'സാന്ത്വനത്തിന് രണ്ടാം ഭാഗമോ... ഇത് പ്രതീക്ഷിച്ചില്ല'; റീ യൂണിയൻ വിശേഷവുമായി അച്ചു, കമന്റുകളുമായി ആരാധകർ!
മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷക പ്രീതിയില്‍ ഏറെ മുന്നിലുള്ള സീരിയലായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് പോന്നിരുന്ന സാന്ത്വനം. കഥാഗതിയില്‍ പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പര റേറ്റിംഗിലും മുന്നിലെത്തി. പല ഭാഷകളില്‍ സംപ്രേഷണം തുടരുന്ന പരമ്പര ആ ഭാഷകളിലെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നോട്ട് പോയത്. പരമ്പര പോലെ തന്നെ മികച്ചതാണ് അതിലെ കഥാപാത്രങ്ങളും.
ഓരോരുത്തരെയും പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു എന്നതാണ് സത്യം. സീരിയലിലെ ഒരോ കഥാപാത്രത്തിനും ഫാൻസുണ്ടായിരുന്നു. അവസാനം സാന്ത്വനത്തിൽ അപ്പുവിന്റെ മോളായി എത്തിയ ദേവൂട്ടിക്ക് വരെ ആരാധകരുണ്ടായിരുന്നു. അടുത്തിടെയാണ് പരമ്പര അവസാനിച്ചത്. സീരിയലിലെ തങ്ങളുടെ അവസാന ഷോട്ട് എടുത്ത സമയത്ത് എല്ലാ താരങ്ങളും വികാരധീനരാകുന്നതും കാണാമായിരുന്നു.

ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, രക്ഷ ഡെല്ലു, അച്ചു സുഗന്ധ്, സജിൻ, ഗോപിക അനിൽ, അപ്സര ആൽബി തുടങ്ങിയവരായിരുന്നു സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്നത്. ചിപ്പി തന്നെയായിരുന്നു സീരിയൽ നിർമിച്ചിരുന്നതും. സാന്ത്വനം പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നത് സജിനും ഗോപിക അനിലിനുമായിരുന്നു.
സാന്ത്വനത്തിനുശേഷം ഇതിലെ താരങ്ങളൊന്നും പുതിയ സീരിയിൽ കമ്മിറ്റ് ചെയ്തിട്ടില്ല. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു ഫോട്ടോ പങ്കിട്ട് എത്തിയിരിക്കുകയാണ് സീരിയലിൽ കണ്ണനായി ശ്രദ്ധനേടിയ അച്ചു സുഗന്ധ്. സാന്ത്വനം താരങ്ങളുടെ റീയൂണിയന്റെ ഗ്രൂപ്പ് ഫോട്ടോയാണ് അച്ചു പങ്കിട്ടിരിക്കുന്നത്. രക്ഷ ഡെല്ലു, ഗോപിക അനിൽ, സജിൻ, രാജീവ് പരമേശ്വർ എന്നിവർക്കൊപ്പം നിൽക്കുന്ന അച്ചു സുഗന്ധിനെയാണ് ഫോട്ടോയിൽ കാണുന്നത്.
നിജിന്‍ വേണുചന്ദ്ര പകര്‍ത്തിയ ചിത്രം രക്ഷ ഡെല്ലു, ഗോപിക അനിൽ, സജിൻ, രാജീവ് പരമേശ്വർ എന്നിവരും സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. റീയൂണിറ്റഡ് എന്ന തലക്കെട്ടോടെയാണ് അച്ചു സുഗന്ധ് ഫോട്ടോ പങ്കിട്ടിരിക്കുന്നത്. സാന്ത്വനം, ഫാം എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും അച്ചു നൽകിയിട്ടുണ്ട്. സാന്ത്വനത്തിന്റെ രണ്ടാം ഭാഗം വരണമെന്ന ആഗ്രഹം പ്രേക്ഷകരെല്ലാം ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ ഫോട്ടോകള്‍ പുറത്ത് വന്നത്.
ഇതോടെ നിരവധി കമന്റുകളും സംശയങ്ങളും ആരാധകർ ഫോട്ടോയ്ക്ക് താഴെ കുറിച്ചു. എന്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു റീയൂണിയന്‍? സാന്ത്വനം സീരിയലിന്റെ രണ്ടാം ഭാഗം വരുന്നുണ്ടോ?, ദേവിയേട്ടത്തിയും ഹരിയേട്ടനും എവിടെ?, ഇങ്ങനെ ഒരു ചിത്രം ഇപ്പോള്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

പ്രതീക്ഷിക്കാത എല്ലാവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷമുണ്ട് എന്നിങ്ങനെയൊക്കെയുള്ള നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് തഴെ വരുന്നത്. മലയാളത്തില്‍ നിലവാരമുള്ള ഒരു സീരിയലായിരുന്നു... പെട്ടന്ന് അവസാനിപ്പിക്കേണ്ടിയിരുന്നില്ല, രണ്ടാം ഭാഗം വരണം എന്നൊക്കെയുള്ള ആഗ്രഹങ്ങളും അഭ്യര്‍ത്ഥനകളും അറിയിച്ചും നിരവധി പേർ കമന്റ് കുറിച്ചിട്ടുണ്ട്.
നിങ്ങളെ ഒരു കുടുംബത്തെ പോലെ തന്നെയാണ് ഞങ്ങളും കണ്ടത്, ഇങ്ങനെയുള്ള റീ യൂണിയന്‍ ഇടയ്ക്കിടെ വെച്ചിരുന്നുവെങ്കില്‍ സന്തോഷമാകും, നിങ്ങളെ വീണ്ടും കാണുന്നത് ഞങ്ങളുടെ സന്തോഷമാണ് എന്നൊക്കെയുള്ള കമന്റുകളുമുണ്ട്. രണ്ടാം ഭാഗമുണ്ടായാൽ വലിയ സ്വീകാര്യത ലഭിക്കുമെന്നത് താരങ്ങളുടെ ഫോട്ടോയ്ക്ക് വന്ന കമന്റിൽ നിന്ന് തന്നെ വ്യക്തമാണ്. സീരിയൽ ക്ലൈമാക്സിനോട് അടുത്തപ്പോൾ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത് സീരിയൽ പ്രേമികൾക്ക് വലിയ ഷോക്കായിരുന്നു.
പൊതുവെ മെഗാ സീരിയലുകളാകുമ്പോൾ ഇടയ്ക്ക് ചില പൊട്ടലും ചീറ്റലുമൊക്കെയുണ്ടായി അഭിനേതാക്കളെ മാറ്റുന്ന സ്ഥിതിയൊക്കെ ഉണ്ടാകാറുണ്ട്. പക്ഷെ സാന്ത്വനത്തിന്റെ കാര്യത്തിൽ അങ്ങനൊന്ന് ഉണ്ടായിട്ടില്ല. തുടക്കത്തിൽ ഉണ്ടായിരുന്ന താരങ്ങൾ അവസാനം വരെ സീരിയലിന്റെ ഭാഗമായിരുന്നു. കുടുംബം പോലെ തന്നെയായിരുന്നു താരങ്ങളും അണിയറപ്രവർത്തകരും കഴിഞ്ഞിരുന്നത്. അത് തന്നെയായിരുന്നു സീരിയലിന്റെ വിജയവും.


Click it and Unblock the Notifications











