For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകള്‍ക്ക് പ്രണയവും കാമവും ബാധകമല്ലേ? തുണി മാറി കിടക്കുന്നത് ഫോക്കസ് ചെയ്യുന്നവരോട് പറയാനില്ലെന്ന് സ്വാസിക

  |

  മിനിസ്‌ക്രീനിലെ റൊമാന്റിക് നായിക എന്നാണ് നടി സ്വാസിക വിജയ് അറിയപ്പെടുന്നത്. സ്വാസിക അഭിനയിച്ച സീത എന്ന സീരിയലാണ് ഈ പേരിന് പിന്നില്‍. തനിക്ക് ലഭിക്കുന്ന റോളുകളോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിക്കുന്ന നടി കൂടിയാണ് സ്വാസിക. അതേ സമയം നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചതുരം എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.

  ചതൂരത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോസ്റ്ററില്‍ സ്വാസികയും റോഷന്‍ മാത്യൂവുമാണ് പ്രത്യക്ഷപ്പെടുന്നത്. ബെഡ് റൂമിനുള്ളില്‍ നിന്നും ചിത്രീകരിച്ച ടീസറിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ തുടക്കം കുറിച്ചത്. സ്വാസിക ഗ്ലാമറസ് റോളിലെത്തുന്ന ചിത്രമാണെന്ന് പുറത്ത് വന്ന വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇതോടെ നടിയെയും സിനിമയെയും വിമര്‍ശിച്ച് കൊണ്ട് ആരാധകരെത്തി.

  ചതുരത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ സ്വാസികയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. കൂടുതല്‍ പേരും മനോഹരമായെന്ന് പറഞ്ഞ് പിന്തുണ അറിയിച്ചു. ചിലര്‍ മോശമാണെന്നും സ്വാസികയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും കമന്റിട്ടു. അതിലൊരു ആരാധിക ആണുങ്ങളെ മാത്രം കാണിക്കാനാണോ സിനിമ ചെയ്യുന്നതെന്ന ചോദ്യവുമായി വന്നു. ഇതിന് തക്കമറുപടിയാണ് നടി നല്‍കിയിരിക്കുന്നത്.

  Also Read: കമ്മിറ്റിക്കാർ എന്നെ അടിച്ച് ഭിത്തിയില്‍ കയറ്റി; ഹൈദരാബാദില്‍ പരിപാടി അവതരിപ്പിച്ച അനുഭവം പറഞ്ഞ് അജീഷ് കോട്ടയം

  'ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതില്‍ തന്നെ കാര്യമായി 'കാണിച്ചിട്ടുണ്ടല്ലോ' സംസ്‌കാരം സമൂഹത്തിന്റെ ഭാഗമാണ്, ഏവരും ഒരു പരിധി വരെയെങ്കിലും അതിനെ മാനിക്കേണ്ടതുണ്ട്. ആളുകള്‍ കൂടുന്നിടത്തല്ല, ആഭാസം കാണിക്കേണ്ടത്'.. എന്നൊക്കെയാണ് ആരാധികയുടെ കമന്റില്‍ പറയുന്നത്. ഇതിന് മറുപടി സ്വാസിക കമന്റിലൂടെ തന്നെ നല്‍കുകയും ചെയ്തു.

  Also Read: കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികള്‍ മാത്രമുള്ള മിനി ബിഗ് ബോസ് വരുന്നു? ഒടിടി യില്‍ വമ്പന്‍ ഷോ നടന്നേക്കും..!

  സ്വാസികയുടെ മറുപടിയിങ്ങനെയാണ്.. 'അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല.

  Also Read: എന്റെ കൂരയ്ക്ക് കീഴില്‍ എന്ത് നടക്കുന്നുവെന്ന് നോക്കണ്ട; നാഗാര്‍ജുന-തബു പ്രണയ വാര്‍ത്തകളോട് അമല

  സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല' സ്വാസിക പറയുന്നു.

  Recommended Video

  എന്തിനാണ് അമ്പലത്തിൽ പോയി ദേവിയായി നാരീപൂജ നടത്തിയത്, സ്വാസിക പറയുന്നു

  സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചതുരം. വിനാേയ് തോമസും സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റില്‍ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ സ്വാസികയ്ക്ക് പുറമേ റോഷന്‍ മാത്യൂ, അലന്‍സിയര്‍ ലോപ്പസ്, ശാന്തി ബാലചന്ദ്രന്‍, തുടങ്ങി നിരവധി താരങ്ങളുമുണ്ട്. ഗ്രീന്‍വിച് എന്റര്‍ടെയിന്‍മെന്റ്‌സിന്റെയും യെല്ലോ ബോര്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് സിനിമയുടെ നിര്‍മാണം.

  Read more about: swasika സ്വാസിക
  English summary
  Seetha Serial Fame Swasika Vijay's Mass Reply To A Fan Girl About Her Glamours Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X