മുത്തശ്ശി കാലശേഷം തന്ന കല്ലുകൾ, ഇന്നത്തെ വില! സ്വർണമെടുത്ത ബന്ധുക്കൾ അപേക്ഷിക്കുന്നു: സീത
അവിചാരിതമായി തനിക്ക് ലഭിച്ച വിലപിടിപ്പുള്ള ആഭരണത്തെക്കുറിച്ച് നടി സീത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ ബന്ധുക്കൾ സാരി വാങ്ങില്ല. എന്റെ കൈയിലുള്ള സാരികൾ അവർക്കും സുഹൃത്തുക്കൾക്കുമെല്ലാം കൊടുക്കും. അതിനനുസരിച്ച് ഫീ ഫിൽ ആയിക്കൊണ്ടിരിക്കും. സാരികൾ വാങ്ങുന്നത് എനിക്കിഷ്ടമാണ്. കോട്ടൺ, പ്യൂർ സിൽക് സാരികൾ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും സീത വ്യക്തമാക്കി.
എന്റെ അമ്മയുടെ പാട്ടി ആന്റികിൽ പണിത മുടിയിൽ കെട്ടുന്ന ആഭരണം അമ്മയ്ക്ക് കൊടുത്തു. അവരുടെ കാല ശേഷം ഞങ്ങൾക്ക് വേണ്ടി തന്നതാണ്. 20 വർഷം മുമ്പൊന്നും റൂബികൾക്ക് വലിയ പ്രാധാന്യമൊന്നും ഇല്ല. അമ്മയ്ക്ക് വിഷമമായി. ഇതെന്താണ്, കല്ല് വെച്ചത് നമ്മൾക്ക് തന്നു, സ്വർണമെല്ലാം മറ്റ് ബന്ധുക്കൾ എടുത്തെന്ന് അമ്മ പറഞ്ഞു. കുഴപ്പമില്ലെന്ന് പറഞ്ഞ് ഞങ്ങൾ അത് ലോക്കറിൽ വെച്ചു. ഇപ്പോൾ കുറച്ച് കാലമായി ആ കല്ലുകളുടെ മൂല്യം കുതിച്ചുയർന്നു. ഇപ്പോൾ ബന്ധുക്കൾ വിളിക്കും.

എനിക്ക് ഒരു കല്ല് താടീ എന്ന് പറയും. ഇല്ല നിങ്ങൾ എന്റെ അമ്മയെ കബളിപ്പിച്ചതല്ലേ, ഞങ്ങൾ വെറും കല്ലാണ് എടുത്തതെന്ന് താൻ മറുപടി നൽകുമെന്നും സീത ചിരിച്ച് കൊണ്ട് പറഞ്ഞു. അതിൽ നിന്ന് രണ്ട് കല്ലുകൾ എടുത്ത് രണ്ട് മക്കൾക്കും മാലയിൽ പണിതെന്നും വ്യക്തമാക്കി. ആഭരണങ്ങൾ ധരിക്കാൻ ഞാൻ മക്കളോട് പറയും. ഇതെല്ലാം ആരാണ് ധരിക്കുക എന്ന് താൻ ചോദിക്കുമെന്നും സീത വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് നാല് വർഷമായി പട്ടുസാരികൾ ധരിക്കാനുള്ള അവസരങ്ങൾ ഇല്ല. എവിടെയും പോകുന്നില്ലായിരുന്നു. അതോടെ എല്ലാ വെള്ളിയാഴ്ചയും പട്ടുസാരി ധരിക്കാൻ ഞാൻ തീരുമാനിച്ചു.
വെള്ളിയാഴ്ച നല്ല പട്ടുസാരിയും ആഭരണവും ധരിക്കും. പുറത്തൊന്നും പോകേണ്ട. റെഡിയായി വന്ന് ഹാളിൽ ഇരിക്കും. എന്താണമ്മേ റെഡിയായിരിക്കുന്നത്, ആരാണ് വരുന്നതെന്ന് മകൾ ചോദിക്കും. എന്തിന് ആരെങ്കിലും വരണം. തനിക്ക് വേണ്ടിയാണ് താൻ അണിഞ്ഞൊരുങ്ങുന്നതെന്നും സീത അന്ന് വ്യക്തമാക്കി. ഒരിക്കൽ സിനെ ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് സീത ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ആഭരണങ്ങൾ ധരിക്കാൻ ഞാൻ മക്കളോട് പറയും. കാരണം ഇതെല്ലാം ആരാണ് ധരിക്കുക. കഴിഞ്ഞ മൂന്ന് നാല് വർഷമായി പട്ടുസാരികൾ ധരിക്കാനുള്ള അവസരങ്ങൾ ഇല്ല. എവിടെയും പോകുന്നില്ല. വീട്ടിൽ തന്നെയാണ്. അതോടെ എല്ലാ വെള്ളിയാഴ്ചയും പട്ടുസാരി ധരിക്കാൻ ഞാൻ തീരുമാനിച്ചു. വെള്ളിയാഴ്ച നല്ല പട്ടുസാരിയും ആഭരണവും ധരിക്കും. പുറത്തൊന്നും പോകേണ്ട. റെഡിയായി വന്ന് ഹാളിൽ ഇരിക്കും. എന്താണമ്മേ റെഡിയായിരിക്കുന്നത്, ആരാണ് വരുന്നതെന്ന് മകൾ ചോദിക്കും. എന്തിന് ആരെങ്കിലും വരണം. തനിക്ക് വേണ്ടിയാണ് താൻ അണിഞ്ഞൊരുങ്ങുന്നതെന്ന് സീത അന്ന് പറഞ്ഞു. നടൻ പാർത്ഥിപനെയാണ് സീത വിവാഹം ചെയ്തത്. . പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. രണ്ട് പെൺമക്കൾ ഇവർക്ക് പിറന്നു. ഒരു മകനെ ദത്തെടുക്കുകയും ചെയ്തു. എന്നാൽ ഒരു ഘട്ടത്തിൽ പാർത്ഥിപനും സീതയ്ക്കും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി. ഇതോടെ രണ്ട് പേരും പിരിഞ്ഞു. സീതയും താനും പരസ്പരം കുറ്റപ്പെടുത്തുകയോ വഴക്കിടുകയോ ചെയ്യുന്നില്ലെന്ന് പാർത്ഥിപൻ പറയുന്നു. മക്കളോട് വിവാഹ ബന്ധം തകർന്നതിനെക്കുറിക്ക് ഞാൻ സംസാരിച്ചിട്ടില്ല. മക്കൾ മൂന്ന് പേരും അമ്മയെയും അച്ഛനെയും ഇഷ്ടപ്പെടുന്നെന്നും പാർത്ഥിപൻ പറഞ്ഞു.


Click it and Unblock the Notifications