അവളുടെ രാവുകൾ ഇനി ആവര്‍ത്തിക്കരുതെന്ന് ശശിയേട്ടനോട് പറഞ്ഞു! കാരണം വെളിപ്പെടുത്തി സീമ
ജനറേഷൻ വ്യത്യാസമില്ലാതെ സിനിമകോളങ്ങളിൽ ചർച്ചയാകുന്ന സിനിമയാണ് 1978-ൽ പുറത്തിറങ്ങിയ ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നടി സീമയുടെ കരിയർ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ഇത്. ഇന്നും ശീമ, ഐവി ശശി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രമാണിത്.

മലയാളത്തിൽ പഴയ പല ചിത്രങ്ങളും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വലിയ പ്രേക്ഷക ശ്രദ്ധ ലഭിക്കാത്ത പല ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ഇടയിൽ കോളിളക്കം സൃഷ്ടിച്ച അവളുടെ രാവുകളുടെ റീമേക്കിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സീമ. ചിത്രം വീണ്ടും പുറത്തെത്തുമോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി നൽകിയത്.
Recommended Video
അവളുടെ രാവുകൾക്ക് ഒരു റീമേക്ക് ഉണ്ടാവില്ലെന്നാണ് സീമ പറയുന്നത്.. ഐവി ശശി തന്നെ അവളുടെ രാവുകള്‍ എന്ന സിനിമയുടെ റീമേക്ക് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ താന്‍ ഇടപെട്ടാണ് അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ആ സിനിമയുടെ റീമേക്ക് എടുക്കരുതെന്ന് താന്‍ ഓപ്പണ്‍ ആയി പറഞ്ഞെന്നും സീമ അഭിമുഖത്തിൽ പറയുന്നു.
'അവളുടെ രാവുകള്‍ എന്ന സിനിമയ്ക്ക് ഒരു റീമേക്ക് ആവശ്യമില്ല. എന്റെ മനസ്സ് എപ്പോഴും പറയാറുണ്ട് അങ്ങനെ വേണ്ട എന്ന്. ശശിയേട്ടന്‍ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു അത് ഇനി ആവര്‍ത്തിക്കരുതെന്ന് വളരെ ഓപ്പണ്‍ ആയി തന്നെ പറഞ്ഞു . ഇത്രയും വര്‍ഷത്തിനു ശേഷവും നമ്മള്‍ അവളുടെ രാവുകളെക്കുറിച്ച് പറയുന്നു. ഇത്രയും വര്‍ഷത്തിനു ശേഷം അതിനൊരു ചീത്തപ്പേര് വരരുതെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.
അന്നത്തെ സീമ വളരെ ഇന്നസെന്റ് ആയിരുന്നു ഒന്നും അറിയാത്ത കുട്ടി. അങ്ങനെയാണ് അതിലെ രാജി എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്. ഇന്ന് വരുന്നവര്‍ അതിന്റെ കഥയൊക്കെ നന്നായി ചോദിക്കുന്നവര്‍ ആയിരിക്കും. അവളുടെ രാവുകള്‍ ആ കാലത്തെ സിനിമയാണ്. ഇനി അതിന്റെ തുടര്‍ച്ച ഒരിക്കലും സംഭവിക്കില്ല'. സീമ പറയുന്നു.
എൺപതുകളിൽ വളരെ തിരക്കേറിയ നടിയായിരുന്ന സിനിമ. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സീമ. ഐവി ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ഇരുവരും ഏകദേശം മുപ്പതോളം സിനിമളിൽ ഒന്നിച്ച് അഭിനയിച്ചു, ഐവി ശശിയുടെ ഏറ്റവും ഇഷ്ടപ്പെട്ട നായികയായിരുന്നു സീമ.


Click it and Unblock the Notifications











