For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളര്‍ സിനിമകളുടെ കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എന്തിന് ഈ സാഹസം; പ്രിയദര്‍ശനോട് നടന്‍ മധു

  |

  മലയാള സിനിമയുടെ തുടക്കം തൊട്ടുള്ള നടന്‍മാരില്‍ ഒരാളാണ് മധു. സിനിമയോടുള്ള അഭിനിവേശം കൊണ്ട് കോളേജ് അധ്യാപക ജോലി രാജിവെച്ചു. 1959ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചില്‍ ചേര്‍ന്ന ആളായിരുന്നു മധു. പഠന ശേഷം നാടക രംഗത്തേക്ക് മാറിയ മധു 1962 ല്‍ രാമു കാര്യട്ടിന്റെ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

  1969ല്‍ ക്വാജ അഹ്‌മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്കും അദ്ദേഹം തന്റെ അഭിനയമികവ് എത്തിച്ചു. അമിതാഭ് ബച്ചന്റെ ആദ്യത്തെ ചിത്രം കൂടിയാണ് സത്ത് ഹിന്ദുസ്ഥാനി. അഭിനയത്തിനൊപ്പം നിര്‍മ്മാണ, സംവിധാന രംഗത്തും മധു ഒരു കൈ നോക്കി. 2013-ല്‍ പത്മശ്രീ പുരസ്‌കാരത്തിലൂടെ മധുവിന്റെ പ്രതിഭയെ രാജ്യം അനുമോദിച്ചു.

  ഇന്നിപ്പോള്‍ പഴയ കാല മധു ചിത്രം വീണ്ടും സ്‌ക്രീനിലെത്തുന്നതാണ് നടനെ വര്‍ത്തകളിലെത്തിക്കുന്നത്. 1970-ല്‍ എം.ടിയുടെ തിരക്കഥയില്‍ നടന്‍ മധുവിനെ നായകനാക്കി സംവിധായകനായ പി.എന്‍ മേനോന്‍ ഒരുക്കിയ ചിത്രമാണ് ഓളവും തീരുവും. നടിമാരായ ഉഷ, നന്ദിനി എന്നിവരാണ് മധുവിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

  Madhu

  അമ്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ചിത്രം വീണ്ടും സ്‌ക്രീനിലെത്തുകയാണ്. അന്ന് നായക വേഷം ചെയത് മധുവിന്റെ കഥാപാത്രമായ ബാപ്പുട്ടിയെ നടന് മോഹന്‍ ലാലാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നടി ദുര്‍ഗാ കൃഷ്ണയാണ് നായിക. ജോസ് പ്രകാശ് അവതരിപ്പിച്ച കഥാപാത്രമായ കുഞ്ഞാലിയായി എത്തുന്നത് നടന് ഹരീഷ് പിഷാരടിയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടക്കെട്ടിലൊരുക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹകന്‍ സന്തോഷ് ശിവനാണ്. എം.ടിയുടെ പത്ത് ചെറുകഥകളെ ആസ്പന്ദമാക്കിയൊരുക്കുന്ന നെറ്റഫിലിക്സ് ആന്തോളജി ചിത്രമാണ് ഓളവും തീരവും. കാലങ്ങള്‍ക്ക് ശേഷം ചിത്രം വെളളിത്തിരയിലെത്തുമ്പോള്‍ ബ്ലാക്കന്‍ വൈറ്റിലാണ് എത്തുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

  പുതിയ ചിത്രത്തെ പറ്റി മധു

  വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ അന്നത്തെ നായകനായ മധു ഇന്നത്തെ നടനായ മോഹന്‍ലാലിനെ പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വളരെ അധികം സന്തോഷമുളള കാര്യമാണിത്. ഏത് കഥാപാത്രങ്ങളെയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുളള നടനാണ് മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് മോഹന്‍ലാല്‍ എന്നെ കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷേനില്‍ പോകാനായില്ല'. എന്നാല്‍ ചിത്രത്തെ ബ്ലാക് ആന്‍ഡ് വൈറ്റില്‍ എടുക്കാനുള്ള സംവിധായാകന്‍ പ്രിയദര്‍ശന്റെ തീരുമാനത്തില്‍ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉണ്ട്. ' പ്രിയദര്‍ശനെ പോലെ അസാമാന്യ കഴിവുളള ഒരു സംവിധായകന്‍ എന്തുകൊണ്ടാണ് ചിത്രം വീണ്ടും ബ്ലാക്ക് ആന്‍ വൈറ്റില്‍ എടുക്കുന്നതെന്ന് മനസിലാകുന്നില്ല.

  ഞാന്‍ അഭിനയിക്കുന്ന കാലത്ത് ചിത്രങ്ങള്‍ പലതും ബ്ലാക്ക് ആന്‍ വൈറ്റിലാണ് എത്തിയിരുന്നത്. അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലുമുളളമരായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം പുനരാവിഷ്‌കരിക്കുമ്പോള്‍ കളറില്‍ തന്നെ എടുക്കണമായിരുന്നു. അങ്ങനെ ചെയ്തെങ്കില്‍ സിനിമ പ്രേമികള്‍ക്ക് അത് ഒരു പുതിയ അനുഭവമാകുമായിരുന്നു', മധു പറഞ്ഞു.

  ഇഷ്ട കഥാപാത്രമായ പരീകുട്ടിയെ പറ്റി

  ഇത്രയും കാലത്തെ സിനിമ ജീവിതത്തില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ചെമ്മീനിലെ പരീക്കുട്ടിയെ പറ്റിയും മധു പറഞ്ഞു. മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും എപ്പോഴും ഓര്‍ക്കുന്നത് ചെമ്മീനിലെ പരീക്കുട്ടിയെയാണെന്നും പഴയതും പുതിയ തലമുറയും തന്നെ പരീക്കുട്ടി എന്ന ദുരന്ത കാമുകനായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.

  Read more about: madhu
  English summary
  rrr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X