ഗ്ലിസറിൻ എന്റെ കെെയിലുമുണ്ട്, സീമ ഈ കോമാളി വേഷം കെട്ടുന്നതിന് കാരണം; യഥാർത്ഥ പ്രശ്നമിത്; സീമ വിനീതിന് വിമർശനം
ട്രാൻസ് വുമൺ സീമ വിനീതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം ട്രാൻസ് ആണെന്ന് പറയുന്നവരെ അംഗീകരിക്കാൻ പറ്റില്ലെന്നാണ് സീമ വിനീത് പറയുന്നത്. ഇതിനെതിരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും എതിർപ്പ് വന്നു. കഴിഞ്ഞ ദിവസം തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സീമ ലെെവിൽ വരികയുമുണ്ടായി. തന്നെ വീട്ടിൽ കയറി തല്ലാനും വിവാഹം മുടക്കാനും പബ്ലിക് ഗ്രൂപ്പിൽ ചർച്ച നടക്കുന്നുണ്ടെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് സീമ വിനീത് പറയുകയുണ്ടായി.
ഇപ്പോഴിതാ സീമ വിനീതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ട്രാൻസ് വുമൺ അനിരുധ്യ. സീമ വിനീത് കമ്മ്യൂണിറ്റിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന സമീപനമാണ് സീമയുടേതെന്നും ബിഗ് ബോസിൽ കയറാനുള്ള കണ്ടന്റായിരിക്കാം ഇപ്പോഴത്തെ കാര്യങ്ങളെന്നും അനുരുധ്യ പറയുന്നു. ഓൺലെെൻ മലയാളി എന്റർടെയിൻമെന്റ്സിനോടാണ് പ്രതികരണം.
അമയ പ്രസാദ് എന്നയാളെയാണ് സീമ വിനീത് വിമർശിച്ചതെന്ന് തോന്നുന്നു. അവരുടേത് ട്രാൻസ് കമ്മ്യൂണിറ്റിയിലെ അമ്മ-മകൾ ബന്ധമായിരുന്നു. അവരെ സീമ മാനസികമായി ഉപദ്രവിച്ച് വ്യക്തിഹത്യ ചെയ്യുന്നതിനോട് ഒരിക്കലും യോജിക്കുന്നില്ല. ഞാനിന്ന് നല്ല നിലയിലെത്തിയെന്ന് പറഞ്ഞ് താഴെ നിൽക്കുന്നവരെ പുച്ഛിച്ചാണോ കാണേണ്ടത്. ആ നിലപാട് ശരിയല്ല. വന്ന വഴി മറക്കരുതെന്നാണ് സീമ വിനീത് ഉൾപ്പെടെയുള്ളവരോട് പറയാനുള്ളതെന്നും അനുരുധ്യ വ്യക്തമാക്കി.

ഒരാളെ ഇറിറ്റേറ്റ് ചെയ്ത് കൊണ്ടാണോ നിലപാടെടുക്കുക. നിലപാട് സത്യസന്ധമായി പറഞ്ഞ് അതിനടിയിൽ പേരോ ഒപ്പോ ആണ് സാധാരണ ഇടുക. എന്നാൽ സീമയുടെ കുറിപ്പിൽ അവസാനം തെറി വാക്കാണ്. കൂടെ നിൽക്കുന്നവർ കയറി വരുമ്പോൾ അവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ഞങ്ങളുടെ കൾച്ചറിനകത്തുള്ള പ്രശ്നമാണത്. അമ്മ-മക്കൾ റിലേഷനാണെന്നൊക്കെ പറയും. എന്നാൽ അവർ സർജറി ചെയ്ത് അഞ്ചാറ് വർഷം കൊണ്ട് മാറ്റങ്ങൾ വരുമ്പോൾ അപ്പോൾ തന്നെ കുശുമ്പ് വരുമെന്നും അനുരുധ്യ തുറന്നടിച്ചു. ഒന്നടങ്കം ഒരു കമ്മ്യൂണിറ്റിയെ ആക്ഷേപിക്കുന്ന തരത്തിലാണ് സീമ വിനീത് സംസാരിച്ചത്.
ബിഗ് ബോസിൽ കയറാനുള്ള കോമാളി വേഷം കെട്ടലാണ് എല്ലാവരും. ഒരു കമ്മ്യൂണിറ്റിയെ മൊത്തം നാണം കെടുത്തിയിട്ട് ആ കമ്മ്യൂണിറ്റിയെ പിന്തുണച്ച് കാശുണ്ടാക്കാമെന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്. സീമ കരഞ്ഞത് യഥാർത്ഥമായിരിക്കണമെന്നുമില്ലെന്നും മേക്കപ്പ് ആർട്ടിസ്റ്റായ തന്റെ കെെയിലും ഗ്ലിസറിനുണ്ടെന്നും അനുരുധ്യ പറഞ്ഞു.

ട്രാൻസ് വ്യക്തികൾ പുരുഷനായിരുന്ന കാലത്ത് വിവാഹം ചെയ്യേണ്ടി വന്നെങ്കിൽ അതിന് പിന്നിൽ കാരണമുണ്ടാകും. ആ സാഹചര്യം മനസിലാക്കേണ്ടതുണ്ടെന്നും അനുരുധ്യ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചവർക്കെതിരെയും വ്യാജ പ്രചരണം നടത്തിയവർക്കെതിരെയും സീമ വിനീത് പരാതി നൽകിയിട്ടുണ്ട്.
രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം. കഴിഞ്ഞ ദിവസം സീമ വിനീത് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. പിന്നാലെ ഈ നിലപാടിന്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സീമ വിനീത് രംഗത്ത് വന്നു.


Click it and Unblock the Notifications











