'ആഴത്തിൽ സ്നേഹിച്ചിരുന്നവർ, കല്യാണം കാണാൻ കാത്തിരിക്കുകയായിരുന്നു'; പ്രണയം അവസാനിപ്പിച്ച് സീമയും നിശാന്തും!
മലയാളികൾക്ക് ഏറെ സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ സീമ വിനീത്. ട്രാൻസ് വ്യക്തികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തിത്വമാണ് സീമയുടേത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയുടെ വിവാഹനിശ്ചയം ആഘോഷമായി നടന്നത്. എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്ന ക്യാപ്ഷനൊപ്പമാണ് അന്ന് ഭാവി വരനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ സീമ പങ്കിട്ടത്. പിന്നീട് നിശാന്തിനെ ജോലിക്കായി വിദേശത്തേക്ക് യാത്രയാക്കുന്ന വീഡിയോയും ഫോട്ടോയുമെല്ലാം സീമ പങ്കിട്ടിരുന്നു.
സീമയുടെ ആരാധകരെല്ലാം താരത്തിന്റെ വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വളരെ സങ്കടകരമായ ഒരു കുറിപ്പ് പങ്കിട്ട് സീമ എത്തിയിരിക്കുന്നു. വിവാഹം മുടങ്ങിയെന്നും താനും നിശാന്തും വേർപിരിഞ്ഞുവെന്നുമാണ് സീമ വിനീത് കുറിപ്പിലൂടെ അറിയിച്ചത്.

സമാധാനത്തിനും മാനസിക പുരോഗതിക്കും വേണ്ടി വേര്‍പിരിയുന്നുവെന്നും സീമ കുറിച്ചു. ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പര ബഹുമാനം കാത്ത് സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിനുശേഷം വേർപിരിയാൻ തീരുമാനിച്ചു.
ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞ് അംഗീകരിച്ചുകൊണ്ട് ഇത് പരസ്പ്‌പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്ത് വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിച്ചുകൊള്ളുന്നുവെന്നായിരുന്നു സീമയുടെ കുറിപ്പ്.
സീമയുടെ കുറിപ്പ് ആരാധകർക്കെല്ലാം ഒരു ഷോക്കായിരുന്നു. വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നുവെന്നും വേർപിരിഞ്ഞുവെന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നുവെന്നുമെല്ലാം കമന്റുകളുണ്ട്. നിരവധി പേർ കമന്റ്സിലൂടെ സീമയ്ക്ക് ഈ സാഹചര്യത്തെ മറികടിക്കാനുള്ള ശക്തി പകർന്ന് എത്തി. ഒരു കണക്കിന് വിവാഹത്തിന് മുമ്പ് തന്നെ സംസാരിച്ച നന്നായി.
പിന്നെ ചിലപ്പോൾ ചേച്ചിക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല.... സാരമില്ല വിഷമിക്കേണ്ട. ഒക്കെ നല്ലതിനാവും, ഒന്നിച്ച് പോകാൻ കഴിയുന്നില്ലെന്ന് ഉറപ്പുള്ളപ്പോൾ ഈ തീരുമാനം തന്നെയാണ് ഉചിതം. മാനസികമായി തളരരുത്. ഈ സമയവും കടന്നുപോകും. ധൈര്യമായി മുന്നോട്ട്, സീമയുടെ തീരുമാനം എന്നും നല്ലത് ആവട്ടെ. പക്ഷെ കേട്ടപ്പോൾ ഒരു വിഷമം, വേർപാട് വിഷമം തന്നെയെങ്കിലും സീമയുടെ തീരുമാനം തന്നെ ശരിയെന്ന് വിശ്വസിക്കാനാണ് ഇഷ്ടം എന്നിങ്ങനെയാണ് സീമയെ ആശ്വസിപ്പിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു സീമയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത്. അന്ന് വരന്റെ യാതൊരു വിവരങ്ങളും സീമ പുറത്ത് വിട്ടിരുന്നില്ല. വരന്റെ പേര് നിശാന്ത് എന്നാണെന്ന് ഇപ്പോഴാണ് സീമ വെളിപ്പെടുത്തിയത്. കുടുംബജീവിതം അതിയായി ആഗ്രഹിക്കുന്നയാളാണ് സീമ. പൂർണ്ണമായി സ്ത്രീയായി മാറിയ സീമ മുമ്പ് തന്റെ വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
തികച്ചും മാനുഷിക പരിഗണന നൽകുന്ന എന്നെയും എന്റെ കമ്മ്യൂണിറ്റിയേയും മനസിലാക്കുന്ന സ്വീകരിക്കാൻ മനസുള്ള ഒരു വ്യക്തിയായിരിക്കണം എന്റെ ഭാവി ഭർത്താവ്. മാത്രമല്ല നാലാളിന്റെ മുമ്പിൽ എന്നെ അഭിമാനപൂർവ്വം കൈപിടിച്ച് നടക്കുന്ന ഒരു വ്യക്തിയായിരിക്കണം. ആ വ്യക്തിയ്ക്ക് സെൽഫ് കോൺഫിഡൻസ് തീർച്ചയായും ഉണ്ടായിരിക്കണം. എന്റെ ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ എന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തിയാകരുത് എന്റെ ഭർത്താവ്.
ഞാൻ വിവാഹം കഴിക്കുന്ന ആൾ എന്റെ ജീവിതാവസാനം വരെ എന്റെ ഒപ്പം ഉണ്ടാകണം. എന്റെ അമ്മയെ സ്നേഹിക്കണം. വിവാഹം ഒരു ഉടമ്പടിയായി കാണുന്ന വ്യക്തിയും അല്ലാതെ നമ്മുടെ കുറവുകളെ മനസിലാക്കി മാത്രം ജീവിതത്തിൽ വന്ന് പോകുന്ന ആൾ ആയിരിക്കരുതെന്നും സീമ വിവാഹസങ്കൽപ്പങ്ങൾ വെളിപ്പെടുത്തവെ പറഞ്ഞിരുന്നു.


Click it and Unblock the Notifications