പിന്നീടാണ് തിരിച്ചറിഞ്ഞത്; ഞാൻ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നു; തുറന്ന് പറഞ്ഞ് നടി സീത

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് സീത. വില്ലേജ് ​ഗേൾ ഇമേജുള്ള സീതയെ തേടി ​ഗ്രാമീണ തനിമയുള്ള നിരവധി കഥാപാത്രങ്ങൾ വന്നു. പിൽക്കാലത്ത് അമ്മയും ചേച്ചിയുമായി സീത അഭിനയിച്ചു. വിനോദയാത്രയിൽ ദിലീപിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് നടി ചെയ്തത്. മൈ ബോസിൽ ദിലീപിന്റെ അമ്മയുടെ വേഷവും. 80 കളിൽ നായികയായി തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്ന സീത പിന്നീട് നടനും സംവിധായകനുമായ പാർത്ഥിപനുമായുള്ള വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്ന് പിൻമാറി.

വേർപിരിയലിന് ശേഷം 2002 ലാണ് നടി അഭിനയരം​ഗത്തേക്ക് തിരിച്ചെത്തിയത്. ടെലിവിഷൻ നടൻ സതീഷിനെ നടി 2010 ൽ രണ്ടാം വിവാഹം ചെയ്തു. എന്നാൽ 2016 ൽ ഈ ബന്ധവും അവസാനിച്ചു. സിനെ ഉലകം ചാനലനിന് നൽകിയ അഭിമുഖത്തിൽ സീത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നായികയായിരുന്ന കാലത്ത് താനധികം മേക്കപ്പ് ഉപയോ​ഗിച്ചിരുന്നില്ലെന്ന് സീത പറയുന്നു. കുറച്ച് മേക്കപ്പ് ഉപയോ​ഗിക്കുമ്പോഴാണ് കാണാൻ ഭം​ഗി ഉണ്ടാവുകയെന്നും നടി വ്യക്തമാക്കി.

Seetha

കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു അഭിനയ രം​ഗം വിട്ടത്. കുറച്ച് കൂടി കരിയർ പ്ലാൻ ചെയ്യാമായിരുന്നെന്നും സീത വ്യക്തമാക്കി. എന്ത് സംഭവിച്ചാലും പ്രൊഫഷൻ വിടാൻ പാടില്ല. ഞാൻ ചെയ്തത് തെറ്റായിരുന്നെന്ന് സമ്മതിക്കുന്നു. നിക്ക് ചെറിയ പ്രായം മുതലേ കല്യാണം കഴിക്കണം, കുടുംബം വേണം എന്ന ചിന്ത ഉണ്ടായിരുന്നതിനാൽ ഞാൻ പെട്ടെന്ന് കരിയർ ഉപേക്ഷിച്ചു. അതിന് ശേഷമാണ് തിരിച്ചറിവ് വന്നത്.

എന്തിനാണ് ഉപേക്ഷിച്ചത്, എല്ലാവർക്കും ലഭിക്കുന്ന അവസരമല്ലല്ലോ ഇതെന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിയെന്നും നടി തുറന്ന് പറഞ്ഞു. എനിക്കൊരുപാട് സാരികളുണ്ട്, അമ്മയ്ക്കും സഹോദ​രിമാർക്കും സുഹൃത്തുക്കൾക്കുമെല്ലാം കൊടുക്കും. എന്നാൽ പിന്നെയും വാങ്ങും. സാരി വാങ്ങുന്നത് എനിക്കിഷ്ടമാണ്. കോട്ടനും സിൽക് സാരികളും വളരെ ഇഷ്ടമാണ്. കഴിഞ്ഞ മൂന്ന് നാല് വർഷമായി പട്ടുസാരികൾ ധരിച്ച് പ്രത്യേകിച്ച് എവിടെയും പോവാനില്ല. അതിനാൽ എല്ലാ വെള്ളിയാഴ്ചയും ഓരോ സാരികൾ ധരിക്കാൻ തീരുമാനിച്ചു.

പുറത്ത് പോവണമെന്നൊന്നും ഇല്ല. വെള്ളിയാഴ്ചകളിൽ നല്ല സാരി ധരിച്ച് ഞാൻ വെറുതെ ഹാളിൽ ഇരിക്കും. മകൾ എന്തിനാണമ്മേ റെഡിയായിരിക്കുന്നത് ആരാണ് വരുന്നതെന്ന് ചോദിക്കും. എന്തിനാണ് ആരെങ്കിലും വരുന്നത് എനിക്ക് വേണ്ടിയാണ് ഞാൻ റെഡിയാവുന്നതെന്ന് മറുപടി നൽകുമെന്നും സീത പറഞ്ഞു.

1990 ലായിരുന്നു പാർത്ഥിപന്റെയും സീതയുടെയും വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറിയിരുന്നു. പാർത്ഥിപന് വിവാഹ ശേഷം അഭിനയിക്കുന്നതിനോട് താൽപര്യമില്ലായിരുന്നെന്നാണ് സീത അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

Seetha

അതേസമയം പാർത്ഥിപനുമായുള്ള കുടുംബ ജീവിതം ജീവിതത്തിലെ മനോഹരമായ സമയമായിരുന്നെന്ന് സീത തുറന്ന് പറയുന്നുമുണ്ട്. 2001 ലാണ് സീതയും പാർഥിപനും വേർപിരിയുന്നത്. കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ സീതയുടെയും പാർഥിപന്റെയും മകൾ കീർത്തന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലൂടെ ദേശീയ പുരസ്കാരവും കീർത്തനയ്ക്ക് ലഭിച്ചു.

മണിരത്നമായിരുന്നു ഈ സിനിമയൊരുക്കിയത്. മാധവൻ, സിമ്രാൻ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. ഇന്ന് പ്രശ്നങ്ങളില്ലെങ്കിലും സീതയും പാർത്ഥിപനും മുമ്പ് ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു.

സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സീതയെ ചൊടിപ്പിച്ചു, പാർത്ഥിപൻ പറഞ്ഞത് തെറ്റാണെന്ന് സീത പറഞ്ഞു. തന്റേത് മാത്രമായ ഭർത്താവിനെ മാത്രമേ ആ​​ഗ്രഹിച്ചിട്ടുള്ളൂയെന്ന് നടി വ്യക്തമാക്കി.

More from Filmibeat

Read more about: seetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X