിയത്. അതിൽ നന്നായി പരീശീലനം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഷൂട്ടിംഗ് സമയത്ത് ഇടത് ഭാഗത്ത് ബ്രേക്കും വലത് ഭാഗത്ത് ക്ലച്ചുമുള്ള ബൈക്കായിരുന്നു സീമക്ക് ലഭിച്ചത്.

ഓടിച്ചു തുടങ്ങി അൽപസമയത്തിനകം തന്നെ സീമയുടെ കയ്യിൽ നിന്ന് ബൈക്കിൻ്റെ നിയന്ത്രണം നഷ്‌ടമായി. ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ വന്നു.

ആ പയ്യൻ രക്ഷിച്ചു

എന്നാൽ ആ കൃത്യ സമയത്ത് ഒരു പയ്യൻ വന്ന് ബൈക്കിൽ തട്ടുകയും മരത്തിൽ ഇടിക്കുന്നത് ഒഴിവാക്കുകയും ചെയ്‌തുവെന്നാണ് സീമ പറയുന്നത്. ആ അപകടത്തിൽ കാലിന് പരിക്കേറ്റെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് തന്നെ ആ പയ്യൻ രക്ഷിച്ചത്. തന്റെ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞ് തന്നെ കാണാനെത്തിയ ഒരു ആരാധകനായിരുന്നു ആ പയ്യൻ. മെക്കാനിക്കായ ആ പയ്യനാണ് ആ വലിയ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചത്.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
അഭിനയ ലോകത്തേക്ക്

ഇരൂനൂറിലധികം സിനിമകളിലാണ് നടി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സീമ അഭിനയിച്ചിരുന്നു. കൂടാതെ ഭർത്താവ് ഐവി ശശിയുടെ ശ്രദ്ധേയ സിനിമകളിലും നടി വേഷമിട്ടു.

രണ്ടു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്ക്കാരങ്ങൾ നേടിയത്. സിനിമകൾക്കൊപ്പം തന്നെ ടെലിവിഷൻ പരമ്പരകളിലൂടെയും നടി പ്രേക്ഷകർക്ക് മുൻപിൽ എത്തി. 2000 മുതലാണ് ടെലിവിഷൻ രംഗത്തും സീമ സജീവമായത്.

Read more about: seema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X