അച്ഛന്‍ ഉപേക്ഷിച്ച് പോയതെന്തിനാണെന്ന് അറിയില്ല! ശശിയേട്ടന്‍ ജീവിതത്തിലെത്തിയതിനെ കുറിച്ച് നടി സീമ

ഒരു നര്‍ത്തകിയായി വെള്ളിത്തിരയിലേക്ക് എത്തി മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായി മാറിയ സീമ ഇന്നും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അവളുടെ രാവുകള്‍ എന്ന സിനിമയായിരുന്നു സീമയുടെ കരിയര്‍ മാറി മറിച്ചത്. സംവിധായകന്‍ ഐവി ശശിയാണ് സീമയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കിയത്.

അവളുടെ രാവുകളിലേക്ക് അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടിയിപ്പോള്‍. ഒപ്പം തന്റെ അച്ഛന്‍ ഉപേക്ഷിച്ച് പോയ കാലത്തെ കുറിച്ചും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് സീമയിപ്പോള്‍.

സീമ പറയുന്നതിങ്ങനെ

ജീവിതത്തില്‍ അഞ്ച് രൂപയുടെ വില അറിഞ്ഞിട്ടുണ്ട്. കൈയില്‍ പണമില്ലാത്തതിന്റെ വിലയും അറിഞ്ഞു. അച്ഛന്റെ മോളായിരുന്നെങ്കില്‍ ശാന്തി ഒരു പക്ഷേ സീമ ആവില്ലായിരുന്നു. അമ്മയെയും എന്നെയും ഉപേക്ഷിച്ച് അച്ഛന്‍ പോയതിന്റെ കാരണം ഇപ്പോഴും അറിയില്ല. അച്ഛനും അമ്മയും നിയമപരമായി വേര്‍പിരിഞ്ഞു. ആഴ്ചയിലൊരു പ്രാവിശ്യം അച്ഛനെ കാണുമായിരുന്നു. പതിനെട്ട് വയസായപ്പോള്‍ അച്ഛന്‍ എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നു. അമ്മയെ ഉപേക്ഷിച്ച് ഞാന്‍ പോയില്ല. ഒരു പെണ്‍കുട്ടിയ്ക്ക് വേണ്ട ബാല്യകാല ആവശ്യങ്ങളൊന്നും അച്ഛന്‍ നിറവേറ്റിയിട്ടില്ല. ജീവിതത്തിലെ ഞങ്ങളുടെ ഏക സഹായഹസ്തമായിരുന്നു അച്ഛന്‍. ഒരു ദിവസം അച്ഛനെ കാണാന്‍ അമ്മയും ഞാനും പോയി. ആരാ നിങ്ങളെന്ന് അച്ഛന്‍ ചോദിച്ചു. അത് കേട്ട് ഞങ്ങല്‍ ഇറങ്ങി. അന്ന് കരയാന്‍ തുടങ്ങിയതാണ് അമ്മ.

 സീമ പറയുന്നതിങ്ങനെ

ജീവിതത്തില്‍ ഒരുപാട് നന്ദിയുണ്ട് ശശിയേട്ടനോട്. എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കില്ലെന്നും വലിയ നടിയായി മാറ്റുമെന്നും ശശിയേട്ടന്‍ പറഞ്ഞു. ഒരുപാട് പെണ്ണ് കണ്ടിട്ടുണ്ട് ശശിയേട്ടന്‍. ലൊക്കേഷനില്‍ നിന്ന് പോലും പെണ്ണ് കാണാന്‍ പോവുന്നത് കണ്ടിട്ടുണ്ട്. നിന്നെ ഞാന്‍ വിവാഹം കഴിക്കുമെന്ന് ഒരു ദിവസം ശശിയേട്ടന്‍ പറഞ്ഞു. ഞാന്‍ എന്ത് ചെയ്താലും നീ ഒന്നും ചോദിക്കരുതെന്നും ശശിയേട്ടന്‍ ഓര്‍മ്മപ്പെടുത്തി. അത് സ്വീകാര്യമല്ലെന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് ഒരു ജ്യോത്സ്യന്റെ അടുത്ത് അമ്മ എന്റെ ജാതകം നോക്കി.

സീമ പറയുന്നതിങ്ങനെ

സെപ്റ്റംബറിനകം വിവാഹം നടത്തണമെന്നും അല്ലെങ്കില്‍ മൂന്ന് വര്‍ഷം കഴിഞ്ഞേ ഉണ്ടാകൂ എന്നും ജ്യോത്സ്യന്‍ പറഞ്ഞു. അടുത്ത ദിവസം രാവിലെ ഞാന്‍ നേരെ ശശിയേട്ടന്റെ വീട്ടില്‍ പോയി. എന്നെ കെട്ടുന്നുണ്ടെങ്കില്‍ കെട്ടാന്‍ പറഞ്ഞു. ശശിയേട്ടന്‍ ഒന്നും പറഞ്ഞില്ല. 1980 ആഗസ്റ്റ് 28 നായിരുന്നു വിവാഹം. ക്ഷണക്കത്തില്ലാതെ വിവാഹം. പിറ്റേ ദിവസം ആര്‍ എസ് പ്രഭുവിന്റെ സിനിമയുടെ ഷൂട്ടിങിന് ഞാന്‍ തിരുവനന്തപുരത്ത് പോയി.

സീമ പറയുന്നതിങ്ങനെ

സിനിമയില്‍ അഭിനയിക്കാന്‍ തീരെ ആഗ്രഹിച്ചില്ല. നൃത്തം മാത്രം സ്വപ്‌നം കണ്ടു. അവളുടെ രാവുകള്‍ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചില്ല. ശാന്തിയെ നായികയാക്കാന്‍ ശശിയ്ക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ കേട്ടു. ചെയ്യുന്ന കാര്യത്തെ പറ്റി ശശിയേട്ടന് വ്യക്തമായ കാഴ്ചപാടുണ്ട്. അതാണ് സംഭവിച്ചത്. സന്തോഷം വരുമ്പോള്‍ രാഗേന്ദു കിരണങ്ങള്‍ എന്ന ഗാനം മനസില്‍ ഓടി എത്തും. എന്റെ ഏറ്റവും ഇഷ്ട ഗാനമാണിത്.

സീമ പറയുന്നതിങ്ങനെ

ഇതേ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മറ്റൊരു ഗാനമില്ല. എത്ര മനോഹരമായി നീ നൃത്തം ചെയ്യുന്നെന്നും നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്നും ആ ഗാനം ചിത്രീകരിക്കുമ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു. ആ പാട്ട് സീനിലെ പോലെ ഭംഗിയായി പിന്നെ നൃത്തം ചെയ്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മലയാളികള്‍ ആ പാട്ട് ഏറ്റെടുത്തു. എന്റെ തലമുറയുടെ പ്രിയഗാനം. എന്നാല്‍ രാഗേന്ദു കിരണങ്ങളെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നത് ഞാന്‍ മാത്രമായിരിക്കും.

സീമ പറയുന്നതിങ്ങനെ

സിനിമയില്‍ ഇപ്പോഴും അഭിനയിക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹമാണ്. ഇപ്പോള്‍ സിനിമയില്‍ വരുന്ന കുട്ടികള്‍ സാമ്പത്തികമായി ഭദ്രമാണ്. അഭിനയം അവര്‍ക്ക് പാഷന്‍ മാത്രമാണ്. ധാരണം പുതിയ നായികമാര്‍ എത്തുന്നു. കുറഞ്ഞത് അഞ്ച് സിനിമകള്‍ക്കപ്പുറം ഇവരില്‍ പലരെയും കാണാന്‍ കഴിയാറില്ല. ഇത് പുതിയ കാല സിനിമയില്‍ കാണുന്ന മാറ്റമാണ്. ഏറെ വര്‍ഷമായി നിലനില്‍ക്കുന്ന ഒരു നായികയുടെ പേര് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടായിരിക്കും.

 സീമ പറയുന്നതിങ്ങനെ

എന്നാല്‍ പുതുതലമുറയിലെ താരങ്ങള്‍ ബുദ്ധിയോടെയാണ് സിനിമയെ സമീപിക്കുന്നത്. ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങളെ കാണുന്നു. എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് അറിയാം. അവരില്‍ നിന്ന് പഠിക്കാന്‍ ഒരുപാട് കാര്യമുണ്ട്. അവരോടൊപ്പം ചേര്‍ന്നാല്‍ നമുക്ക് യാതൊരു ബാദ്ധ്യതയുമില്ല. നമ്മള്‍ ഒറ്റയ്ക്ക് ആകുമ്പോള്‍ മാത്രമേ ബാദ്ധ്യതയുള്ളു എന്നും സീമ പറയുന്നു.

More from Filmibeat

Read more about: seema സീമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X