'സ്വർണം ബന്ധുക്കളെടുത്തു; പാട്ടി തന്ന കല്ലുകളുടെ ഇന്നത്തെ വില; ഒരു കല്ല് തരുമോയെന്ന് അവർ ചോദിക്കുന്നു'

പട്ടുസാരികളോടും ആഭരണങ്ങളോടും പ്രത്യേക ഇഷ്ടമുള്ള നിരവധി നടിമാരുണ്ട്. നടി രേഖയ്ക്ക് പട്ടുസാരികളോടുള്ള ഭ്രമം സിനിമാ ലോകത്ത് പ്രശസ്തമാണ്. തമിഴ് നടി സീതയും ആഭരണങ്ങളിലും വസ്ത്രങ്ങളിലും പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. മിക്കപ്പോഴും പട്ടുസാരികളുടെയും ആഭരണങ്ങളുടെയും നിറപ്പകിട്ടിലാണ് സീതയെ കാണാറുള്ളത്. സാരികളുടെ വലിയൊരു കലക്ഷൻ തന്നെ തനിക്കുണ്ടെന്നാണ് സീത പറയുന്നത്. സാരികളോടുള്ള ഇഷ്ടത്തെക്കുറിച്ചും അവിചാരിതമായി തനിക്ക് ലഭിച്ച വിലപിടിപ്പുള്ള ആഭരണത്തെക്കുറിച്ചും സീത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ ബന്ധുക്കൾ സാരി വാങ്ങില്ല. എന്റെ കൈയിലുള്ള സാരികൾ അവർക്കും സുഹൃത്തുക്കൾക്കുമെല്ലാം കൊടുക്കും. അതിനനുസരിച്ച് ഫീ ഫിൽ ആയിക്കൊണ്ടിരിക്കും. സാരികൾ വാങ്ങുന്നത് എനിക്കിഷ്ടമാണ്. കോട്ടൺ, പ്യൂർ സിൽക് സാരികൾ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും സീത വ്യക്തമാക്കി.

Seetha

എന്റെ അമ്മയുടെ പാട്ടി ആന്റികിൽ പണിത മുടിയിൽ കെട്ടുന്ന ആഭരണം അമ്മയ്ക്ക് കൊടുത്തു. അവരുടെ കാല ശേഷം ഞങ്ങൾക്ക് വേണ്ടി തന്നതാണ്. 20 വർഷം മുമ്പൊന്നും റൂബികൾക്ക് വലിയ പ്രാധാന്യമൊന്നും ഇല്ല. അമ്മയ്ക്ക് വിഷമമായി. ഇതെന്താണ്, കല്ല് വെച്ചത് നമ്മൾക്ക് തന്നു, സ്വർണമെല്ലാം മറ്റ് ബന്ധുക്കൾ എടുത്തെന്ന് അമ്മ പറഞ്ഞു. കുഴപ്പമില്ലെന്ന് പറഞ്ഞ് ഞങ്ങൾ അത് ലോക്കറിൽ വെച്ചു. ഇപ്പോൾ കുറച്ച് കാലമായി ആ കല്ലുകളുടെ മൂല്യം കുതിച്ചുയർന്നു. ഇപ്പോൾ ബന്ധുക്കൾ വിളിക്കും.

എനിക്ക് ഒരു കല്ല് താടീ എന്ന് പറയും. ഇല്ല നിങ്ങൾ എന്റെ അമ്മയെ കബളിപ്പിച്ചതല്ലേ, ഞങ്ങൾ വെറും കല്ലാണ് എടുത്തതെന്ന് താൻ മറുപടി നൽകുമെന്നും സീത ചിരിച്ച് കൊണ്ട് പറഞ്ഞു. അതിൽ നിന്ന് രണ്ട് കല്ലുകൾ എടുത്ത് രണ്ട് മക്കൾക്കും മാലയിൽ പണിതെന്നും വ്യക്തമാക്കി. ആഭരണങ്ങൾ ധരിക്കാൻ ഞാൻ മക്കളോട് പറയും. ഇതെല്ലാം ആരാണ് ധരിക്കുക എന്ന് താൻ ചോദിക്കുമെന്നും സീത വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് നാല് വർഷമായി പട്ടുസാരികൾ ധരിക്കാനുള്ള അവസരങ്ങൾ ഇല്ല.

Seetha

എവിടെയും പോകുന്നില്ലായിരുന്നു. അതോടെ എല്ലാ വെള്ളിയാഴ്ചയും പട്ടുസാരി ധരിക്കാൻ ഞാൻ തീരുമാനിച്ചു. വെള്ളിയാഴ്ച നല്ല പട്ടുസാരിയും ആഭരണവും ധരിക്കും. പുറത്തൊന്നും പോകേണ്ട. റെഡിയായി വന്ന് ഹാളിൽ ഇരിക്കും. എന്താണമ്മേ റെഡിയായിരിക്കുന്നത്, ആരാണ് വരുന്നതെന്ന് മകൾ ചോദിക്കും. എന്തിന് ആരെങ്കിലും വരണം. തനിക്ക് വേണ്ടിയാണ് താൻ അണിഞ്ഞൊരുങ്ങുന്നതെന്നും സീത അന്ന് വ്യക്തമാക്കി.

മുമ്പൊരിക്കൽ സിനെ ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് സീത ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഒരു കാലത്ത് തമിഴകത്തെ തിരക്കേറിയ നടിയായിരുന്ന സീത ഇപ്പോഴും അഭിനയ രംഗത്ത് സാന്നിധ്യം അറിയിക്കുന്നു. നടനും സംവിധായകനുമായ പാർത്ഥിപനെ വിവാഹം ചെയ്ത ശേഷമാണ് സീത അഭിനയ രംഗം വിട്ടത്. നായിക നടിയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം. പിന്നീട് പാർത്ഥിപനുമായി വേർപിരിഞ്ഞ ശേഷമാണ് സീത അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്.

More from Filmibeat

Read more about: seetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X