അലന്‍സിയറിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയോ? ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചതിനെ കുറിച്ച് നടി സ്വാസിക

സീത എന്ന സീരിയലില്‍ ലേശം റൊമാന്റിക് സീനുകള്‍ കൈകാര്യം ചെയ്താണ് നടി സ്വാസിക വിജയ് ജനപ്രീതി നേടുന്നത്. സീരിയല്‍ വലിയ രീതിയിലാണ് ചര്‍ച്ചയാക്കപ്പെട്ടത്. പിന്നീട് സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടി ഇപ്പോള്‍ ചതുരം എന്ന സിനിമയുടെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടന്ന് കൊണ്ടിരിക്കുകയായിരുന്നു ചതുരം. ചിത്രത്തില്‍ കുറച്ചധികം ഇന്റിമേറ്റ് സീനുകളുണ്ടെന്നതിന്റെ പേരില്‍ ആദ്യം സ്വാസികയ്ക്ക് വിമര്‍ശനങ്ങളാണ് ലഭിച്ചത്.

എന്നാല്‍ തന്റെ പേരില്‍ വരുന്ന ഓരോ തമാശകളെയും ആസ്വദിക്കുകയും ട്രോളന്മാരെ പ്രോത്സാഹിപ്പിക്കുകയുമാണ് സ്വാസിക ചെയ്യുന്നത്. ചതുരം സിനിമയിൽ അഭിനയിച്ചതിൻ്റെ വിശേഷങ്ങളാണ് നടിയിപ്പോൾ ആരാധകരുമായി പങ്കുവെക്കുന്നത്.

 തനിക്ക് ലഭിച്ച അവസരം പലതിന്റെയും പേര് പറഞ്ഞ് നശിപ്പിച്ച് കളയാന്‍ താന്‍ ഒരുക്കമായിരുന്നില്ല

തനിക്ക് ലഭിച്ച അവസരം പലതിന്റെയും പേര് പറഞ്ഞ് നശിപ്പിച്ച് കളയാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നാണ് സ്വാസിക പറയുന്നത്. മാത്രമല്ല ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സഹതാരങ്ങളായ അലന്‍സിയറിനെയും റോഷന്‍ മാത്യൂവിനെ കുറിച്ചും നടി പറയുന്ന കാര്യങ്ങളും വൈറലാവുകയാണ്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുത്തന്‍ സിനിമയെ കുറിച്ച് സ്വാസിക മനസ് തുറന്നത്.

അലന്‍സിയര്‍ നല്ല സ്‌ട്രോങ് ആര്‍ട്ടിസ്റ്റാണെന്നാണ് സ്വാസികയുടെ അഭിപ്രായം

നടന്‍ അലന്‍സിയറിനെ കുറിച്ച് ചോദിച്ചാല്‍ 'അലന്‍സിയര്‍ നല്ല സ്‌ട്രോങ് ആര്‍ട്ടിസ്റ്റാണെന്നാണ് സ്വാസികയുടെ അഭിപ്രായം. ഓരോ സീനും എടുക്കുന്ന സമയത്ത് ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചേട്ടനോട് ചോദിക്കാറുണ്ട്. അദ്ദേഹം ചില ഇന്‍പുട്ടുകള്‍ തരും. അതെല്ലാം ഒരുമിപ്പിച്ച് കൊണ്ട് പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നാണ്', നടി പറയുന്നത്.

കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ടബിളാക്കുന്ന നടനാണ് റോഷന്‍ മാത്യൂ

നടന്‍ റോഷന്‍ മാത്യൂവിനൊപ്പം അഭിനയിച്ചതിനെ പറ്റിയും സ്വാസിക തുറന്ന് സംസാരിച്ചു. 'റോഷന്‍ വളരെ കംഫര്‍ട്ടബിളായ നടനാണ്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡാണ്. സീന്‍ എടുക്കുന്ന സമയത്ത് ശ്രദ്ധ വേറെ എവിടേക്കും കൊണ്ട് പോകില്ല. എന്റെ ക്ലോസ് ഷോട്ട് ആണെങ്കില്‍ പോലും എനിക്കെതിരെ വന്ന് നില്‍ക്കും. കാരവനില്‍ പോയി റസ്റ്റ് എടുക്കില്ല. കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ടബിളാക്കുന്ന നടനാണ് റോഷന്‍. അതാണ് റോഷനുമായി രസകരമായൊരു കെമിസ്ട്രി നേടിയെടുക്കാന്‍ എളുപ്പമാക്കിയതെന്ന്', സ്വാസിക പറഞ്ഞു.

ഇന്റിമേറ്റ് സീന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ചിത്രം ചെയ്യാന്‍ തീരുമാനിച്ചങ്കെില്‍ അത് പൂര്‍ത്തിയാക്കുക തന്നെ വേണം

'ചിത്രത്തില്‍ ഇന്റിമേറ്റ് രംഗം ചെയ്യേണ്ടി വന്നതിനെ കുറിച്ചാണ് സ്വാസിക ഏറ്റവും കൂടുതല്‍ ചോദ്യം നേരിടേണ്ടി വന്നത്. 'ഞാനനെന്ന വ്യക്തിയെ കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ ചതുരത്തിലെ കഥാപാത്രം ഉള്‍വലിഞ്ഞ് പോകുമായിരുന്നു. ഇന്റിമേറ്റ് സീന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ചിത്രം ചെയ്യാന്‍ തീരുമാനിച്ചങ്കെില്‍ അത് പൂര്‍ത്തിയാക്കുക തന്നെ വേണം',.

കൂടെ അഭിനയിക്കുന്നത് ആരാണെന്ന് നോക്കുകയല്ല ചെയ്യുന്നത്

സ്വാസിക സിനിമയില്‍ സെലക്ടീവാണെന്ന് ചോദിച്ചാല്‍ അങ്ങനെയായിരിക്കുന്നതാണ് നല്ലതെന്നാണ് നടിയുടെ അഭിപ്രായം. 'ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലെങ്കിലും സിനിമയില്‍ സെലക്ടീവാകുന്നത് തന്നെയാണ് നല്ലത്. നായികയായിട്ടാണ് അവസരം വരുന്നതെങ്കില്‍ എന്റെ കഥാപാത്രത്തെയാണ് നോക്കുന്നത്. എനിക്ക് എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതാണ്, എത്രത്തോളം ശക്തമായ വേഷമാണ്, ആരാണ് സംവിധായകന്‍ ഇതൊക്കെ നോക്കും. അതല്ലാതെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന് നോക്കുകയല്ല ചെയ്യുന്നതെന്ന്', സ്വാസിക പറയുന്നു.

More from Filmibeat

Read more about: swasika സ്വാസിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X