For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    കലാഭവന്‍ മണി വീണ്ടും അവതരിക്കുന്നു! ചാലക്കുടിക്കാരന്‍ ചങ്ങാതി എന്തൊക്കെ സത്യം പറയും?

    |

    കേരളക്കരയെ സങ്കീടകണ്ണീഴിലാഴ്ത്തിയാണ് നടന്‍ കലാഭവന്‍ മണി വിടപറഞ്ഞത്. അപ്രതീക്ഷിതമായി വന്ന മണിയുടെ മരണ വാര്‍ത്ത ഏറെ കാലം കേരളത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ 28 മുതല്‍ കലാഭവന്‍ മണിയുടെ കഥയുമായി ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളിലേക്ക് എത്തുകയാണ്. സെന്തില്‍ കൃഷ്ണ (രാജാമണി) യാണ് ചിത്രത്തില്‍ മണിയായി അഭിനയിക്കുന്നത്. സിനിമ റിലീസിനെത്തുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സെന്തില്‍ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

    മോനിഷ മരിച്ചതും അങ്ങനെയായിരുന്നു! അപകടത്തെ കുറിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു...

    സെന്തിലിന്റെ വാക്കുകളിങ്ങനെ..

    ഈ വരുന്ന 28-ആം തിയതി എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസമായി മാറുകയാണ്. ഞാന്‍ നായകനായി അഭിനയിച്ച 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രം ആ ദിവസം നിങ്ങളിലേക്ക് എത്തുകയാണ്. വളരെ സന്തോഷത്തോടെയാണ് എഴുതുന്നതെങ്കിലും ഉള്ളിലെവിടെയോ കണ്ണീരിന്റെ നനവ് പടര്‍ന്നിട്ടുണ്ടെന്ന് പറയാതെ വയ്യ. മലയാള മനസ്സുകളില്‍ നാടന്‍ പാട്ടുകളും നിറഞ്ഞ ചിരിയുമായി കയറിവന്ന് നമ്മളോരോരുത്തരുടെയും പ്രിയപ്പെട്ടവനായി, നമ്മളിലൊരുവനായി, അവസാനം മലയാള ജനതയുടെ ചങ്കില്‍ നോവിന്റെ കെടാകനലുകള്‍ കോരിയിട്ട് കടന്നു പോയ മണിചേട്ടനെയാണ് ഞാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    7-ാം വയസില്‍ ലൈംഗികതിക്രമം, 16-ാം വയസില്‍ ബലാത്സംഗം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മ ലക്ഷ്മി

    senthil-krishna

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവും അതിലുപരി പുണ്യവുമായി ഞാന്‍ ഈ അവസരത്തെ കാണുന്നു. മണിച്ചേട്ടനായി പകര്‍ന്നാടിയപ്പോഴെല്ലാം, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്റെ ഉള്ള് പൊള്ളിച്ചിരുന്നു. എനിക്കറിയാം എന്നെക്കൊണ്ട് മറ്റൊരു മണിച്ചേട്ടനാകാന്‍ ഒരിക്കലും സാധിക്കില്ലെന്ന്. പക്ഷെ, ഓരോ രംഗവും ഞാന്‍ ആ ഓര്‍മ്മകളെ കൂട്ടുപിടിച്ച്, ആത്മാവര്‍പ്പിച്ച് ചെയ്തവയാണ്.

    ബിഗ് ബോസില്‍ ഇത്രയും ദാരിദ്ര്യമോ? പ്രേക്ഷകര്‍ ക്ഷമിക്കണം, സുരേഷ്-പേളി വഴക്ക് ഇതിന് വേണ്ടിയാണ്..

    മണിച്ചേട്ടന്റെ മനസ്സറിഞ്ഞ സംവിധായകന്‍ വിനയന്‍ സാറിന്റെ ചിത്രത്തില്‍ കൂടി തന്നെ മണിച്ചേട്ടനെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് മറ്റൊരു നിയോഗമായിരിക്കാം. ചിത്രം എല്ലാവരും തിയ്യേറ്ററില്‍ നിന്നും കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ഒപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയും അനുഗ്രഹാശംസകളും പ്രതീക്ഷിച്ചു കൊള്ളുന്നു. സ്വന്തം സെന്തില്‍ കൃഷ്ണ (രാജാമണി).

    English summary
    Senthil Krishna talks about Chalakudykkaran changathy

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more