For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുപ്പത് കഴിഞ്ഞിട്ടും വിവാഹമായില്ലേ? കല്യാണാലോചന നടത്തിയിരുന്നു, എല്ലാത്തിനും സമയമുണ്ടെന്ന് നടി സ്വാസിക വിജയ്

  |

  ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ തുടങ്ങി സിനിമയിലേക്ക് ചുവടുവെച്ച നടി സ്വാസിക പുതിയ സിനിമയുമായി എത്തുകയാണ്. കുടുക്ക് 2025 എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുകയാണ് നടി. അതേ സമയം മുപ്പത് വയസ് കഴിഞ്ഞിട്ടും സ്വാസിക ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.

  മുന്‍പ് വിവാഹത്തെ കുറിച്ച് നടി തന്നെ പറഞ്ഞിരുന്നതിനാല്‍ ഉടനെ വിവാഹമുണ്ടാവുമോ എന്ന ചോദ്യങ്ങളും വന്ന് കൊണ്ടിരിക്കുന്നു. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്ത്യന്‍ സിനിമാ ഗാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സ്വാസിക മനസ് തുറന്നത്.

  യൂട്യൂബില്‍ സ്വാസിക എന്ന് സെര്‍ച്ച് ചെയ്താല്‍ കല്യാണ വിശേഷങ്ങളാണ് വരുന്നത്. വിവാഹത്തെ കുറിച്ച് നടിയുടെ വാക്കുകളിങ്ങനെ.. 'ഇതിലൊരു തീരുമാനം വേണമെന്ന് പറയുകയാണെങ്കില്‍ അതിന് കല്യാണം കഴിക്കേണ്ടി വരും. ഇപ്പോള്‍ കല്യാണത്തെ കുറിച്ച് അവിടെയും ഇവിടെയും പറയുമ്പോള്‍ അതൊക്കെ വാര്‍ത്തയായി വരുന്നു എന്നുള്ളു. കല്യാണം എന്ന വാക്കിനെ പറ്റി മിണ്ടിയാല്‍ മതി. അന്നേരത്തേക്കും ആ വാക്ക് എടുത്ത് ടൈറ്റില്‍ കൊടുത്ത് വാര്‍ത്തയാവും.

  Also Read: മൂന്നോ നാലോ തവണ എന്നെ വിവാഹം കഴിപ്പിച്ചു; നിരവധി ഹണിമൂണുകളും, ഗോസിപ്പിനെ കുറിച്ച് നടന്‍ റെയ്ജന്‍

  വിവാഹം എന്നാണെന്ന് ചോദിച്ചാല്‍ അത് ഈ ദിവസമാണെന്ന് പറയാനുള്ള സമയം ആയിട്ടില്ല. അതിന്റെ സമയം ആവുമ്പോള്‍ നടക്കുമെന്ന് സ്വാസിക പറയുന്നു. പിന്നെ ലോക്ഡൗണ്‍ സമയത്ത് വിവാഹാലോചന നടത്തിയിരുന്നു. അതേ കുറിച്ച് ഞാന്‍ തുറന്ന് പറഞ്ഞതോടെയാണ് വാര്‍ത്തകള്‍ ശക്തമായത്. നമ്മള്‍ വിചാരിക്കുമ്പോള്‍ തന്നെ വിവാഹം നടക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ.

  എല്ലാം ഒത്ത് വരണം. പക്ഷേ അതിന് മുന്‍പ് തന്നെ വരന്റെ ഫോട്ടോയടക്കം വച്ച് പ്രചരണം വന്ന് കഴിയും. എനിക്ക് വളരെ ഇഷ്ടമുള്ളവരെയൊക്കെ വച്ചിട്ടാണ് അത്തരത്തില്‍ ചില വാര്‍ത്തകള്‍ വന്നത്. അവരൊക്കെ വേറെ കല്യാണം കഴിച്ച് പോവുകയും ചെയ്തു.

  Also Read: അവർ തമ്മില്‍ ഇഷ്ടത്തിലാണ്, വിവാഹം കഴിക്കാനും തീരുമാനിച്ചു; റോബിനിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണെന്ന് ആരാധകര്‍

  താരമൂല്യം കൂടുന്നതിന് അനുസരിച്ച് പലതും ത്യാഗം ചെയ്യേണ്ടതായി വരും. എന്നെ പോലെയുള്ളവര്‍ക്ക് അല്ല, ലാലേട്ടന്‍, മമ്മൂക്ക, പൃഥ്വിരാജ്, മഞ്ജു ചേച്ചി, നയന്‍താര തുടങ്ങിയ പല താരങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട ചെറിയ കാര്യം പോലും ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ആരെയും കുറ്റം പറയാന്‍ പറ്റില്ല.

  ഇവരില്‍ ആരെങ്കിലും റോഡിലേക്ക് ഇറങ്ങി ഒരു ഐസ്‌ക്രീം കഴിച്ചോണ്ടിരുന്നാല്‍ സ്വഭാവികമായിട്ടും ആളുകള്‍ കൂടും. ആള്‍ക്കാരെയും കുറ്റം പറയാന്‍ പറ്റില്ല, ഇവരെന്തിനാണ് ഐസ്‌ക്രീം കഴിച്ചതെന്നും ചോദിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് താരങ്ങള്‍ പലരും സമയം കിട്ടുമ്പോള്‍ വിദേശത്തേക്ക് പോവുന്നത്.

  Also Read: സിഐഡി മൂസയ്ക്ക് ലഭിച്ച പ്രതിഫലം രണ്ട് ലക്ഷം, സംവിധാനകാലം കടക്കാരനാക്കി, അവ വീട്ടിയത് ഇപ്പോൾ: ജോണി ആന്റണി

  മമ്മൂക്ക വിദേശത്ത് പോയി കഴിയുമ്പോള്‍ രാവിലയും വൈകിട്ടുമൊക്കെ അവിടുത്തെ തെരുവിലൂടെ നടക്കാന്‍ പോവും. ഇവിടെ കിട്ടാത്ത സ്വതന്ത്ര്യം അവിടെ കിട്ടും. അവര്‍ക്കും അങ്ങനെ ചെയ്യാന്‍ ആഗ്രഹമുണ്ടാവില്ലേ എന്ന് സ്വാസിക പറയുന്നു. ഞാനടക്കമുള്ളവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും ബാധിച്ചിട്ടില്ലെന്നും നടി പറയുന്നു.

  Recommended Video

  എ' ഫിലിമാണെന്ന് അറിയാമായിരുന്നുവെന്ന് സ്വാസിക


  ആരാധകരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തെ കുറിച്ചും സ്വാസിക പങ്കുവെച്ചു. 'സീത സീരിയല്‍ മുതലാണ് കൂടുതലും അമ്മമാരും ചേച്ചിമാരുമൊക്കെ എന്റെ അടുത്തേക്ക് വരുന്നത്. ഞാന്‍ കരയുന്ന സീനുകള്‍ കണ്ടിട്ട് അവരും കരഞ്ഞതായി പറയും. പിന്നെ ഏതെങ്കിലു അഭിമുഖങ്ങളില്‍ ഞാനെന്റെ ചെറിയ ഇഷ്ടങ്ങളെ കുറിച്ച് പറഞ്ഞാല്‍ അതൊക്കെ സമ്മാനമായി വീട്ടിലെത്തും.

  ഡയമണ്ട് എനിക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ ഡയമണ്ടായിരിക്കും വാങ്ങി അയക്കുക. പിന്നെ സാരി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് പറഞ്ഞപ്പോള്‍ ഒത്തിരി സാരി സമ്മാനമായി കിട്ടി. അതൊന്നും ഇനിയും ഉടുത്ത് തീര്‍ന്നിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്.

  Read more about: swasika സ്വാസിക
  English summary
  Seetha Serial Fame Swasika Vijay Opens Up About Marriage Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X