ബസിൽ വെച്ച് വസ്ത്രം അഴിക്കാൻ ശ്രമിച്ചു, മുൻപ് പ്രണയിച്ചയാളെ ജയിലിൽ കയറ്റി; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സീമ

ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും മുഖ്യധാര സമൂഹത്തിൽ സ്ഥാനം നേടാൻ കഴിഞ്ഞ വ്യക്തിയാണ് സീമ വിനീത്. മേക്കപ്പ് ആർട്ടിസ്റ്റായ സീമ ഇന്നത്തെ നിലയിലേക്ക് ഉയരാൻ ഏറെ കഷ്ടപ്പാടുകൾ മറികടന്നിട്ടുണ്ട്. പല ജോലികൾ ചെയ്താണ് ഒടുവിൽ മേക്കപ്പ് രം​ഗത്ത് സീമ സ്ഥാനം കണ്ടെത്തുന്നത്. ട്രാൻസ് വ്യക്തികൾക്ക് കടുത്ത അധിക്ഷേപവും അപമാനവും നേരിടേണ്ടി വന്ന കാലഘട്ടവും സീമ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സീമ വിനീത്.

മിമിക്രി ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്യുമ്പോഴുണ്ടായ മോശം അനുഭവമാണ് സീമ മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒരു ട്രൂപ്പിൽ പ്രോ​ഗ്രാം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സീമ വിനീത് പറയുന്നു. അവസാനമാണ് എനിക്ക് ബാത്ത് റൂം കിട്ടുക. ഫ്രഷ് ആയി വരാൻ എനിക്ക് ഒരുപാട് സമയം വേണം. ലേസർ ട്രീറ്റ്മെന്റൊന്നും എടുക്കാത്ത സമയമാണ് അന്ന്.

Seema Vineeth

ഹെയർ വാക്സ് ചെയ്യണം. ഫ്രഷായി വന്ന സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് പേർ അത്രയും പേരുടെ മുന്നിൽ വെച്ച് നീ ആണാണോ പെണ്ണാണോ, ഇത്രയും നേരം വേണോ കുളിക്കാൻ എന്ന് ചോദിച്ച് വളരെ മോശമായി ദേഹത്ത് പിടിക്കുകയും ഡ്രസ് അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഞാൻ പൊലീസിനെ വിളിച്ചു. കോട്ടയത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പൊലീസ് വന്നു. മുഴുവൻ ട്രൂപ്പും പൊലീസ് സ്റ്റേഷനിൽ കയറി. പത്ത് മുപ്പതോളം പേരെ ഞാൻ പൊലീസ് സ്റ്റേഷനിൽ കയറ്റി. എനിക്കതിൽ ഒരു വേദനയും തോന്നിയിട്ടില്ല.

കാരണം അവർ കണ്ട് നിന്ന് ആസ്വദിച്ചു. സ്ത്രീകളും പുരുഷൻമാരും അതിലുണ്ട്. പൊലീസ് സ്റ്റേഷനിൽ കയറാൻ അവരും അർഹരാണെന്ന് എനിക്ക് തോന്നി. എല്ലാവരെക്കൊണ്ടും മാപ്പ് പറയിച്ചു. പൊലീസുകാർ തന്നെ വളരെയധികം പിന്തുണച്ചെന്നും സീമ വിനീത് ഓർത്തു.

Seema Vineeth

താൻ തകർന്ന് പോയ ഒരു ബന്ധത്തെക്കുറിച്ചും സീമ സംസാരിച്ചു. വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി അതിൽ നിന്ന് പിന്തിരിഞ്ഞ ശേഷമാണ് ട്രാൻസ് പേഴ്സണ് തന്നെ മനസിലാക്കാനാകുമെന്ന് തോന്നിയത്. എന്റെ കമ്മ്യൂണിറ്റിയിലെ ഒരു കുട്ടി എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. ആരെങ്കിലും ചേർത്ത് പിടിക്കാൻ വേണ്ടി കാത്തിരിക്കുന്ന സമയമാണ്. അങ്ങനെ ആ റിലേഷനിലേക്ക് പോയത്.

പക്ഷെ അത് വലിയ ട്രാപ്പായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. കുറെ പണം നഷ്ടമായി. അതിൽ നിന്ന് റിക്കവറാകാനാണ് പാട് പെട്ടത്. എന്തും സഹിക്കും, പക്ഷെ വഞ്ചിക്കുന്നത് ഒരിക്കലും സഹിക്കില്ല. ഞാൻ കേസ് കൊടുത്തു, പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിമാന്റിൽ കഴിഞ്ഞു. പുള്ളിയുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നു. മാപ്പ് പറഞ്ഞു. തനിക്കുണ്ടായ നഷ്ടം പരിഹരിച്ച് തന്നു. അങ്ങനെ ആ കേസ് താൻ പിൻവലിച്ചെന്നും സീമ വനീത് ഓർത്തു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X