ഏറ്റവും കൂടുതൽ നോക്കിയത് അമ്മയുടേയും കുടുംബത്തിന്റേയും മുഖത്താണ്, സെന്തിലിന്റെ വാക്കുകൾ...
മിമിക്രിയിലൂടെ മലയാള സിനിമ രംഗത്ത് എത്തിയ താരമാണ് സെന്തില്‍ കൃഷ്ണ . സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ താരം മോഹൻലാൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ സെന്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം നടനെ തേടി ശക്തമായ കഥാപാത്രങ്ങൾ എത്തുകയായിരുന്നു, ഉടമ്പാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സെന്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. തന്റെ പുതിയ ചിത്രമായ ഉടുമ്പിനെ കുറിച്ചാണ് നടന്റെ കുറിപ്പ്. കുടുംബത്തിനോടൊപ്പമാണ് തന്റെ പുതിയ ചിത്രമായ ഉടുമ്പ് കണ്ടത്. താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. നടന് ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

സെന്തിലിന്റെ വാക്കുകൾ ഇങ്ങനെ... കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റുയുമൊക്കെ പടങ്ങൾ ടീവിയിൽ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്‌ക്രീനിൽ തെളിഞ്ഞു കാണണം എന്നുള്ളത്. ദൈവാനുഗ്രഹത്താൽ ആ മോഹങ്ങൾ വിനയൻസാറിന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ സഭലമായി. ഇന്ന് വീണ്ടും എന്റെ ഒരു സിനിമ "ഉടുമ്പ് " കുടുംബത്തോടൊപ്പം കാണുന്നതിൽ അതിയായ സന്തോഷം ഉണ്ട്, സ്‌ക്രീനിൽ നോക്കുന്നതിനേക്കാൾ ഞാൻ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്. ഈ സന്തോഷത്തിൽ നിങ്ങളും കൂടെയുണ്ടാകണം, നിങ്ങളുടെ സ്വന്തം സെന്തിൽ. ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് നേരത്തെയും സെന്തിൽ വാചാലനായിരുന്നു. സെപ്റ്റംബർ 28, എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം. സിനിമ എന്ന എന്റെ സ്വപ്നങ്ങൾക്ക് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു... ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻമാർക്കും.

ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛൻ.എന്റെ ഉയർച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാർ. ബന്ധുക്കൾ, ചങ്ക് സുഹൃത്തുക്കൾ. എന്റെ നാട്ടുകാർ.ചാലക്കുടിക്കാരൻ ചങ്ങാതി സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാൻ അറിയാത്തതുമായ് സുഹൃത്തുക്കൾ. റീലിസിങ് ദിവസം ഫ്ലെക്സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കൾ, എല്ലാവരെയും ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായിട്ടു 3വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർമിക്കുന്നു എന്നായിരുന്നു മുൻപ് സെന്തിൽ കുറിച്ചത്.

കണ്ണൻ താമരക്കുളമാണ് ഉടുമ്പ് സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തില്‍ ഒരു ഗുണ്ട ആയാണ് സെന്തില്‍ വേഷമിട്ടത്. റിലീസിന് മുമ്പ് തന്നെ റീമേക്ക് അവകാശങ്ങള്‍ വിറ്റു പോയ ആദ്യ മലയാള ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍.എം ബാദുഷ, എല്‍ദോ ടി.ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എന്‍.എം. ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.


Click it and Unblock the Notifications