»   » സീനിയര്‍ നടിമാര്‍ക്ക് സിനിമ വേണ്ട

സീനിയര്‍ നടിമാര്‍ക്ക് സിനിമ വേണ്ട

Posted By:
Subscribe to Filmibeat Malayalam

ഒരു പ്രമുഖ സംവിധായകന്‍ അടുത്തകാലത്ത് തന്റെ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ സുഹാസിനിയെ ക്ഷണിച്ചു. ടെലിവിഷന്‍ പ്രോഗ്രാമുകളുടെ തിരക്കിലാണ് സമയമില്ലായെന്ന് പറഞ്ഞ് നടി ആളെ തിരിച്ചയച്ചു. ഇതേ അനുഭവം തന്നെയാണ് സംവിധായകന് നദിയാ മൊയ്തുവില്‍ നിന്നുമുണ്ടായതത്രേ.

Nadiya-Simran-Suhasini-Kushbu

സിനിമയേക്കാള്‍ പ്രതാപത്തിലാണിന്ന് തെന്നിന്ത്യന്‍ ചാനലുകള്‍ വിരാചിക്കുന്നത്. സിനിമയിലെ പഴയ പ്രതാപികളെ തിരഞ്ഞുപിടിച്ച് ഓരോ ജോലിഏല്പിച്ചിരിക്കയാണ് ചനലുകള്‍. എല്ലാ സൗകര്യങ്ങളോടും കൂടി എസിയില്‍ അങ്ങിനെ കഴിഞ്ഞുകൂടാം. ചോദിക്കുന്ന കാശും കിട്ടും. പിന്നെ എന്തിന് വെയിലും മഴയും മഞ്ഞും പൊടിയുമൊക്കെയായി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അലയണം.

സിനിമയേക്കാള്‍ എന്തുകൊണ്ടും മെച്ചം മിനി സ്‌ക്രീന്‍ തന്നെ. ഫാമിലി ഓഡിയന്‍സ് സപ്പോര്‍ട്ടും ടെന്‍ഷന്‍ ഇല്ല എന്നതും കൂടുതല്‍ അനുകൂലവും. മലയാളസിനിമയില്‍ പഴയ നായികമാരായി പേരെടുത്ത സുഹാസിനി, രേവതി, ശോഭന, നദിയാമൊയ്തു, രാധിക, രമ്യാകൃഷ്ണന്‍,തബു, ഖുശ്ബു തുടങ്ങിയവര്‍ക്കൊക്കെ ഇപ്പോഴും തന്ത്രപ്രധാനമായ റോളുകളില്‍ മലയാളസിനിമയില്‍ സ്‌പെയ്‌സുണ്ട്. എന്നാല്‍ അത് ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നില്ല. അതിനു കാരണം മിനി സ്‌ക്രീനിന് സിനിമയ്ക്ക് മേലുള്ള ആധിപത്യം തന്നെ.

ശോഭന നൃത്തരംഗത്ത് സജീവമായി ആ വഴിക്കു പോകുമ്പോള്‍ ബാക്കിയുള്ളവരെല്ലാം തന്നെ മിനി സ്‌ക്രീന്‍ പരിപാടികളില്‍ സജീവമായ് നിലനിന്നുകൊണ്ട് തങ്ങളുടെ താരപരിവേഷം ഇപ്പോഴും കൃത്യമായി ഉപയോഗപ്പടുത്തുന്നു.വിധുബാല, അംബിക, സുധാചന്ദ്രന്‍, സിമ്രാന്‍ തുടങ്ങി മലയാളം തമിഴ് താരങ്ങളും തങ്ങളുടെ സുരക്ഷിതതാവളങ്ങളില്‍ വളരെ ഹാപ്പിയാണ്.

എല്ലാം കൊണ്ടും സിനിമയേക്കാള്‍ മെച്ചം റിയാലിറ്റി ഷോകളുടെ ഓരത്ത് ഇങ്ങനെ പ്രകാശം പരത്തി ഇരിക്കുന്നതാണെന്ന് നിരന്തരം തെളിയിച്ചു കൊണ്ട് നിറഞ്ഞുനില്ക്കുന്ന അഭിനേത്രികള്‍ ഇനി എല്ലാം മറന്ന് സിനിമയില്‍ അഭിനയിക്കാനെത്തണമെങ്കില്‍ നല്ല പ്രതിഫലം കൊടുക്കണ്ടി വരും. ഇവരെ തിരിച്ചു കൊണ്ടു വരേണ്ടത് അനിവാര്യമാണെങ്കില്‍ അതുചെയ്‌തേപറ്റൂ. അല്ലാതെ കമിറ്റ്‌മെന്റ് എന്നതൊന്നും ഇവരെ ബാധിക്കാനിടയില്ല.

English summary
Actreses like Suhasini, Nadiya Moyidu prefer to act in mini screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam