For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലാലേട്ടൻ എല്ലാവരെയും നോക്കി, എന്നിട്ട് എന്നെ വിളിച്ചു; ധന്യ

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധന്യ മേരി വർഗീസ്. 2003 ൽ പുറത്ത് ഇറങ്ങിയ സ്വപ്നം കൊണ്ട് തുലാഭാരം
  എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ എത്തുന്നത്. ചെറിയ കഥാപാത്രത്തെയായിരുന്നു നടി സിനിമയിൽ അവതരിപ്പിച്ചത്. 2008 ൽ പുറത്ത് ഇറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് തൊട്ട് അടുത്ത വർഷം പുറത്ത് ഇറങ്ങിയ വൈരസവും ശ്രദ്ധിക്കപ്പെട്ടിരന്നു.

  പുതിയ ലുക്കിൽ നടി സംയുക്ത മേനോൻ, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

  റെഡ് ചില്ലീസ്, ദ്രോണ, വീട്ടിലേയ്ക്കുള്ള വഴി, പ്രണയം. നായകൻ തുടങ്ങിയവയാണ് നടിയുടെ മറ്റ് ചിത്രങ്ങൾ. നടനും ഡാൻസറുമായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നിത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് നടി മാറി നിന്നിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സീരിയലിലൂടെ വീണ്ടും അഭിനയത്തിലേയ്ക്ക് മടങ്ങി വരുകയായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് നടി മടങ്ങി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിച്ചത്. 2017 ൽ ആരംഭിച്ച സീരിയൽ അവസാനിച്ചിരിക്കുകയാണ്. ഈ അടുത്ത ഇടയ്ക്കാണ് അവസാനിച്ചത്. അവസാനിച്ചത്. ദിവസങ്ങൾക്ക് മുൻപ് പുറത്ത് ഇറങ്ങി ടൊവിനോ ഐശ്വര്യ ലക്ഷ്മിചിത്രമായ കാണെക്കാണെയിലും ഒരു പ്രധാനകഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിൽ ധന്യ പ്രത്യക്ഷപ്പെട്ടത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ ലൈവ് ആണ് സുരാജ് വെഞ്ഞാറമൂട്, ടൊവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കാണെക്കാണെയുടെ റിലീസിനെ തുടർന്നാണ് താരം ലൈവിൽ എത്തിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ച സന്തോഷവും നടി പങ്കുവെയ്ക്കുന്നുണ്ട്., സോണിയിലാണ് സിനിമ റിലീസ് ചെയ്തത്.

  ലൈവിൽ മോഹൻലാലിനോടൊപ്പം സിനിമ ചെയ്യാൻപ്പറ്റിയതിനെ കുറിച്ചും നടി പറയുന്നുണ്ട്. റെഡ് ചില്ലീസിലാണ് ധന്യ മോഹൻലാലിനോടൊപ്പം അഭിനയിച്ചത്.'' റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ തനിക്ക് ലാലേട്ടനൊപ്പം രണ്ട് കോമ്പിനേഷന്‍ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് താന്‍ ഏറ്റവും പിറകിലാണ് നിന്നിരുന്നത്. ക്യാമറയില്‍ എന്തായാലും പതിയില്ല എന്ന് കരുതി തന്നെയാണ് നിന്നത്. ലാലേട്ടന്‍ ഏറ്റവും മുന്നില്‍, എല്ലാവരുടെയും നടുവില്‍ നില്‍ക്കുന്നു. ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം തിരിഞ്ഞ്, എല്ലാവരെയും ഒന്ന് നോക്കി. എന്നിട്ട് എന്നെ വിളിച്ച്, ‘വാ കുട്ടി ഇങ്ങോട്ട് വാ' എന്ന് പറഞ്ഞ് തന്നെ മുന്നില്‍ കൊണ്ടു പോയി ഇരുത്തി. ആ ഫോട്ടോ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എല്ലാവരെയും ശ്രദ്ധിക്കുകയും, അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ലാലേട്ടന്‍, ധന്യ പറഞ്ഞു.

  റെഡ് ചില്ലീസിന് ശേഷം മോഹൻലാലിന്റെ പ്രണയം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ചിത്രത്തെ കുറിച്ചും ധന്യ ലൈവിൽ പറയുന്നുണ്ട്. പ്രണയം ചെയ്യുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് ധന്യ പറയുന്നത്. '' ലാലേട്ടന്‍, ജയപ്രഭ മാം, അനുപം ഖേര്‍ തുടങ്ങി വലിയ താരങ്ങളെ വച്ച് ബ്ലസി സര്‍ ചെയ്യുന്ന സിനിമ. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടന്‍ വന്ന് കഴിഞ്ഞാല്‍ നമ്മളെ വളരെ കൂളാക്കാന്‍ നോക്കും. ഭയങ്കര ഫ്രണ്ട്ലി ആയി പെരുമാറും. ഒട്ടും ടെന്‍ഷന്‍ തരത്തില്ല. അതുകൊണ്ട് തന്നെ ലാലേട്ടനൊപ്പമുള്ള അഭിനയാനുഭവം മനോഹരമായിരുന്നു. ഒരിക്കല്‍ എങ്കിലും എല്ലാ ആര്‍ട്ടിസ്റ്റും ലാലേട്ടനൊപ്പം അഭിനയിക്കണം എന്നാണ് തനിക്ക് തോന്നിയത്. കാരണം അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ലാലേട്ടന്‍ ഓരോ രംഗവും ചെയ്യുന്നത് കണ്ട് നമ്മള്‍ ശരിക്കും നോക്കി ഇരുന്ന് പോവും ധന്യ പറയുന്നു,

  ധന്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായട്ടുണ്ട്. നല്ല അവസരങ്ങൾ ധന്യയ്ക്ക് വരട്ടെ എന്നാണ് ആരാധകർ പറയുന്നത്. വലിയ ക്യാരക്ടർ ചെറിയ ക്യാരക്ടർ എന്നില്ല നന്നായി വേഷം ചെയ്യുന്നവരെ കാണികൾ ഇഷ്ടപ്പെടും എന്തായാലും ധന്യയെഎല്ലാവർക്കും ഇഷ്ടമാണ് നല്ലത് വരട്ടെ നല്ല നല്ല അവസരങ്ങൾ ഉള്ള സിനിമകൽ വന്നു ചേരട്ടേ എന്നും ആരാധകർ ആശംസിക്കുന്നു. സീത സീരിയൽ അവസാനിച്ചപ്പോഴും പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു.."സീതാകല്യാണത്തിന്റെ അവസാന എപ്പിസോഡ് പൂർത്തിയാക്കുമ്പോൾ എന്റെ മനസ്സിൽ സമ്മിശ്രമായ വികാരങ്ങളാണ്. എന്റെ ടീമിനെ ഞാൻ വല്ലാതെ മിസ് ചെയ്യും, അവസാന ഷോട്ട് വരെ ഞങ്ങളെ കെയർ ചെയ്ത പ്രൊഡ്യൂസർ അരുൺ പിള്ള സർ, സംവിധായകൻ കുറുപ്പ് സർ, ഡിഒപി രഞ്ജു മണി. സീത കല്യാണം കുടുംബത്തിലെ എല്ലാ അഭിനേതാക്കൾക്കും ക്രൂവിനും ഈ അവസരത്തിൽ ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത്രയും വര്ഷം ഞങ്ങൾക്ക് മേൽ സ്നേഹവും പിന്തുണയും ചൊരിഞ്ഞ ആരാധകർക്കും നന്ദി. നിങ്ങളുടെ എല്ലാം പ്രതീക്ഷ വരും പ്രോജെക്റ്റുകളിലും കാത്തുസൂക്ഷിക്കാം എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ മനസ്സിൽ സീതയായി ഇനിയും തുടരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു," എന്ന് ധന്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

  രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

  നടിയുടെ പോസ്റ്റിനിന് ചുവടെ സീതാകല്യാണം താരം ജിത്തു വേണുഗോപാൽ കമന്റുമായി എത്തിയിരുന്നു."മൂന്നര വർഷം വളരെ പെട്ടെന്ന് കടന്നു പോയി എന്നാണ് നടൻ കുറിച്ചത്. . ഒരിക്കലും നിങ്ങളെ ആരെയും ഞാൻ മറക്കില്ല. സഹ-അഭിനേതാക്കൾ ടെക്നിഷ്യൻമാർ, എല്ലാവരും പ്രത്യേകിച്ച് എന്റെ ചേച്ചികുട്ടി ധന്യ. മിസ് യു," നടൻ കുറിച്ചു. 2018 ൽ ആരംഭിച്ച സീത കല്യാണം 772 എപ്പിസോഡുകൾ പൂർത്തിയാക്കിയ ശേഷമാണ് അവസാനിച്ചിരിക്കുന്നത്. തുടക്കത്തിൽ സീരിയൽ റേറ്റിംഗിൽ നിന്ന് താഴേയ്ക്ക് പോയിരുന്നു. സീരിയലിന് നേരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.

  Read more about: dhanya mary varghese mohanlal
  English summary
  Seetha KalyanamActress Dhanya Mary Varghese Opens Up Mohanlal Movie Memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X