Just In
- 8 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 9 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 10 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 10 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസം
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എല്ലാവരോടും അങ്ങനെ പെരുമാറാൻ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ; മെഗാസ്റ്റാറിന്റെ ആ പെരുമാറ്റത്തെ കുറിച്ച് സ്വാസിക
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സ്വാസിക. സിനിമയിലൂടയാണ് നടിയുടെ തുടക്കമെങ്കിലും സീരിയലിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സീതയ്ക്ക് പിന്നാലെ സിനിമയിലും മികച്ച അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി സീരിയലിനേയും സീരിയലിന് വേണ്ടി സിനിമയേയും സ്വാസിക ഉപേക്ഷിച്ചിരിന്നില്ല. തന്നെ തേടി യെത്തുന്ന അവസരങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു നടി.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ സ്വാസിക മോഹൻലാലിനോടൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് താരം. മമ്മൂട്ടി ടൈംസ് യൂട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ വീഡിയോ പുറത്തു വന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

സിനിമകളിലും സ്‌റ്റേജ് പരിപാടികളിലുമൊക്കെയായി ലോകജനതയെ എന്റര്‍ടൈന്‍ ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂക്ക. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.ഇത്ര വലിയ താരമായിട്ടും മമ്മൂക്ക എങ്ങനെയാണ് സിംപിളായി എല്ലാവരോടും ഇടപഴകുന്നതെന്നത് ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുന്ന കാര്യമാണെന്ന് സ്വാസിക പറയുന്നു. കുട്ടിത്തം നിറഞ്ഞ സംഭാഷണങ്ങളൊക്കെ മമ്മൂക്കയില്‍ നിന്നും എങ്ങനെയാണ് വരുന്നതെന്ന് ഞാന്‍ നോക്കാറുണ്ട്. മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു സ്വാസിക പറഞ്ഞത്.

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയുമായുള്ള ഒരു രസകരമായ സംഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ നടിയ്ക്ക് ലഭിച്ച പേരായിരുന്നു തേപ്പുകാരി എന്നത്. ഈ പേരിനെ കുറിച്ച് മമ്മൂട്ടി ചോദിച്ച ഒരു രസകരമായ സംഭവമാണ് നടി വെളിപ്പെടുത്തിയത്. പൊതുവെ എല്ലാവരും തേപ്പ്കാരി എന്ന വിളിക്കാറുണ്ടെങ്കിലും മമ്മൂക്ക അതേ കുറിച്ച്ചോദിക്കുമെന്ന് കരുതിയില്ല എന്നാണ് നടി പറയുന്നത്.

സംഭവത്തെ കുറിച്ച് സ്വാസിക പറയുന്നത് ഇങ്ങനെ... ഒരു പരിപാടിക്കിടെ അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാനായി സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് തനിക്ക് തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ എന്ന് അദ്ദേഹം ചോദിച്ചത്. സീത ടീം ഒപ്പമുണ്ടായിരുന്നു. സീതയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചും അന്ന് പറഞ്ഞിരുന്നു. സ്വാസികയെ മമ്മൂട്ടി തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കുറേ നാള്‍ മുന്‍പ് വരെ അതിന്‍രെ ഹൈപ്പിലായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു.

2018ൽ സേതു സംവിധാനം ചെയ്ത കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം സ്വാസികയും അഭിനയിച്ചത്. ചിത്രത്തിൽ സുജാത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം,ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ സ്വാസിക നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന
മനം പോലെ മാംഗല്യം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. മറാത്തി സീരിയലിന്റെ റീമേക്കാണ് ഈ പരമ്പര. എഎം നസീർ സംവിധാനം ചെയ്യുന്ന പരമ്പരയിൽ സ്വാസികയ്ക്കൊപ്പം മീര നായർ നിയാസ് മുസലിയാർ എന്നിവരാണ് പ്രധാന വേഷത്തിലഭിനയിക്കുന്നത്. അമ്മായിയമ്മ മരുമകൾ ബന്ധമാണ് പരമ്പരയുടെ ഇതിവൃത്തം