For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിനിസ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഷാനവാസ് നായകൻ തന്നെ, കരുതലിന് സ്നേഹം തിരിച്ചു നല്‍കി താരം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ്. സ്വന്തം പേരിനെക്കാളും ഇന്ദ്രൻ എന്ന പേരിലുടെയാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതൻ. സീരിയലിലേതു പോലെ തന്നെ ജീവിതത്തിലും ഷാനവാസ് ഹീറോ തന്നെയാണ്. ലോക്ക് ഡൗൺ കാലത്ത് പോലീസിന് കൈ സഹായവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ജന്മനാടായ മലപ്പുറം മഞ്ചേരിയിലെ പോലീസുകാർക്ക് ഭക്ഷണമെത്തിച്ച് നൽകുകയാണ് ഷാനവാസും സുഹൃത്തുക്കളും. പോലീസുകാരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി രണ്ട് നേരത്തെ ഭക്ഷണമാണ് ഇവർ എത്തിക്കുന്നത്.

  ലോക്ക് ഡൗൺ ആരംഭിച്ചതോടെ മഞ്ചേരിയിലെ ഹോട്ടലുകൾ അടച്ചു, സ്റ്റേഷനിലെ വീടുകളിലെ പോയാൽ മാത്രമേ ഭക്ഷണം ളബിക്കുകയുള്ളൂ. എന്നാൽ പലപ്പോഴും ഇതിന് കഴിയില്ല, ഇത് മനസിലാക്കിയതിനെ തുടർന്നാണ് പോലീസുകർക്ക് ഭക്ഷണവും ഭക്ഷണ സാധാനങ്ങളും എത്തിക്കാൻ തീരുമാനച്ചത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  കോവിഡ് വ്യാപനം തടഞ്ഞതിൽ പോലീസിന്റേയും ആരോഗ്യ പ്രവർത്തകരുടേയും പങ്ക് വളരെ വലുതാണ്. കണ്ണുകൊണ്ടാ കാണാൻ കഴിയാത്ത ഒരു എതിരാളിയോടാണ് നമ്മൾ പോരാടുന്നത്. പോലീസുകാർ നിയമം നടപ്പിലാക്കുമ്പോൾ ചിലപ്പോൾ നമുക്ക് ദേഷ്യം വരും. ക്ഷേ, ഇന്നവർ വിട്ടുവീഴ്ചയില്ലാതെ ഡ്യൂട്ടി ചെയ്യുന്നതാണ് നാം അനുഭവിക്കുന്ന സുരക്ഷിതത്വത്തിനു കാരണം- താരം പറഞ്ഞു.

  ഷാനവാസിന്റെ സുഹൃത്തായ കെ കെ കെ ബി ബാവയാണ് പ്രവർത്തനങ്ങൾക്ക് വേണ്ടി സാമ്പത്തിക സഹായം നൽകുന്നത്. ഷാനവാസും സുഹൃത്തുക്കളും പോലീസുകാർക്ക് വേണ്ടിയുളള ഭക്ഷണവുമായി രാവിലെ യാത്ര തുടങ്ങും.അവർക്കു വിളമ്പി നൽകിയിട്ടേ തിരച്ചു വരൂ. നമുക്ക് വേണ്ടി പൊലീസുകാർ ഇത്രയേറെ കഷ്ടപ്പെടുമ്പോൾ, വെള്ളത്തിനും ആഹാരത്തിനും വേണ്ടി അവർ ബുദ്ധിമുട്ടേണ്ടി വരരുത്, അത് തെറ്റാണ്. നമുക്ക് ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഒരു ചായ ലഭിക്കുമ്പോൾ പോലും പൊലീസുകാരുടെ മുഖത്ത് ആശ്വാസം തെളിയും. ഇതു കാണുമ്പോള്‍ നമുക്ക് വളരെയധികം സന്തോഷം തോന്നും,


  എന്റെ സുഹൃത്തായ കെ.കെ.ബി ബാവയാണ് ഇതിന് മുൻകൈ എടുത്തത്. അവനെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. മൻസൂർ, അക്ബർ , മനു എന്നിവർ ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ഷാനവാസിന്റെയും സുഹൃത്തുക്കളുടെയും തീരുമാനം. ഒരുപാട് പേരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് കേരളം ഈ പ്രതിസന്ധിയിലും തളരാതെ നിൽക്കുന്നത്. എല്ലാവരും നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് ഒന്നിച്ച് നിൽക്കണമെന്നും ഷാനവാസ് പറഞ്ഞു.

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു സീത. ആദ്യം ഏഷ്യാനെറ്റിലായിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. ഫ്‌ളവേഴ്‌സ് ചാനലിലേക്ക് മാറിയതോടെയാണ് സീരിയലിന്റെ ഗതിയും മാറിയത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന് പരമ്പരയിലൂടെയാണ് ഷാനവാസ് ആദ്യം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. രുദ്രൻ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. നെഗറ്റീവ് ഷെയ്ഡുള്ള നായികനായിട്ടാണ് അധികവും ഷാനവാസ് പ്രത്യക്ഷപ്പെടുന്നത്. ഇത് തന്നെയാണ് മറ്റുള്ള മിനിസ്ക്രീൻ നായകന്മാരിൽ നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത്.

  Read more about: shanavas
  English summary
  Seetha Serial Actor Shanavas Shanu Help Police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X